ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിയുള്ളപ്പോള്‍ എന്ത് ഓലയും ഏഥറും; റിവര്‍ ഇന്‍ഡിയുടെ മാസ് എന്‍ട്രി ഇതാ...

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി വിപണിയിലെത്തിയ മോഡലാണ് റിവര്‍ ഇന്‍ഡി. സെഗ്‌മെന്റിലെ അതികായന്‍മാരായ ഓല, ഏഥര്‍, ടിവിഎസ്, ബജാജ് എന്നിവരെ പൂട്ടാനായി ഫീച്ചറുകളുടെ കുത്തൊഴുക്കുമായി എത്തിയ മോഡല്‍ ആയിരുന്നു ഇത്. ഇവി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷമേകി റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ യൂണിറ്റ് പണിതിറങ്ങി.

കര്‍ണാടകയിലെ ഹോസ്‌കോട്ടിലുള്ള റിവര്‍ ഇവിയുടെ പ്ലാന്റിലാണ് ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചത്. 1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇന്‍ഡി റിവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരുന്നത്. ഇവി പ്രീ-ഓര്‍ഡര്‍ ചെയ്ത ബെംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഇതേ വിലക്ക് തന്നെ വാഹനം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം നവംബറോടെ ബംഗളൂരുവില്‍ റിവര്‍ തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കാനിരിക്കുകയാണ്.

river ev indie rolls ourt from plant

അതേസമയം ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രീ-ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് അവരുടെ റിവര്‍ അക്കൗണ്ട് സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് റൈഡ് നടത്തുന്നതിനായി സ്ലോട്ട് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഫ്രണ്ട് ഫൂട്പെഗുകളുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറെന്ന വിശേഷണവും റിവര്‍ ഇന്‍ഡിക്കുണ്ട്. വിപുലമായ സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങി ഇന്നത്തെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അധികം കണ്ടുവരാത്ത ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് റിവര്‍ ഇന്‍ഡിയുടെ മാസ്സ് എന്‍ട്രി.

മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 4 സണവ ബാറ്ററി പായ്ക്കാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാനാകാത്ത ഈ ബാറ്ററി പായ്ക്ക് ഫ്‌ലോര്‍ബോര്‍ഡില്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഇക്കോ മോഡില്‍ റിവര്‍ ഇന്‍ഡി 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിവര്‍ ഇവി അവകാശപ്പെടുന്നത്.

river indie

സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 6.7 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശക്തി. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇലക്ട്രിക് മോട്ടോറിന് 18 ഡിഗ്രി ഗ്രേഡബിലിറ്റി നല്‍കാനും 3.9 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് ഇന്‍ഡി വരുന്നത്. റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാല്‍ സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകള്‍ കാണാന്‍ കഴിയും. സെഗ്മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റ് ഇന്‍ഡിക്കാണെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു.

river indie handle bar

ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഒന്ന് ഹാന്‍ഡില്‍ബാറിലും ഒന്ന് ഗ്ലോവ്ബോക്സിലുമാണ് കാണാനാകുക. ഓള്‍-എല്‍ഇഡി ലൈറ്റിംഗാണ് റിവര്‍ ഇന്‍ഡിക്ക് വെളിച്ചം പകരുക.എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എല്‍ഇഡി ലൈറ്റുകളടക്കമുള്ള ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിന് 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഉണ്ട്. സ്‌കൂട്ടറിനൊപ്പം റിവര്‍ ഇന്‍ഡി പാനിയറുകളും ടോപ്പ് ബോക്‌സും വില്‍ക്കും.

ബാറ്ററിക്കും സ്‌കൂട്ടറിനും 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 770 mm ആണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റ് ഹൈറ്റ്. വലിയ 14 ഇഞ്ച് വീലുകളിലാണ് ഇത് ഓടുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

river indie rear

സിബിഎസ് സംവിധാനത്തോട് കൂടിയ ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. 165 mm ആണ് റിവര്‍ ഇന്‍ഡിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ചാര്‍ജര്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് വിലയിട്ടതെന്ന് നിര്‍മാതാക്കള്‍ ലോഞ്ച് സമയത്ത് വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ ബെംഗളൂരുവില്‍ വിതരണം ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ 50 നഗരങ്ങളില്‍ കൂടി സാന്നിധ്യം അറിയിക്കാനാണ് കമ്പനിയുടെ നീക്കം. സമീപ ഭാവിയില്‍ തന്നെ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനും റിവര്‍ ഇവിക്ക് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Friday, August 25, 2023, 18:41 [IST]
English summary
River indie ev production started at manufacturers hoskote facility deliveries to start in september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X