ഹീറോ എത്ര കൊടുങ്കാറ്റടിപ്പിച്ചാലും എൻഫീൽഡ് അനങ്ങൂല്ല; റോയലായി ഹിമാലയൻ 450 -യുടെ പ്രൊഡക്ഷൻ ആരംഭിച്ച് കമ്പനി
പരിമിതമായ ബഡ്ജറ്റിൽ ഒരു എക്സ്പ്ലോറർക്കുള്ള ചോയിസുകളിൽ വളരെ മികവുറ്റ ഒരു ഓപ്ഷനായിരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ. മോട്ടോർസൈക്കിളിന്റെ കഴിവുകൾ ഇനിയും വർധിപ്പിക്കുന്നതിനായി, റോയൽ എൻഫീൽഡ് നിവിൽ ഏറ്റവും പുതിയ ഹിമാലയൻ 450 -ൽ പ്രവർത്തിക്കുകയാണ്. 2023 നവംബർ 1 -നാണ് ബൈക്കിന്റെ അരങ്ങേറ്റം നിർമ്മാതാക്കൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ലോഞ്ചിന് മുന്നോടിയായി ചെന്നൈയിലെ കമ്പനിയുടെ പ്ലാന്റിൽ പുതിയ ഹിമാലയൻ 450 -യുടെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്. കെടിഎം 390 അഡ്വഞ്ചർ പോലുള്ള എതിരാളികളെ നേരിടാൻ മോട്ടോർസൈക്കിളിന് കൂടുതൽ ഫയർ പവർ ഉണ്ടാകും. താങ്ങാനാവുന്ന വിലയിൽ, ഇത് ഒരു തള്ളിക്കളയാനാവാത്ത പായ്ക്കേജായി ഉയർന്നുവരാം. നിലവിലുള്ള 411 സിസി ഹിമാലയൻ ഏകദേശം 2.16 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ് എന്നത് കണക്കിലേടുത്താൽ കോംപറ്റീറ്റീവ് വില നിർണ്ണയം സാധ്യമാണ് എന്നതും വ്യക്തം.

നിലവിലുള്ള ഹിമാലയനെ അപേക്ഷിച്ച്, പുതിയ ഹിമാലയൻ 450 -ക്ക് താരതമ്യേന നേരിയ പ്രൊഫൈലാണുള്ളത്. ഹൈവേ ക്രൂയിസിംഗിനും ഓഫ്-റോഡ് ടെറൈനുകൾക്കും ഈ മാറ്റങ്ങൾ ബൈക്കിനെ കൂടുതൽ അനുയോജ്യമാക്കും എന്നാണ് വിശ്വസിക്കുന്നത്. ഉയർത്തിയ ഫ്രണ്ട് ബീക്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, റൗണ്ട് റിയർ വ്യൂ മിററുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, വീതിയേറിയ ഹാൻഡിൽബാർ, പുതിയ സ്കൾപ്റ്റഡ് ഫ്യുവൽ ടാങ്ക്, സൈഡ് ലഗേജ് റാക്ക്, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
ഹിമാലയൻ 450 -ക്ക് ഒരു വലിയ റൈഡർ സീറ്റ് സജ്ജീകരിച്ചിരിക്കുന്നതിനാൽ, ദൈർഘ്യമേറിയ റൈഡുകളിൽ ഉപഭോക്താക്കൾക്ക് ഒപ്റ്റിമൽ കംഫർട്ട് പ്രതീക്ഷിക്കാം. ഇതിന് കട്ടിയുള്ള ഫോം പാഡിംഗും തുടകൾക്ക് സപ്പോർട്ട് നൽകുന്നതിന് മികച്ച ബെവലുകളും ഉണ്ട്. ദൈർഘ്യമേറിയ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്, ഹിമാലയൻ 450 ലഗേജ് ആക്‌സസറികളുടെ ഒരു വിശാലമായ റേഞ്ച് തന്നെ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബൈക്കിന് പിന്നിൽ ഒരു ടോപ്പ് ബോക്‌സിനായി ഒരു പ്രത്യേക റാക്കുമുണ്ട്. സൈഡ് പൈനിയറുകൾക്കുള്ള റാക്കുകൾ ഒരു ആക്സസറിയായി റോയൽ എൻഫീൽഡ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്യുവൽ ടാങ്ക് നിലവിലെ മോഡലിനേക്കാൾ വലുതായി കാണപ്പെടുന്നതിനാൽ, ഉപഭോക്താക്കൾക്ക് ഇന്ധന നിറയ്ക്കാനുള്ള സ്റ്റോപ്പുകൾക്കിടയിലുള്ള ദൂരം ഗണ്യമായ നിലയിൽ കൂട്ടാം എന്ന് പ്രതീക്ഷിക്കാം.
അത് അല്ലെങ്കിൽ ഉയർന്ന ശേഷിയുള്ള എഞ്ചിൻ കിലോമീറ്ററിന് കൂടുതൽ ഇന്ധനം ഉപയോഗിച്ചേക്കാം, അത് പരിഹരിക്കാനാവും ഈ വല്യ ടാങ്ക്. പുതിയ 450 സിസി എഞ്ചിൻ കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും എന്നതിൽ കമ്പനി ഉറപ്പ് ഒന്നും പറയുന്നില്ല. മുൻവശത്ത് 21 ഇഞ്ച് വീലുകളും പിന്നിൽ 17 ഇഞ്ച് വീലുകളും നിലവിലുള്ള ഹിമാലയന് സമാനമായി തന്നെ തുടരും.

