ഹാര്‍ലിയും ട്രയംഫും ഒത്തുപിടിച്ചാലും എന്‍ഫീല്‍ഡിന്റെ തട്ട് താണ് തന്നെ ഇരിക്കും! വില്‍പ്പനയില്‍ വന്‍ കുതിപ്പ്

350-450 സിസി മോഡേണ്‍-റെട്രോ സെഗ്മെന്റിലേക്ക് കടന്നുകയറാനായി വിദേശ ടൂവീലര്‍ ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫും ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയ കാഴ്ച നമ്മള്‍ കണ്ടു. ട്രയംഫ് സ്പീഡ് 400 മോട്ടോര്‍ സൈക്കിളും ഹാര്‍ലി ഡേവിഡ്‌സണ്‍ X440-യും അടുത്തിടെ വിപണിയില്‍ പ്രവേശിച്ചു. അമേരിക്കക്കാരായ ഹാര്‍ലി ഹീറോയുടെ കൈപിടിച്ചപ്പോള്‍ ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് ബജാജിന്റെ കൂട്ടുകൂടുകയായിരുന്നു.

ഇതെല്ലാം ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമായിരുന്നു. സെഗ്‌മെന്റിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കണം. എന്നാല്‍ 'നരസിംഹം' എന്ന സൂപ്പര്‍ ഹിറ്റ് മലയാളം സിനിമയില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് കടമെടുത്താല്‍ ഹാര്‍ലിയും ട്രയംഫും ഒപ്പം വെച്ച് തൂക്കിയാലും എന്‍ഫീല്‍ഡിന്റെ തട്ട് താണ് തന്നെ ഇരിക്കുമെന്നാണ് വില്‍പ്പന കണക്കുകള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ട 2023 ജൂലൈ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം കമ്പനി 73,117 മോട്ടോര്‍സൈക്കിളുകളാണ് പോയമാസം വിറ്റത്.

royal enfield classic 350

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ ഭീമന്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 55,555 യൂണിറ്റുകളായിരുന്നു വിറ്റത്. 2023 ജൂലൈയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 66,062 യൂണിറ്റായിരുന്നു, 2022 ജൂലൈയില്‍ വിറ്റ 46,529 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിവര്‍ഷ വില്‍പ്പന 42 ശതമാനം വര്‍ധിച്ചു.

എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇടിവ് നേരിട്ടു. 2022 ജൂലൈയില്‍ 9,026 യൂണിറ്റുകള്‍ കപ്പല്‍കയറ്റി വിട്ടപ്പോള്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ 7,055 യൂണിറ്റുകള്‍ മാത്രമാണ് കയറ്റി അയക്കാനായത്. 22 ശതമാനമാണ് ഇടിവ്. മുന്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോഴും ഇടിവാണ്. ഈ വര്‍ഷം ജൂണില്‍ 77,109 യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിരുന്നു. മുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 5.18 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

royal enfield hunter 350 sales

കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ പുതിയ മോഡല്‍ സൂപ്പര്‍ മെറ്റിയര്‍ 650 ആണെങ്കിലും, ഈയിടെയായി ശ്രദ്ധ നേടിയത് ഹണ്ടര്‍ 350 ആണ്. ഇക്കഴിഞ്ഞ മാസമായിരുന്ന ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിള്‍ 2,00,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നത്. ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള 2 ലക്ഷം പേര്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിറ്റി സൃഷ്ടിക്കാന്‍ ഹണ്ടറിന് സാധിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹണ്ടറിന്റെ ലോഞ്ച്. 1.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിച്ച ഹണ്ടര്‍ നിലവില്‍ കമ്പനിയുടെ നിലവിലെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ്. ആധുനിക ഡിസൈന്‍ സ്‌കീമും യൂത്ത്ഫുള്‍ സമീപനവും കാരണം മറ്റ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ നിന്നും ഹണ്ടര്‍ വ്യത്യസ്തമാണ്.

'ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഞങ്ങള്‍ രണ്ടാം പാദം ശക്തമായി ആരംഭിച്ചു. വരാനിരിക്കുന്ന മാസങ്ങളില്‍ ഞങ്ങള്‍ ചില വലിയ ലോഞ്ചുകള്‍ക്കായി തയവറെടുക്കുകയാണ് ഞങ്ങളുടെ തന്ത്രപ്രധാനമായ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും' റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ശ്രേണി തന്നെയാണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത്. ഹണ്ടറും ക്ലാസിക്കുമാണ് ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍. 350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന ജൂലൈയില്‍ 64,398 യൂണിറ്റായി. 2022 ജൂലൈയില്‍ ഈ വിഭാഗത്തില്‍ 46,336 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. അതേസമയം 650 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പനയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്.

2023 ജൂലൈയില്‍ 8719 യൂണിറ്റുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസം 9219 യൂണിറ്റായിരുന്നു വില്‍പ്പന. 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മികച്ച പ്രകടനം നടത്തി. 2023 ഏപ്രില്‍-ജൂലൈ കാലയളവില്‍ 300,823 യൂണിറ്റുകളാണ് എന്‍ഫീല്‍ഡ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 242,760 യൂണിറ്റുകളായിരുന്നു വില്‍ക്കാന്‍ സാധിച്ചിരുന്നത്. 24 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇവിടെയും ഇടിവാണ്.

2022 ഏപ്രിലിനും ജൂലൈയ്ക്കും ഇടയില്‍ 38,589 യൂണിറ്റുകള്‍ കയറ്റി അയച്ചപ്പോള്‍ ഈ വര്‍ഷം അത് 27,590 യൂണിറ്റായി കുറഞ്ഞു. 29 ശതമാനമാണ് ഇടിവ്. എതിരാളികള്‍ അങ്കം കുറിച്ച് പോരാളികളെ കളത്തിലിറക്കിയ സ്ഥിതിക്ക് ഇനി റോയല്‍ എന്‍ഫീല്‍ഡ് തീയതി കുറിക്കേണ്ട താമസം മാത്രമേ ഉള്ളൂ. അടുത്ത ഏതാനും മാസങ്ങളില്‍ ഒന്നിലധികം ലോഞ്ചുകളുമായി ഈ ഉത്സവ സീസണില്‍ റോയല്‍ എന്‍ഫീല്‍ഡ് എതിരാളികള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷ.

പുതിയ തലമുറ ബുള്ളറ്റ് 350, ഹിമാലയന്‍ 450, ക്ലാസിക് 650 എന്നിവ ഉടന്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഈ പുതിയ ഉല്‍പ്പന്നങ്ങളില്‍ ആദ്യത്തേത് ഓഗസ്റ്റ് അവസാനത്തോടെ എത്തും. പുതിയ ഉല്‍പ്പന്നത്തിന്റെ പേര് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് ജനപ്രിയ ബുള്ളറ്റ് മോണിക്കറിന്റെ തിരിച്ചുവരവാണെന്നാണ് സൂചന. കുടുകുടു ശബ്ദം ഉപേക്ഷിച്ച് വൈകാതെ തന്നെ ഇലക്ട്രിക്കിലേക്ക് മാറാനും കമ്പനിക്ക് പ്ലാന്‍ ഉണ്ട്.

More from DriveSpark

Article Published On: Wednesday, August 2, 2023, 14:17 [IST]
English summary
Royal enfield clocks sales growth in july 2023 amidst new harley triumph launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X