ഓല ബുക്ക് ചെയ്തവരെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനം; ആരും ഇത് പ്രതീക്ഷിച്ചില്ല!
വളരെ ചുരുങ്ങിയ നാളുകൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം പിടിച്ചടക്കിയവരാണ് ഓല ഇലക്ട്രിക്. നിലവില്‍ S1 പ്രോ, S1, S1 എയര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഓല വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഓല S1 എയറിന്റെ ഡെലിവറി ഇതുവരെയും കമ്പനി ആരംഭിച്ചിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ S1 എയറിന്റെ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് തന്നെ S1, S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ചില ബാറ്ററി ഓപ്ഷന്‍സ് ഓല നിര്‍ത്തലാക്കി. 2022 ഒക്ടോബറില്‍ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രഖ്യാപിക്കുമ്പോള്‍ 2.5 kWh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. 79,999 രൂപ പ്രാരംഭ വിലയുമിട്ടു. എന്നാല്‍ 2023 ഫെബ്രുവരിയില്‍ കമ്പനി ഓല S1 എയറിന് മൂന്ന് ബാറ്ററി ഓപ്ഷനുകള്‍ നല്‍കി വേരിയന്റുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി.

അതിലുണ്ടായിരുന്ന 2kWh, 4kWh ബാറ്ററി പായ്ക്കുകളാണ് ഓല ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. സിമ്പിളായി പറഞ്ഞാല്‍ 3 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ മാത്രമോ ഇനി ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഈ വര്‍ഷം ആദ്യം പാദം ഇവിയുടെ ഡെലിവറി ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വേരിയന്റ് ലൈനപ്പ് പുതുക്കിയതിനാല്‍ ഡെലിവറി നീളുകയായിരുന്നു. അടുത്ത മാസമായിരിക്കും ഓല S1 എയര്‍ ഉപഭോക്താക്കളിലേക്ക് എത്തുക.
1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള 3kWh വേരിയന്റില്‍ മാത്രമേ ഇനി ഓല S1 എയര്‍ ലഭ്യമാകുകയുള്ളൂ. ഫെയിം സബ്‌സിഡി ഉള്‍പ്പെടെയുള്ള വിലയാണിത്. 3kWh വേരിയന്റിനാണ് നല്ല ഡിമാന്‍ഡ് ഉള്ളതെന്നും മറ്റ് രണ്ട് ബാറ്റി ഓപ്ഷനുകള്‍ക്ക് കാര്യമായ ആവശ്യക്കാരില്ലാത്തതിനാലാണ് പിന്‍വലിച്ചതെന്നുമാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കാരണമായി പറഞ്ഞത്.

S1 എയറിനെ പോലെ തന്നെ മിഡ്‌റേഞ്ച് വേരിയന്റായ S1 ഇലക്ട്രിക് സ്‌കൂട്ടറും ഇപ്പോള്‍ 3kWh ബാറ്ററിയുള്ള ഒരൊറ്റ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. ഡിമാന്‍ഡ് ഇല്ലെന്ന കാരണത്താലാണ് ഓല S1-ന്റെ 2kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന വേരിയന്റ് നിര്‍ത്തലാക്കിയത്. ഓല S1 എയറിന്റെ നിര്‍ത്തലാക്കിയ ബാറ്ററി ഓപ്ഷന്‍ ബുക്ക് ചെയ്തവര്‍ക്ക് 3kWh വേരിയന്റ് വാങ്ങേണ്ടി വരും.
ഓല S1 എയറിന്റെ 3kWh ബാറ്ററി സജ്ജീകരിച്ച വേരിയന്റിന് 125 കിലോമീറ്റര്‍ IDC റേഞ്ച് അവകാശപ്പെടുന്നു. 4.5kW പീക്ക് പവര്‍ നല്‍കുന്ന മോട്ടോര്‍ ആണ് ഇതിന് തുടിപ്പേകുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 2kWh അല്ലെങ്കില്‍ 4kWh വേരിയന്റുകള്‍ക്ക് അവരുടെ സ്‌കൂട്ടറുകള്‍ 3kWh ട്രിമ്മിലേക്ക് ഒരു പ്രാരംഭ വിലയില്‍ മാറ്റും. ഇവി വാങ്ങുന്ന സമയത്ത് ബാക്കി തുക അടച്ചാല്‍ മതിയാകും.

ആവശ്യമെങ്കില്‍ ബുക്കിംഗ് റദ്ദാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. അങ്ങനെയാണെങ്കില്‍ മുഴുവന്‍ തുകയും ഓല തിരികെ നല്‍കും. കൂടാതെ അടുത്ത തവണ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 6,999 രൂപ വില വരുന്ന ബാറ്ററി-ഓണ്‍ലി എക്‌സ്റ്റന്റഡ് വാറണ്ടിയും ഓല ഉപഭോക്താവിന് നല്‍കും. S1, S1 എയര്‍ എന്നിവ 3kWh ബാറ്ററി ഓപ്ഷനില്‍ മാത്രമേ വാങ്ങാന്‍ കഴിയുകയുള്ളുവെങ്കിലും S1 പ്രോ 4kWh ബാറ്ററി തുടര്‍ന്നും ലഭ്യമാകും.
ഓല S1 എയറിന് 1.10 ലക്ഷം രൂപ വില വരുമ്പോള്‍ S1, S1 പ്രോ എന്നിവക്ക് യഥാക്രമം 1.30 ലക്ഷം, 1.40 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില വരുന്നത്. വിപണിയില്‍ എഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, വിഡ V1 എന്നീ ഇവികളോടാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








