പല നിറത്തിൽ പല വിലകളിൽ ഒരുപാടുണ്ടല്ലോ; ബുള്ളറ്റ് 350 വേരിയന്റുൾ ദാ ഇങ്ങനെ

കാലങ്ങളായി ഇന്ത്യയിലെ വാഹന പ്രേമികൾ മനസിൽ താലോലിച്ചിരുന്ന കുടുകുടു ശബ്ദത്തിന് പുത്തൻ മാനങ്ങൾ നൽക്കൊണ്ട് പുതിയ തലമുറ ബുള്ളറ്റ് 350 അവതരിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഏറെ നാളായി ഇന്ത്യൻ വിപണി കാത്തിരുന്ന മോഡലാണിത് എന്ന് നിസംശയം പറയാം, അതോടൊപ്പം, കമ്പനിയെ വീഴ്ച്ചയുടെ വക്കിൽ നിന്ന് രക്ഷിച്ച 346 സിസി UCE എഞ്ചിന്റെ വിടവാങ്ങലിനേയും അടയാളപ്പെടുത്തുന്നു.

നിലവിലെ മറ്റെല്ലാ റോയൽ എൻഫീൽഡ് 350 മോഡലുകൾക്കും അടിവരയിടുന്ന J -പ്ലാറ്റ്ഫോം ആർക്കിടെക്ചറിലാണ് ഇപ്പോൾ പുതുക്കിയ ബുള്ളറ്റ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ക്ലാസിക്, മീറ്റിയോർ, ഹണ്ടർ 350 എന്നിവയിൽ വരുന്ന അതേ 349 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെ ഇതിനും ലഭിക്കുന്നു.

ബുള്ളറ്റ് 350 -യുടെ വേരിയന്റുൾ ദാ ഇങ്ങനെ

പുതിയ ബുള്ളറ്റ് മൂന്ന് വേരിയന്റുകളിലും അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. മോട്ടോർസൈക്കിളിന്റെ വില 1.74 ലക്ഷം രൂപയിൽ ആരംഭിച്ച് 2.16 ലക്ഷം രൂപ വരെ ഉയരുന്നു. മോഡൽ ലൈനപ്പിനെ കുറിച്ച് നിങ്ങൾക്ക് ഇനിയും കംഫ്യൂഷൻ ഉണ്ടെങ്കിൽ അത് നമ്മുക്ക് അങ്ങ് തീർത്തേക്കാം. കളർ സ്കീമുകൾ അനുസരിച്ച് നമുക്ക് ഇവയെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയും.

മിലിട്ടറി റെഡ് & മിലിട്ടറി ബ്ലാക്ക്: ബേസ്-സ്പെക്ക് ബുള്ളറ്റ് 350 'മിലിറ്ററി' വേർഷനാണ്, മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് നിർമ്മാതാക്കൾ ഇതിനെ വാഗ്ദാനം ചെയ്യുന്നത്. 153 mm റിയർ ഡ്രം ബ്രേക്കും സിംഗിൾ ചാനൽ ABS ഉം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ബുള്ളറ്റ് 350 -യുടെ വേരിയന്റുൾ ദാ ഇങ്ങനെ

ഇത് മോട്ടോർസൈക്കിളിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. തൽഫലമായി, ഇതിന്റെ എക്സ്-ഷോറൂം വില എന്നത് 1,73,562 രൂപയാണ്, അതായത് പുതിയ തലമുറ ബുള്ളറ്റ് 350 -യുടെ വില ആരംഭിക്കുന്നത് ക്ലാസിക് 350 -യുടെ വിലയേക്കാൾ ഏകദേശം 20,000 രൂപ കുറവിലാണ് എന്ന് ചുരുക്കം.

