വെറും 89,999 രൂപക്ക് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍! പെട്രോള്‍ സ്‌കൂട്ടറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടന്നേക്കും

ഇന്റേണൽ കംബസ്ഷന്‍ എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കുകയെന്നതാണ് ഓല ഇലക്ട്രിക് എന്ന ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്തകന്‍ എന്ന വിശേഷണത്തോടെ ഓല ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഓല S1X ശ്രേണിയിലുള്ള പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇവികള്‍ ലഭ്യമാക്കി ഓല ആ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഓല.

S1 X+ ഇവിയുടെ വില 20,000 രൂപ വെട്ടിക്കുറച്ചാണ് ഓല ഇപ്പോള്‍ ടൂവീലര്‍ രംഗത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. വെറും 89,999 രൂപ മാത്രമാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വിലയെന്നതാണ് അതിശയകരം. 1,09,999 രൂപയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുമ്പത്തെ എക്സ്ഷോറൂം വില. എന്നാല്‍ ഈ പരിമിതകാല ഓഫര്‍ 2023 ഡിസംബറില്‍ മാത്രമാണ് ബാധകമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കുറച്ച് അധിക ആനുകൂല്യങ്ങളും ലഭിക്കും.

ola s1x plus

'ഇവിയിലേക്കുള്ള മാറ്റം കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനും പുതിയ S1 X+ ഉപയോഗിച്ച് ഇതിനുള്ള ഏറ്റവും വലിയ തടസം ഞങ്ങള്‍ മറികടക്കുകയാണ്. മുന്‍നിര ഐസിഇ സ്‌കൂട്ടറിന് തുല്യമായ വിലയില്‍ S1 X+ വരുന്നതോടെ ഐസിഇ യുഗത്തിന് അന്ത്യമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ വിശാലമായ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ ആകര്‍ഷകമായ വിലയ്ക്കൊപ്പം വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഐസിഇ ഉല്‍പ്പന്നം വാങ്ങാന്‍ ഒരു കാരണവുമില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു' ഓല ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ പറഞ്ഞു.

ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് നല്‍കാന്‍ കഴിയുന്ന 3 kWh ബാറ്ററി ശേഷിയുമായാണ് ഓല S1 X+ വരുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഇക്കോ മോഡില്‍ 125 കിലോമീറ്ററും നോര്‍മല്‍ മോഡില്‍ 100 കിലോമീറ്ററും ട്രൂ റേഞ്ച് നല്‍കുമെന്നാണ് ഓല ഇലക്ട്രിക് അവകാശപ്പെടുന്നത്. 500 kW ഹോം ചാര്‍ജറിലൂടെ ബാറ്ററി പായ്ക്ക് 7.4 മണിക്കൂറില്‍ ചാര്‍ജ് ചെയ്യാം

ola s1x plus

ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ആണ് ഓല S1X+ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശക്തി. 2.7 kW നോമിനല്‍ പവറും 6 kW പീക്ക് പവറും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് കഴിയും. 0-60 kmph വേഗത കൈവരിക്കാന്‍ 5.5 സെക്കന്‍ഡ് മതി.

ഓല ഈ ഇവിയില്‍ ഒരു സ്‌പോര്‍ട്‌സ് മോഡ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അതില്‍ റൈഡിംഗ് റേഞ്ച് കുറയും. 5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്‌സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍ എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍. ഒടിഎ അപ്ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയും ഇവി പിന്തുണയ്ക്കുന്നു.

ola electric scooter

നിലവില്‍ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 1,47,499 രൂപയാണ് മുന്‍നിര മോഡലായ ഓല S1 പ്രോ ജെന്‍2-വിന്റെ വില. S1 എയറിന് 1,19,999 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. S1 X+ കൂടാതെ ഇതേ ശ്രേണിയില്‍ S1 X (3kWh), S1 X (2kWh) എന്നിവയും വാങ്ങാനാകും.

S1 X (3kWh), S1 X (2kWh) എന്നിവ 999 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. S1 X (3kWh), S1 X (2kWh) സ്‌കൂട്ടറുകള്‍ യഥാക്രമം 99,999 രൂപയും 89,999 രൂപയുമാണ് പ്രാരംഭ വില.ഇക്കഴിഞ്ഞ ദിവസം 2023 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ റെക്കോഡ് വില്‍പ്പനയായിരുന്നു ഓല സ്വന്തമാക്കിയത്.

ola electric scooter

നവംബറില്‍ 30,000 യൂണിറ്റ് ഇവികള്‍ വിറ്റഴിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് പ്രതിമാസ വില്‍പ്പന നേടിയതായി ഓല വെള്ളിയാഴ്ച അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 82 ശതമാനം വളര്‍ച്ചയാണ് ഓല രേഖപ്പെടുത്തിയത്. നവംബറില്‍ 35 ശതമാനം വിപണി വിഹിതമാണ് ഓല കൈയ്യടക്കിയത്. 2022 സെപ്റ്റംബര്‍ മുതല്‍ തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ തങ്ങളാണ് വിപണിയില്‍ ഒന്നാം സ്ഥാനക്കാരെന്നും ഓല അറിയിച്ചു.

More from DriveSpark

Article Published On: Saturday, December 2, 2023, 17:15 [IST]
English summary
Ola s1 x electric scooter gets rs 20000 price cut now available at rs 89999 for limited period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X