ഏഥര്‍ കച്ചോടം പൂട്ടേണ്ടി വരുമോ? S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് സര്‍പ്രൈസ് ഓഫറുമായി ഓല

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ചുരുങ്ങിയ കാലം കൊണ്ട് കൈപ്പിടിയിലാക്കിയ ഓല ഇലക്ട്രിക്കിന്റെ കുതിപ്പ് കണ്ട് എതിരാളികള്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. മികച്ച ഓഫറുകള്‍ നല്‍കിയാണ് അവര്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിച്ചത്. ഇപ്പോള്‍ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് വീണ്ടും വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഓല.

ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ രാജ്യത്ത് ഇപ്പോള്‍ 8,000 രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം. ഇതോടെ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സബ്‌സിഡി കിഴിച്ചുള്ള വില 1,24,999 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) ആയി. പലപ്പോഴും ആഘോഷങ്ങളുടെ ഭാഗമായി ഓല ഡിസ്‌കൗണ്ടും ഓഫറുകളും പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇപ്പോഴുള്ള ഈ വിലക്കിഴിവിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ola s1 pro

എന്നാല്‍ ഏപ്രില്‍ 16 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 8000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ സാധിക്കൂ. ഈ തീയതിക്ക് ശേഷം ഇ-സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ പഴയ വിലയായ 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) തന്നെ മുടക്കേണ്ടി വരും. 2021-ല്‍ 1.30 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്.

ഇതേ വിലയില്‍ ഏതാനും മാസം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനക്കുണ്ടായിരുന്നു. പ്രാരംഭ കാലയളവ് അവസാനിച്ച ശേഷം മിക്ക നിര്‍മ്മാതാക്കളും വില കൂട്ടുന്ന ട്രെന്‍ഡ് ഓലയും പിന്തുടര്‍ന്ന്. ഇതേത്തുടര്‍ന്ന് 10,000 രൂപയാണ് വര്‍ധിച്ചത്. ഇതോടെ S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഇതോടെ ട്രാക്ക് മാറ്റിപ്പിടിച്ച കമ്പനി സ്‌കൂട്ടറിന് ഓഫര്‍ നല്‍കാന്‍ തുടങ്ങി.

ola experiance centre

2022 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ 10,000 രൂപ ഡിസ്‌കൗണ്ടോടെ വില്‍ക്കാന്‍ തുടങ്ങി. ഓല ഔദ്യോഗികമായി ലോഞ്ച് വിലയിലേക്ക് മടങ്ങിയിട്ടില്ലെങ്കിലും S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 1.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ചില്ലറ വില്‍പ്പന നടത്തുന്നത്.
അടുത്തിടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ഓല വാഗ്ദാനം ചെയ്ത ഓഫറുകളുടെ പട്ടികയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് പുതിയ 5,000 രൂപയുടെ ഡിസ്‌കൗണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ തന്ത്രപരമായ സമീപനം സ്വീകരിച്ച് വില്‍പ്പന ഉയര്‍ത്തുന്നതിലെ മിടുക്ക് പല തവണ ഓല തെളിയിച്ചതാണ്. എക്‌സ്-ഷോറൂം വില, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് പാക്കേജുകള്‍ എന്നിവയിലും മറ്റും കൂടുതല്‍ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്താണ് അവര്‍ വിപണി പിടിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ ഓഫര്‍ S1 വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിച്ച ചിലരെയെങ്കിലും ടോപ്‌സ്‌പെക് S1 പ്രോയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഓഫര്‍ പ്രോത്സാഹിപ്പിച്ചേക്കാം.

4 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. 8.5 kW (11.3 bhp) പവര്‍ നല്‍കുന്ന PMS ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഒറ്റ ചാര്‍ജില്‍ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 181 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 116 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

ഇവി വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഓല S1 ശ്രേണിയിലെ മറ്റ് ഇവികളായ S1, S1 എയര്‍ എന്നിവയുടെ വിലകളില്‍ മാറ്റമില്ല. ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിന്റെ വില 84,999 രൂപ (എക്‌സ്‌ഷോറൂം) മുതലാണ് ആരംഭിക്കുന്നത.് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ 99,999 രൂപ (എക്‌സ്‌ഷോറൂം) മുതല്‍ വാങ്ങാം.

പുതുതായി ഓഫര്‍ കൂടി ലഭിക്കുന്നതോടെ പല ഉപഭോക്താക്കളും ഇവി വാങ്ങാന്‍ ഷോറൂമിലേക്ക് ഇടിച്ച്കയറുമെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്രതീക്ഷ. ഓഫറുകള്‍ വില്‍പ്പന ഉയര്‍ത്തുമെന്ന കാര്യം ഓലക്ക് അനുഭവത്തില്‍ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്. 2023 മാര്‍ച്ചില്‍ തങ്ങള്‍ 27,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഓല പ്രഖ്യാപിച്ചിരുന്നു.

20223-2023 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം യൂണിറ്റുകളാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് വിറ്റത്. റെക്കോഡ് വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ 30 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കിയിരിക്കുകയാണ് ഓലയിപ്പോള്‍. കഴിഞ്ഞ ഏഴ് മാസം തുടര്‍ച്ചയായി ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് മറ്റാരുമല്ല ഒല ഇലക്ട്രിക്കാണ്.

More from DriveSpark

Article Published On: Wednesday, April 5, 2023, 18:04 [IST]
English summary
Ola s1 pro electric scooter is now available with rs 5000 discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X