സ്റ്റാൻഡേർഡ് മെറൂൺ & സ്റ്റാൻഡേർഡ് ബ്ലാക്ക്: ഒരു ഡ്യുവൽ ചാനൽ ABS സംവിധാനത്തിന്റെ സേഫ്റ്റി ഫീച്ചർ വേണമെന്ന് ഉണ്ടെങ്കിൽ, പുതിയ ബുള്ളറ്റിന്റെ 'സ്റ്റാൻഡേർഡ്' പതിപ്പുകൾക്ക് നിങ്ങൾക്ക് പറ്റിയ ചോയിസാണ്, എന്നാൽ ഈ അഡീഷണൽ ഫീച്ചറിനായി കുറഞ്ഞത് 24,000 രൂപ അധികം നൽകേണ്ടിവരും എന്നതാണ് വാസ്തവം.

ബുള്ളറ്റ് 350 -യുടെ വേരിയന്റുൾ ദാ ഇങ്ങനെ

ഇവയ്ക്ക് റിയർ ഡിസ്‌ക് ബ്രേക്കും ഫ്യുവൽ ടാങ്കിൽ പരമ്പരാഗതമായി കൈകൊണ്ട് വരച്ച പിൻസ്ട്രിപ്പുകളും 3D ടാങ്ക് ലോഗോകളും അവതരിപ്പിക്കുന്നു. സ്റ്റാൻഡേർഡ് മെറൂൺ, സ്റ്റാൻഡേർഡ് ബ്ലാക്ക് എന്നീ രണ്ട് കളർ ഷെയ്ഡുകളിൽ ഈ വേരിയന്റ് ലഭ്യമാണ്, രണ്ടിന്റെയും എക്സ്-ഷോറൂം വില എന്നത് 1,97,436 രൂപയാണ്.

ബ്ലാക്ക് ഗോൾഡ്: പുതിയ ബുള്ളറ്റ് റേഞ്ചിന്റെ ഏറ്റവും മുകളിൽ ഇരിക്കുന്നത് ബ്ലാക്ക് ഗോൾഡ് പതിപ്പാണ്, ഇതിന് ഡ്യുവൽ ടോൺ പെയിന്റ് സ്കീം ലഭിക്കുന്നതിനാൽ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്ന് ലുക്കിൽ അല്പം വ്യത്യസ്തമാണ്. സ്റ്റാൻഡേർഡ് പോലെ, ഇതിന് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ ചാനൽ ABS, ഹാൻഡ് പെയിന്റ് ചെയ്ത പിൻസ്ട്രിപ്പുകൾ, 3D ടാങ്ക് ലോഗോകൾ എന്നിവ ലഭിക്കുന്നുണ്ട്.

ബുള്ളറ്റ് 350 -യുടെ വേരിയന്റുൾ ദാ ഇങ്ങനെ

2,15,801 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഇത് ടോപ്പ് സ്പെക്ക് ക്ലാസിക് 350 മോഡലിനേക്കാൾ ഏകദേശം 9,000 രൂപ കുറവാണ് എന്നത് ശ്രദ്ധിക്കണം. പുതുക്കിയ എഞ്ചിൻ ഏകദേശം 20 bhp മാക്സ് പവറും 27 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ഏകദേശം 90 വർഷങ്ങളോളമായി പ്രൊഡക്ഷനിലുള്ള ലോകത്തിന്റെ തന്നെ ഏറ്റവും പഴക്കം ചെന്ന ബ്രാൻഡ് നെയിമുകളിൽ ഒന്നാണ് ബുള്ളറ്റ്. നമ്മുടെ നാട്ടിൽ ഇപ്പോഴും റോയൽ എൻഫീൽഡിന്റെ പല മോഡലുകളേയും ഒന്നടങ്കം ബുള്ളറ്റ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്, അത് തന്നെ ഈ ബ്രാൻഡിന് ജനങ്ങൾക്കിടയിൽ എത്ര സ്വാധീനമുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. പുതിയ മോഡലുകൾ എത്ര വന്നാലും ബുള്ളറ്റിന്റെ തട്ട്, അത് താണു തന്നെയിരിക്കും.

More from DriveSpark

Article Published On: Sunday, September 3, 2023, 14:00 [IST]
English summary
Royal enfield 2023 bullet 350 pricing variants and colour options explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X