100 കി.മീ റേഞ്ചും 1 ലക്ഷം രൂപയില്‍ താഴെ വിലയും! മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതാ...

പ്രകൃതി സൗഹൃദവും കീശക്ക് താങ്ങുമാകുന്ന ഗതാഗത മാര്‍ഗമാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്ന് ഇതിനോടകം പലര്‍ക്കും അനുഭവത്തില്‍ തെളിഞ്ഞതാണ് അതിനാല്‍ തന്നെ പലരും ബജറ്റ് ഫ്രണ്ട്‌ലിയായി ദൈനംദിന കാര്യങ്ങള്‍ക്കായി പെട്രോള്‍ മോട്ടോര്‍സൈക്കിളുകളോടും സ്‌കൂട്ടറുകളോടും ബൈ പറഞ്ഞ് ഇവികള്‍ക്ക് കൈകൊടുക്കുന്നു. ഇവികളുടെ വില്‍പ്പനയിലുണ്ടായ കുതിപ്പ് ഇതിന് അടിവരയിടുന്നു.

ഇന്ന് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ നിരവധി മോഡലുകളാണ് മുന്നിലേക്ക് വരുന്നത്. അതില്‍ നിന്ന് നിങ്ങളുടെ ആവശ്യകതക്ക് അനുസരിച്ചുള്ള മോഡല്‍ തെരഞ്ഞെടുക്കാം. വിലയും റേഞ്ചും ഒരുപോലെ പരിഗണിക്കുന്ന ആളാണോ നിങ്ങള്‍?. എങ്കില്‍ 1 ലക്ഷം രൂപയില്‍ താഴെ വിലയും ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും തരുന്ന ചില ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നോക്കിയാലോ.

ola s1 air

ഓല S1 എയര്‍ (3kWh): താങ്ങാവുന്ന വിലയില്‍ അത്യാവശ്യം റേഞ്ചും ഒപ്പം കിടിലന്‍ ഓഫറുകളും നല്‍കിയാണ് ഓല ഇലക്ട്രിക് വിപണിയില്‍ ഒന്നാമതെത്തിയത്. ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ 3kWh ബാറ്ററി പായ്ക്കുമായി വരുന്ന വേരിയന്റിന് 99,999 രൂപയാണ് വില വരുന്നത്. ഒപ്പം തന്നെ ഇത് ഫുള്‍ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ഈ വിലയിലും റേഞ്ചിലും കിട്ടാവുന്ന കാണാന്‍ ഭംഗിയുള്ള ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഓല S1 എയര്‍. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 34 ലിറ്റര്‍ ബൂട്ട് സ്പേസ്, LTE/വൈഫൈ കണക്റ്റിവിറ്റി, ജിപിഎസ്, 10W സ്പീക്കര്‍ തുടങ്ങിയ നിരവധി സവിശേഷതകളുമായി വരുന്ന സെഗ്മെന്റിലെ ഏറ്റവും മികച്ച ഇലക്ട്രിക് ടൂവീലറുകളില്‍ ഒന്നാണിത്. ഇവിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഉടന്‍ ആരംഭിക്കും.

TVS iQube

ടിവിഎസ് ഐക്യൂബ്: 99,999 രൂപയാണ് ടിവിഎസ് ഐക്യൂബിന്റെ എക്‌സ്‌ഷോറൂം വില. ഒരു ലക്ഷം രൂപയോളം വില വരുന്നുവെന്ന് കരുതി മുഷിപ്പ് വരരുത്. കാരണം ഈ പട്ടികയിലെ ഏറ്റവും വിശ്വസിനീയയമായ ഇലക്ട്രിക് സ്‌കൂട്ടറകളില്‍ ഒന്നാണ് ഇത്. ടിവിഎസ് ഐക്യൂബ് ഒറ്റചാര്‍ജില്‍ 100 കിലോമീറ്ററോളം ഓടുമെന്നാണ് പറയപ്പെടുന്നത്. 7 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീന്‍, LED ലൈറ്റുകള്‍, HMI കണ്‍ട്രോളര്‍ എന്നിവയടക്കം വിപുലമായ ഫീച്ചര്‍ ലിസ്റ്റും ടിവിഎസ് ഐക്യൂബിലുണ്ട്.

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ CX : ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഒപ്റ്റിമ CX - ഡ്യുവല്‍ ബാറ്ററി. ഈ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡ്യുവല്‍ ബാറ്ററി സജ്ജീകരണവുമായി വരുന്ന വേരിയന്റിന്റെ വില 85,190 രൂപയാണ് വില. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് അവകാശവാദം. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ കുറഞ്ഞത് 100 കിലോമീറ്ററെങ്കിലും റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒകിനാവ ഡ്യുവല്‍ 100: ഇന്ത്യയില്‍ ഏറ്റവും മുന്‍നിരയിലുള്ള ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഒകിനാവ. ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കായി നിരവധി കമ്പനികളും സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുന്ന ഈ ഇവിക്ക് വിപണിയില്‍ മികച്ച ഡിമാന്‍ഡാണ്. 79,813 രൂപയാണ് ഈ ഉദ്ദേശ്യങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി നിര്‍മിച്ച ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില.

ഫുള്‍ ചാര്‍ജില്‍ 149 കിലോമീറ്ററിലധികം റേഞ്ചും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. 200 കിലോഗ്രാം ആണ് ഇതിന്റെ ലോഡിംഗ് കപ്പാസിറ്റി. ഈ സ്‌കൂട്ടര്‍ വാങ്ങാനായി നിങ്ങള്‍ ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ 'ഔട്ട് ഓഫ് സ്റ്റോക്ക്' എന്നാകും കാണിക്കുന്നത്. ഇവിക്ക് വന്‍ ഡിമാന്‍ഡ് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ആറ് മാസത്തോളം കാത്തിരിപ്പ് കാലയളവുണ്ട്.

അംപിയര്‍ മാഗ്‌നസ് EX: ഈ പട്ടികയിലെ ഏറ്റവും അവസാനത്തെ ഓപ്ഷനാണ് ആംപിയര്‍ മാഗ്‌നസ് EX. താങ്ങാവുന്ന വിലയില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്ന ആംപിയറിന്റെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ തീര്‍ച്ചയായും പരിഗണന അര്‍ഹിക്കുന്നു. വെറും 81,900 രൂപ (എക്സ്-ഷോറൂം) വിലയില്‍ ഇത് സ്വന്തമാക്കാം.

ഫുള്‍ചാര്‍ജില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 121 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. ഏകദേശം 4-5 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാം. നിങ്ങള്‍ പുതുതായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പോകുന്ന ആളാണെങ്കില്‍ ഈ മോഡലുകള്‍ മനസ്സില്‍ കരുതുക. ഈ ലേഖനം ഉപകാരപ്പെട്ടുവെന്ന് കരുതുന്നുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Thursday, March 30, 2023, 16:30 [IST]
English summary
Ola s1 air to ampere magnus ex best electric scooters to buy under rs 1 lakh with 100 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X