വെറും 5 യൂണിറ്റ് മാത്രമുള്ള ഓല S1 ഹോളി എഡിഷന്‍ സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അസൂയാവഹമായ വളര്‍ച്ച കൈവരിക്കുന്ന ഓലയുടെ തന്ത്രങ്ങള്‍ എതിരാളികള്‍ വളരെ പിന്നീട് ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഓഫറുകള്‍ നല്‍കി വിപണി പിടിക്കുന്ന ഓല ഈ ഹോളി ആഘോഷ വേളയിലും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനൊപ്പം അവര്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പെഷ്യല്‍ എഡിഷനും അവതരിപ്പിക്കുകയുണ്ടായി. ഓല S1 ഹോളി എഡിഷന്‍ എന്നറിയപ്പെടുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്ടാല്‍ തന്നെ ഒരു ഹോളി ആഘോഷത്തിന്റെ പ്രതീതിയാണ്.

ഓറഞ്ച്, പച്ച, നീല, മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങളുടെ കൂടിച്ചേരുന്ന സവിശേഷമായ എക്‌സ്റ്റീരിയര്‍ ഷേഡാണ് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാല്‍ പ്രധാന കാര്യം എന്തെന്നാല്‍ ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വെറും 5 യൂണിറ്റുകള്‍ മാത്രമാണ് ലഭ്യമാകുക. ഇക്കാര്യം ഓല സഹ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. ഈ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ എന്താണ് വേണ്ടതെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു മത്സരത്തിന്റെ ഭാഗമായിട്ടായിരിക്കും സ്‌കൂട്ടറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ 5 യൂണിറ്റുകളും നല്‍കുകയെന്ന് ഭവിഷ് അഗര്‍വാള്‍ വെളിപ്പെടുത്തി. മത്സരത്തില്‍ പങ്കെടുക്കാന്‍ നിലവിലുള്ള ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ഹോളി ആഘോഷങ്ങളുടെ വീഡിയോയോ ചിത്രമോ ഭവിഷ് അഗര്‍വാളിന്റെ പോസ്റ്റിന് റീപ്ലൈ ആയി പങ്കുവെക്കണം. മത്സരം ഓല S1 ഉടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ട്വീറ്റിന് മറുപടിയായി പങ്കുവെക്കപ്പെടുന്ന മികച്ച 5 വീഡിയോകള്‍ തിരഞ്ഞെടുത്ത് അവര്‍ക്ക് ഹോളി സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കും. സ്ഥിരീകരണമില്ലെങ്കിലും ഇലക്ട്രിക സ്‌കൂട്ടറുകള്‍ സൗജന്യമായാകും നല്‍കുമെന്നാണ് സൂചന. ഒരുപക്ഷേ ഈ സ്‌കൂട്ടറിന് പണം നല്‍കേണ്ടതായി വന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ 4000 മുതല്‍ 5000 രൂപ വരെ അധികമായി നല്‍കേണ്ടി വരും.
അതുല്യമായ നിറം മാറ്റിനിര്‍ത്തിയാല്‍ സാധാരണ ഓല S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റ് മാറ്റങ്ങളൊന്നും ഹോളി എഡിഷന്‍ ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുത്തിയിട്ടില്ല. ഓല ഇലക്ട്രിക് നിലവില്‍ ട1 സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ ബുക്കിംഗ് തുടങ്ങിയെങ്കിലും ഡെലിവറി ആരംഭിച്ചിട്ടില്ല.

ഓല S1 എയറിന്റെ എക്‌സ്‌ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്‌പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) നല്‍കണം. എന്നാല്‍ ഹോളി ഓഫറുകളുടെ ഭാഗമായി ഇപ്പോള്‍ S1, ഓല S1 പ്രോ എന്നിവ ഇപ്പോള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാനാകും.
ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് (3kWh ബാറ്ററി പായ്ക്ക്) 2,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ടോപ്പ്-സ്‌പെക്ക് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 4,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. കൂടാതെ, പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് 45,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള ഓലയുടെ എക്സ്പീരിയന്‍സ് സെന്ററുകള്‍ വഴി 6,999 രൂപ വരെ വിലയുള്ള എക്സ്‌ക്ലൂസീവ് ഓഫറുകള്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.
ഓഫറുകളുടെ ഭാഗമായി ഓല ഇലക്ട്രിക് വിപുലീകൃത വാറന്റികള്‍ക്കും ഓല കെയര്‍ പ്ലസിനും 50 ശതമാനം ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കുകള്‍, സീറോ ഡൗണ്‍ പേയ്മെന്റ്, ഓല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്കിലേക്കുള്ള സൗജന്യ ആക്സസ്, ഒരു വര്‍ഷത്തേക്ക് സൗജന്യ സര്‍വീസ് തുടങ്ങിയ വിലപ്പെട്ട ഓഫറുകളും കമ്പനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 12 വരെയാണ് ഒാഫറിന്റെ സാധുത.


Click it and Unblock the Notifications