ഡ്യുവൽ-ചാനൽ ABS -മായി സംയോജിപ്പിച്ച് ഡിസ്‌ക് ബ്രേക്കുകളാവും ബൈക്കിലുണ്ടാകുക. പുതിയ ഹിമാലയൻ 450 -ക്ക് ഏകദേശം 220 mm ഗ്രൗണ്ട് ക്ലിയറൻസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൾ-എൽഇഡി ലൈറ്റിംഗും USD ഫ്രണ്ട് ഫോർക്കുകൾ എന്നിവയാണ് ഹിമാലയൻ 450 -ക്ക് പൂർണ്ണമായും പുതുമയുള്ള ചില സവിശേഷതകൾ.
പുതിയ സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന് ലഭിക്കും. ഇതൊരു വലിയ വൃത്താകൃതിയിലുള്ള യൂണിറ്റായിരിക്കും, മറ്റ് റോയൽ എൻഫീൽഡ് ബൈക്കുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ലേയൗട്ടാവും ഇതിന് ലഭിക്കുക. ഗിയർ ഇൻഡിക്കേറ്റർ ഒത്ത നടുക്കാണ് വരുന്നത്, അതേസമയം സ്പീഡോമീറ്റർ വലതുവശത്തായി സ്ഥാപിച്ചിരിക്കുന്നു. ഇൻസ്ട്രുമെന്റ് കൺസോളിന്റെ ഔട്ടർ സർക്കിൾ ടാക്കോമീറ്റർ ഉൾക്കൊള്ളുന്നു.

പുതിയ ഹിമാലയൻ 450 -ക്ക് 450 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഏകദേശം 35 bhp പരമാവധി കരുത്തും 40 Nm പീക്ക് torque ഉം സൃഷ്ടിക്കാനാവും. ഹിമാലയൻ 411 -നെ അപേക്ഷിച്ച് ഇത് റൈഡ് ഡൈനാമിക്സിൽ വലിയ വ്യത്യാസമുണ്ടാക്കും.
നിലവിലെ മോഡൽ 24.3 bhp പവറും ഉം 32 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് എക്സ്ട്രീം ഓഫ്-റോഡ് ട്രാക്കുകൾക്ക് മതിയാകില്ല. കൂടുതൽ കരുത്തുറ്റ എഞ്ചിൻ ഉപയോഗിച്ച് ഹൈവേ ക്രൂയിസിംഗ് കഴിവുകളും കമ്പനി വർധിപ്പിക്കും. പുതിയ ഹിമാലയൻ 450 -ക്ക് ആറ് സ്പീഡ് ഗിയർബോക്‌സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലിപ്പർ, അസിസ്റ്റ് ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും എൻജിനിലുണ്ടാകും.


Click it and Unblock the Notifications








