മുട്ടുന്നത് സാക്ഷാല്‍ സ്‌പ്ലെന്‍ഡറുമായി; 170 കി.മീ റേഞ്ചുള്ള ഇ-ബൈക്കിന്റെ വില കേട്ടാല്‍ വാങ്ങിപ്പോകും!
നമ്മുടെ നിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സജീവമാണെങ്കിലും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ജനപ്രിയമായി വരുന്നേയുള്ളൂ. റേഞ്ച് ആശങ്കയും ഉയര്‍ന്ന വിലയുമെല്ലാമാണ് ഇലക്ട്രിക് ബൈക്കുകളിലേക്ക് അടുക്കാന്‍ ആളുകള്‍ മടിക്കുന്നത്. എന്നാല്‍ പെട്രോള്‍ ബൈക്കുകളോട് മത്സരിക്കുന്ന ഒരു ലോംഗ് റേഞ്ച് കമ്മ്യൂട്ടര്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി.
വെറും 1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പ്യുവര്‍ ഇവി ഇക്കോഡ്രൈഫ്റ്റ് 350 ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. കമ്മ്യൂട്ടര്‍ സെഗ്‌മെന്റിലെ ഏറ്റവും കൂടുതല്‍ റേഞ്ചുള്ള മോഡല്‍ ആണ് ഇക്കോഡ്രൈഫ്റ്റ് എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 171 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇ-ബൈക്ക് ദൈനംദിന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ലക്ഷ്യമിടുന്നത്.

ഹീറോ സ്പ്ലെന്‍ഡര്‍, ബജാജ് പ്ലാറ്റിന, ഹോണ്ട ഷൈന്‍ തുടങ്ങിയ ജനപ്രിയ ഐസിഇ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുമായി മത്സരിക്കുന്നതിനാണ് ഇക്കോഡ്രൈഫ്റ്റ് 350 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ റോഡുകളിലെ റൈഡര്‍ എക്‌സ്പീരിയന്‍സ് ഉയര്‍ത്തുന്നതിനായി ഫീച്ചറുകളുടെ നിരതന്നെ നിര്‍മാതാക്കള്‍ ഇതില്‍ ഒരുക്കിയതായി അവകാശപ്പെടുന്നു. ഐസിഇ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കോഡ്രൈഫ്റ്റ് 350 ഇ-ബൈക്ക് ഉപയോഗിക്കുന്ന ഒരാള്‍ക്ക് മാസം 7,000 രൂപയില്‍ കൂടുതലും ലാഭിക്കാമെന്ന് പ്യുവര്‍ ഇവി അവകാശപ്പെടുന്നു.
ആറ് MCU-കളുള്ള 3 kW (4 bhp) ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. 3.5 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്നു. ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 40 Nm പീക്ക് ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇക്കോഡ്രൈഫ്റ്റ് 350-ക്ക് സാധിക്കും. റൈഡര്‍മാരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മൂന്ന് റൈഡ് മോഡുകളും ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

'ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രായോഗികവും സുസ്ഥിരവുമായ മൊബിലിറ്റി പരിഹാരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ സമര്‍പ്പണത്തിനുള്ള സാക്ഷ്യമാണ് ഇക്കോഡ്രൈഫ്റ്റ് 350. 110 സിസി വിഭാഗത്തില്‍ വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ ബദല്‍ വാഗ്ദാനം ചെയ്തുകൊണ്ട് സമീപഭാവിയില്‍ ഇത് ഇന്ത്യയുടെ യാത്രാമാര്‍ഗത്തെ പുനര്‍നിര്‍വചിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' പ്യുവര്‍ ഇവി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രോഹിത് വധേര പറഞ്ഞു.
റിവേഴ്‌സ് മോഡ്, കോസ്റ്റിംഗ് റീജന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് ടു ഡൗണ്‍-ഹില്‍ അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളോടെയാണ് പ്യുവര്‍ ഇവി ഇക്കോഡ്രൈഫ്റ്റ് 350 വരുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ഓഡോമീറ്റര്‍, ആന്റിതെഫ്റ്റ് അലാറം, റിമോട്ട് സ്റ്റാര്‍ട്ട് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. എല്‍ഇഡി ഹെഡ്‌ലാമ്പ്ഏ എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍, സെന്‍ട്രല്‍ ലോക്കിംഗ് സജ്ജീകരണങ്ങളും ബൈക്കിലുണ്ട്.

സ്റ്റേറ്റ് ഓഫ് ചാര്‍ജ് (SoC), സ്റ്റേറ്റ് ഓഫ് ഹെല്‍ത്ത് (SoH) എന്നിവ പ്രകാരം വാഹനത്തിന്റെ സ്മാര്‍ട്ട് AI ബാറ്ററിയുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുമെന്ന് കമ്പനി പറയുന്നു. ഐസിഇ എന്‍ട്രി കമ്മ്യൂട്ടര്‍ സ്പെയ്സിലെ ഹീറോ സ്പ്ലെന്‍ഡര്‍, ഹോണ്ട ഷൈന്‍, ബജാജ് പ്ലാറ്റിന എന്നിവ വാങ്ങാനൊരുങ്ങുന്ന കസ്റ്റമേഴ്‌സിനെയാണ് പ്യുവര്‍ ഇവി ലക്ഷ്യം വെക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഇതേ വിലയില്‍ ഹോപ് ഓക്‌സോ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് എതിരാളി.
പുതിയ ഇക്കോഡ്രൈഫ്റ്റ് 250 ഇ-ബൈക്കില്‍ കമ്പനി 4,000 മുതലുള്ള ഇഎംഐ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. മുടക്കുന്ന പണത്തിനൊത്ത മൂല്യമുള്ള പരിസ്ഥിതി സൗഹൃദ ബൈക്ക് മോഡല്‍ തേടുന്നവര്‍ക്കുള്ള ആകര്‍ഷകമായ ചോയ്‌സായി ഇത് പ്യുവര്‍ ഇക്കോഡ്രൈഫ്റ്റിനെ മാറ്റുന്നു. ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിനായ പ്യുവര്‍ ഇവി ഹീറോ ഫിന്‍കോര്‍പ്, L&T ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐസിഐസിയെ എന്നിവയുള്‍പ്പെടെയുള്ള ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

100-ലധികം വരുന്നു കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. പതിവ് ഉല്‍പ്പന്ന ലോഞ്ചുകളില്‍ നിന്ന് വ്യത്യസ്തമായി പ്യുവര്‍ ഇവി ഇതിനകം തന്നെ പ്രധാന ഔട്ട്ലെറ്റുകളില്‍ ഇക്കോഡ്രൈഫ്റ്റ് 350 എത്തിച്ചിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പാന്‍ ഇന്ത്യ ഔട്ട്ലെറ്റുകളില്‍ ഉടനീളം ടെസ്റ്റ് ഡ്രൈവുകളും ബുക്കിംഗുകളും ആരംഭിക്കാന്‍ കഴിയും.


Click it and Unblock the Notifications








