280 കി.മീ റേഞ്ച്, വില വെറും 89,000 രൂപ; ലോകത്തിലെ ആദ്യ റേഞ്ച് അപ്‌ഗ്രേഡബിള്‍ ഇ-സ്‌കൂട്ടര്‍ ഇന്ത്യയില്‍ നിന്ന്

അടുത്ത കാലത്തായി ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരമേറുകയാണ്. ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികള്‍ വില്‍പ്പന വളര്‍ച്ച നേടുകയാണ്. 2023-ല്‍ ഇതുവരെ 6.6 ലക്ഷം ഇലക്ട്രിക് ടൂവീലറുകള്‍ (Electric two-wheeler) വിറ്റതായാണ് സര്‍ക്കാറിന്റെ വാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനോടകം മത്സരം നിറഞ്ഞ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലേക്ക് ഒരു പുത്തന്‍ കമ്പനി കൂടി കാലെടുത്തു വെച്ചിരിക്കുകയാണ്. മനംമയക്കുന്ന ലുക്കും മികച്ച റേഞ്ചും മോഹവിലയുമായി റിവോട്ട് മോട്ടോര്‍സിന്റെ NX100 (Rivot NX100) ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി. വ്യത്യസ്ത റൈഡര്‍ മുന്‍ഗണനകളും ആവശ്യകതകളും നിറവേറ്റുന്നതിനായി ക്ലാസിക്, പ്രീമിയം, എലൈറ്റ്, സ്പോര്‍ട്സ്, ഓഫ്ലാന്‍ഡര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളിലായാണ് റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.

rivot nx100 launch

89,000 രൂപ മുതല്‍ 1.59 ലക്ഷം രൂപയാണ റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില പോകുന്നത്. ലോകത്തിലെ ആദ്യ റേഞ്ച് അപ്‌ഗ്രേബിള്‍ ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ബ്ലാക്ക്, വൈറ്റ്, ഗ്രേ, മിനറല്‍ ഗ്രീന്‍, പിസ്ത, പിങ്ക്, പര്‍പ്പിള്‍ എന്നീ 7 നിറങ്ങളില്‍ ക്ലാസിക്, പ്രീമിയം, എലൈറ്റ് എന്നിവയുള്‍പ്പെടെ മൂന്ന് സബ് വേരിയന്റുകളോടെയാണ് സ്ട്രീറ്റ് റൈഡര്‍ വേരിയന്റ് വരുന്നത്.

വൈറ്റ്-ഓറഞ്ച് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് സ്‌പോര്‍ട് വേരിയന്റ് വരുന്നത്. അതേസമയം റേഞ്ച് ടോപിംഗ് വേരിയന്റായ ഓഫ്‌ലാന്‍ഡര്‍ ഡെസര്‍ട്ട് കളര്‍ ഓപ്ഷനില്‍ വാങ്ങാനാകും. കര്‍ണാടകയിലെ ബെലഗാവി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് റിവോട്ട് മോട്ടോര്‍സ്. 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് കീഴില്‍ പൂര്‍ണമായും ബെലഗാവിയിലാണ് ഇവികള്‍ നിര്‍മിക്കുന്നത്.

rivot nx100

ഒരു റീചാര്‍ജ് സ്റ്റോപ്പിലൂടെ ബെലഗാവിയില്‍ നിന്ന് ബെംഗളൂരു യാത്ര പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഏക ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് റിവോട്ട് NX100 എന്നാണ് ലോഞ്ച് ഇവന്റില്‍ ഇവിയെ കുറിച്ച് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഏകദേശം 545 കിലോമീറ്റര്‍ ദൂരം വരും ഇത്. റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1.9 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ബേസ് വേരിയന്റ് ഒറ്റചാര്‍ജില്‍ 100 കി.മീ റേഞ്ച് നല്‍കുന്നു.

കുറച്ച് കൂടി വലിയ 3.8 kWh, 5.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ യഥാക്രമം 200, 280 കി.മീ വരെ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എതിരാൡകളുടെ റേഞ്ച് നോക്കിയാല്‍ ഓല S1 പ്രോ ജെന്‍ 2 ഇവിക്ക് 195 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച്. 3.7 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഏഥര്‍ 450X ഇവിക്ക് 150 കിലോമീറ്റര്‍ ആണ് ക്ലെയിംഡ് റേഞ്ച്.

rivot nx100 rear profile

ടിവിഎസ് ഐക്യൂബിനാണെങ്കില്‍ ഒറ്റചാര്‍ജില്‍ 100 മുതല്‍ 145 കി.മീ വരെയാണ് റേഞ്ച് പറയുന്നത്. ഉയര്‍ന്ന വേരിയന്റ് സ്‌കൂട്ടര്‍ തിരഞ്ഞെടുക്കുന്നതിനുപകരം താഴ്ന്ന വേരിയന്റ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ബാറ്ററി പാക്ക് അപ്ഗ്രേഡുചെയ്ത് റേഞ്ച് നവീകരിക്കാന്‍ സാധിക്കുന്ന വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും NX100. കൂടാതെ സ്‌കൂട്ടറിനൊപ്പം ഒരു റിട്രാക്ടബിള്‍ ചാര്‍ജിംഗ് കേബിളും ലഭിക്കും. കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ സഹായകമായി സ്‌കൂട്ടറുകള്‍ക്ക് ഒരു ഓക്‌സിലറി പവര്‍ യൂണിറ്റും ലഭിക്കും.

ബാറ്ററി ചാര്‍ജ് തീരുമ്പോള്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നതിനാല്‍ വഴിയില്‍ കുടുങ്ങുമെന്ന പേടി വേണ്ട. ഇവിയിലെ സ്‌പെഷ്യലൈസ്ഡ് LiMFP ബാറ്ററി കെമിസ്ട്രി ഇന്ത്യയിലെ വ്യത്യസ്ത താപനിലകള്‍ക്കനുസരിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതായതിനാല്‍ ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നു. 6 kWh പവറും 150 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന IP67 റേറ്റുചെയ്ത ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. IP67 റേറ്റിംഗ് കാരണം ഇത് പൊടിയും വെള്ളവും പ്രതിരോധിക്കും.

rivot nx100

സുഖപ്രദമായ റൈഡിങ്ങിന് വിശാലമായ ലെവല്‍ ഫുട് ബോര്‍ഡാണ് റിവോട്ട് NX100-ല്‍ ഉള്ളത്.റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ പട്ടികയും വിപുലമാണ്. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ ഇവിയില്‍ നല്‍കിയിരിക്കുന്നു. ഇത് വളരെ റൈഡര്‍ ഫ്രണ്ട്ലിയാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത്കൂടാതെ റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറ സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാക്കിയ ബൂട്ട് സ്റ്റോറേജ്, ഡാഷ് ക്യാമറ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ഡാഷ് ക്യാമറ ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഈ ഫീച്ചര്‍ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല സെന്‍സര്‍ ഓപ്പണിംഗ് ബൂട്ട് സ്റ്റോറേജ് ഫീച്ചറും മറ്റൊരു വാഹനത്തിലും നിങ്ങള്‍ കാണാനിടയില്ല. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ തുകയായ 499 രൂപയ്ക്ക് സ്‌കൂട്ടര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2024 മധ്യത്തോടെ സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, October 28, 2023, 17:01 [IST]
English summary
Rivot nx100 world s first electric scooter with upgradeable range launched price spec feature detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X