ഇന്ത്യന്‍ വിപണി കീഴടക്കാന്‍ QJ മോട്ടോര്‍; SRK 700 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു

ബെനലിയുടെ സഹോദര ബ്രാന്‍ഡ് എന്ന നിലയില്‍ പലര്‍ക്കും സുപരിചിതമായ നാമമാണ് QJ മോട്ടോര്‍. ക്വിയാന്‍ജിഗാങ് മോട്ടോര്‍സൈക്കിള്‍ എന്ന് മുഴുവന്‍ നാമമുള്ള ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറുന്ന 2023 ഓട്ടോ എക്സ്പോയില്‍ QJ മോട്ടോര്‍ അവരുടെ SRK700 ബൈക്ക് അവതരിപ്പിച്ചു.

700 സിസി കരുത്തുമായി വരുന്ന SRK 700 മോട്ടോര്‍സൈക്കിള്‍ QJ മോട്ടേര്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെ രാജ്യത്തിന് പരിചയപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലെത്തിയ ചൈനീസ് വാഹന ഭീമന്‍മാര്‍ ഇക്കുറി ശക്തമായ ഒരു നേക്കഡ് ബൈക്കാണ് കൊണ്ടു വന്നിട്ടുള്ളത്. ശ്രദ്ധേയമായ നാല് പുതിയ മോഡല്‍ മോട്ടോര്‍സൈക്കിളുകളുമായാണ് കമ്പനി ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ് അടയാളപ്പെടുത്തിയത്.

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ QJ മോട്ടോര്‍; SRK 700 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു

ഈ ഘട്ടത്തില്‍ ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനായി ചില മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനി തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിക്കാന്‍ ലോകപ്രശസ്തമായ ഓട്ടോ എക്സ്പോ വേദി തന്നെ തെരഞ്ഞെടുത്തത്.

എഞ്ചിന്‍

ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച SRK 700 മോട്ടോര്‍സൈക്കിളില്‍ QJ മോട്ടോര്‍ ഇന്‍ലൈന്‍ ട്വിന്‍ സിലിണ്ടര്‍, 8 വാല്‍വ് ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 698 സിസി വരെ ഡിസ്‌പ്ലേസ് ചെയ്യുന്നു. ഇത് 8,000 rpm-ല്‍ 72.4 bhp പവറും 6,000 rpm-ല്‍ 67 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സസ്‌പെന്‍ഷന്‍ & ബ്രേക്കിംഗ്

മികച്ച സസ്‌പെന്‍ഷന്‍ സംവിധാനങ്ങളുടെ മികവില്‍ റോഡ് യാത്രയില്‍ ഈ ബൈക്ക് വളരെ ആവേശകരമായ റൈഡിംഗ് അനുഭവം നല്‍കുമെന്ന് വ്യക്തമാണ്. റൈഡ് കൂടുതല്‍ രസകരമാക്കാന്‍ QJ മോട്ടോര്‍ ഈ ബൈക്കില്‍ ചില പ്രത്യേക ഫീച്ചറുകള്‍ സമ്മാനിച്ചിട്ടുണ്ട്. അതുപോലെ, ഫ്രണ്ടില്‍ ടെലിസ്‌കോപ്പിക് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ലയിംഗ് സ്പ്രിംഗ് സ്ട്രട്ടുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.

ഇതോടൊപ്പം മികച്ച ബ്രേക്കിംഗ് അനുഭവത്തിനായി മുന്‍വശത്ത് 320 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 240 എംഎം ഡിസ്‌ക്കും ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ മികച്ച ബ്രേക്കിംഗിനായി എബിഎസ് ബ്രേക്കിംഗ് സംവിധാനവും നല്‍കിയിട്ടുണ്ട്. മറ്റ് ചില പ്രത്യേക സൗകര്യങ്ങളും കമ്പനി ഈ മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ QJ മോട്ടോര്‍; SRK 700 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു

ഹൈലൈറ്റുകള്‍

ഇന്ത്യ കീഴടക്കാന്‍ എത്തുന്ന QJ മോട്ടോര്‍ SRK 700 മോട്ടോര്‍സൈക്കിളില്‍ ചില പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. 196 കിലോഗ്രാമാണ് ഈ മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള ഭാരം. ഈ ബൈക്കില്‍ QJ മോട്ടോര്‍ എല്‍സിഡി സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്. ഈ സ്‌ക്രീനില്‍ ബൈക്കിന്റെ വേഗത, ആര്‍പിഎം, ട്രിപ്പ് മാസ്റ്റര്‍, ഇന്ധന നില, സമയം, ഗിയര്‍ ലെവല്‍ എന്നിവ തെളിയും.

വില

ആഗോള മാര്‍ക്കറ്റില്‍ ചില രാജ്യങ്ങളില്‍ ഈ ബൈക്ക് ഇതിനകം വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. യൂറോപ്പിലെ വലിയ വിപണികളില്‍ ഒന്നായ യുകെയില്‍ ഈ ബൈക്ക് റീട്ടെയില്‍ ചെയ്യുന്നു. ഇത് ഏകദേശം 6,999 യൂറോക്കാണ് വന്‍കരയില്‍ വില്‍പ്പന നടത്തുന്നത്. SRC 250 (SRC 250), SRC 500 (SR C500), NTX300 (NTX300), SRK (SRK400) എന്നീ മോഡലുകളും QJ മോട്ടോര്‍ ഇതിനകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ചൈനയില്‍ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയടക്കം 30-ലധികം മോഡലുകള്‍ QJ മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ മോട്ടോ മോറിനി, സോണ്ടസ് മോട്ടോര്‍സൈക്കിളുകള്‍ സ്റ്റോക്ക് ചെയ്യുന്ന മോട്ടോ വോള്‍ട്ട് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും ക്വിയാന്‍ജിഗാങ് ബൈക്കുകള്‍ വില്‍ക്കുക. വൈകാതെ നിരവധി മോഡലുകള്‍ അവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, January 13, 2023, 15:35 [IST]
English summary
Qj motor showcased srk 700 naked bike at auto expo 2023 in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X