കെടിഎം ഒന്ന് കരുതിയിരുന്നോ; അപ്രീലിയയുടെ വക ചിമിട്ടൻ പണി വരുന്നുണ്ടേ

അപ്രീലിയ RS440 2023 സെപ്റ്റംബർ 7-ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ മോഡലിൽ 440 സിസി പാരലൽ-ട്വിൻ എഞ്ചിൻ സജ്ജീകരിച്ചിട്ടുണ്ട്. അപ്രീലിയ ഇന്ത്യ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചിപ്പിക്കുന്ന ടീസർ ചിത്രം ഇൻസ്റ്റാഗ്രാമിൽ പുറത്തുവിട്ടിട്ടുണ്ട്. 2023 സെപ്‌റ്റംബർ 7-ന് അവതരിപ്പിക്കുന്ന RS400 എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഓഫറാണെന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ റോഡുകളിലും വിദേശത്തുമായി ഒന്നിലധികം തവണ പരീക്ഷണം നടത്തിയ അപ്രീലിയ RS440 ന്റെ ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്. RS440 അതിന്റെ RS660 ൽ നിന്ന് ധാരാളം ഡിസൈനുകൾ കടം കൊണ്ടിട്ടുണ്ട്. ഇത് വരാനിരിക്കുന്ന യമഹ YZF-R3, കെടിഎം RC390, കവാസാക്കി നിൻജ 400 എന്നിവയ്‌ക്കെതിരെ അയിരിക്കും മത്സരിക്കുക.

കെടിഎം ഒന്ന് കരുതിയിരുന്നോ; അപ്രീലിയയുടെ വക ചിമിട്ടൻ പണി വരുന്നുണ്ടേ

അപ്രീലിയ RS440-ൽ 440 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനായിരിക്കും വരുന്നത്. ലിക്വിഡ്-കൂൾഡ് DOHC ഫോർ-വാൽവ് പെർ സിലിണ്ടർ യൂണിറ്റ് പരമാവധി 48 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അപ്രീലിയയിൽ നിന്നുള്ള ഫെയർഡ് മോട്ടോർസൈക്കിൾ കാലങ്ങളായി പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിൽ ഒന്നായിരിക്കും RS440.

3.16 ലക്ഷം രൂപ വിലവരുന്ന കെടിഎം RC 390 സ്പോർട്‌സ് ബൈക്കിനേക്കാൾ ചെലവേറിയതായിരിക്കുമെന്നാണ് വിലയിരുത്തൽ. വെസ്പയെ സംബന്ധിച്ചിടത്തോളം കമ്പനി ഒരു പുതിയ വെസ്പ ടൂറിംഗ് വേരിയന്റ് അവതരിപ്പിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഉപകരണങ്ങളും ലഗേജുകളും കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തതാണ് ഇതിനെ അവതരിപ്പിക്കപ്പെടുക. പുതിയ വെസ്പ പതിപ്പ് യുവ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്നും അതിന് ഡ്യുവൽ ടോൺ നിറങ്ങളുണ്ടാകുമെന്നുമാണ് മറ്റ് അഭ്യൂഹങ്ങൾ.

ഇന്ത്യൻ വിപണിയിൽ പുതിയ സ്കൂട്ടർ ഇറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. നിലവിൽ വിൽപ്പനയിലുള്ള സ്റ്റോം 125-ന് പകരക്കാരനുമാവാമെന്ന ഊഹാപോഹങ്ങളും എയറിലുണ്ട്. നിലവിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന മോഡലിന് സമാനമായ ശൈലിയോടെയാവും ഇന്ത്യയിലും അവതരിക്കുക. സ്റ്റൈലിംഗ്, സവിശേഷതകൾ, ഹാർഡ്‌വെയർ എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ സ്കൂട്ടറും OBD 2 നിലവാരത്തിലാവും പണികഴിപ്പിക്കുക. എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ കൺസോൾ, കോമ്പി ബ്രേക്കിംഗ് എന്നീ സവിശേഷതകളോടെയാവും അപ്രീലിയ ടൈഫൂൺ നിരത്തിലേക്ക് ഇറങ്ങുക. OBD 2 കംപ്ലയൻസുമായി വരുന്ന നവീകരിച്ച ഐ-ഗെറ്റ് യൂറോ5 എഞ്ചിൻ മോഡലിന് ലഭിക്കുന്നതോടെ പെർഫോമൻസിന്റെ കാര്യത്തിൽ സ്‌കൂട്ടർ കിടിലമായിരിക്കും. പിയാജിയോ തങ്ങളുടെ മുഴുവൻ സ്കൂട്ടർ ലൈനപ്പും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉടൻ പരിഷ്ക്കരിക്കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. തലമുറകളായി ഇന്ത്യന്‍ ജനതയുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന കള്‍ട്ട്ക്ലാസിക് മോഡല്‍ ഇന്നും വില്‍പ്പന ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റാണ്. അതുപോലെ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളും സ്‌പ്ലെന്‍ഡറാണ്. ഇരുചക്ര വാഹന വിപണിക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് ഹോണ്ട ആക്ടിവ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആക്ടിവ സ്‌കൂട്ടറുകളുടെ പര്യായമായി മാറിയത് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടെ നാം കണ്ടതാണ്. ഒപ്പം തന്നെ കള്ളന്‍മാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സ്‌കൂട്ടറായതിനാല്‍ ആക്ടിവ മോഷണക്കേസുകളുടെ എണ്ണവും വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന രണ്ടാമത്തെ ടൂവീലറാണ് ഹോണ്ട ആക്ടിവ.

സ്‌പ്ലെന്‍ഡറിനെ പോലെ തന്നെ യുവാക്കളുടെ ഹരമായ ഒരു ബൈക്ക് റേഞ്ചാണ് പള്‍സര്‍. വിവിധ മോഡല്‍ നാമങ്ങള്‍ക്ക് കീഴില്‍ നിരവധി പള്‍സറുകള്‍ ഇന്ന് നമ്മുടെ രാജ്യത്ത് വില്‍പ്പനക്കെത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌പോര്‍ട്ടി കംഫര്‍ട്ടബിള്‍ ബൈക്കിന് യൂസ്ഡ് വാഹന മാര്‍ക്കറ്റിലും വന്‍ ഡിമാന്‍ഡാണ്. ഈ ബൈക്കും കള്ളന്‍മാര്‍ക്ക് പെരുത്ത് ഇഷ്ടമായതിനാല്‍ പള്‍സറും രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന ബൈക്കുകളുടെ പട്ടികയിലുണ്ട്. മൂന്നാമതായാണ് പള്‍സര്‍ പട്ടികയിലുള്ളത്.

More from DriveSpark

Article Published On: Friday, September 1, 2023, 18:02 [IST]
English summary
Rival to rc 390 by aprilia will launch on sepetember
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X