'സൈലന്റ് കില്ലര്‍'; റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വരവുറപ്പിച്ച് മുതലാളി

തലമുറകളുടെ വികാരമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ മുഖമുദ്ര തന്നെ അതിന്റെ 'കുടുകുടു' ശബ്ദമാണ്. എന്നാല്‍ കാലത്തിനൊത്ത് കോലം മാറുന്നതിന്റെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോള്‍ തങ്ങള്‍ ഒരു ഇലക്ട്രിക് ബൈക്കിന് പിന്നില്‍ പ്രവര്‍ത്തിക്കുകയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് മാനേജിംഗ് ഡയറക്ടറായ സിദ്ധാര്‍ത്ഥ ലാല്‍.

സ്റ്റാര്‍ക്ക് ഫ്യൂച്ചറുമായി സഹകരിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാവ് സ്റ്റാര്‍ക്ക് ഫ്യൂച്ചറില്‍ ഏകദേശം 450 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

royal enfield logo

എങ്കിലും ഇലക്ട്രിക് കുപ്പായമണിഞ്ഞെത്തുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 2025-ല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ ജനകീയമാകാന്‍ സാധ്യതയുള്ളതിനാല്‍ ആ സമയമായിരിക്കും വാഹന ഭീമന്‍മാര്‍ തെരഞ്ഞെടുക്കാന്‍ സാധ്യത.

ശൈശവദശയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ഇതിനോടകം ചില കമ്പനികള്‍ ചുവടുറപ്പിച്ച് വരുന്നുണ്ട്. അള്‍ട്രാവയലറ്റ് F77, ടോര്‍ക്ക് ക്രാറ്റോസ് എന്നീ മോഡലുകളില്‍ നിന്ന് ഗുണങ്ങളും ദോഷങ്ങളുമെല്ലാം പഠിച്ച് സമയമെടുത്ത് ഉപഭോക്താക്കള്‍ക്ക് മികച്ച ഒരു പ്രൊഡക്ട് തന്നെ വാഗ്ദാനം ചെയ്യാനാകും ശ്രമം. ഇന്ന് റോയല്‍ എന്‍ഫീല്‍ഡിനെ പോലെ നിരവധി പരമ്പരാഗത ബൈക്ക് നിര്‍മാതാക്കള്‍ ഇലക്ട്രിക് സെഗ്മെന്റിലേക്ക് ഇറങ്ങുന്നുണ്ട്.

royal enfield first ev

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കായി ലൈവ് വയര്‍ എന്ന പേരില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ ഉണ്ടാക്കുകയായിരുന്നു. ലൈവ് വയര്‍ വണ്‍ എന്ന അവരുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഹാര്‍ലിയുടെ ലോഗോ പോലും അവര്‍ പതിപ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. 103 bhp പരമാവധി പവറും 116 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോറാണ് ലൈവ് വയര്‍ വണിന് തുടിപ്പേകുന്നത്.

റൈഡറുടെ മുന്‍ഗണനയനുസരിച്ച് മികച്ച രീതിയില്‍ പൊരുത്തപ്പെടുത്തുന്നതിനായി ഒന്നിലധികം റൈഡ് മോഡുകളുമായാണ് ലൈവ് വയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ നിലവില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗം ഭരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ്. സ്റ്റാര്‍ട്ടപ്പുകളുടെ വിജയഗാഥ കണ്ടാണ് പല ഇരുചക്ര വാഹന ഭീമന്‍മാരും ഇ-സ്‌കൂട്ടര്‍ വിപണിയിലേക്ക് തന്നെ കാലെടുത്ത് വെച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ അടക്കി ഭരിക്കുന്ന ഒരു മേഖലയിലേക്ക് കടന്ന് ചെല്ലുകയാണ്. എന്നാല്‍ പരമ്പരാഗത ഇന്ധനത്തിനല്ല വൈദ്യുതിയാണ് ഭാവി എന്ന് റോയല്‍ എന്‍ഫീല്‍ഡ് തുടക്കത്തിലേ മനസ്സിലാക്കിയത് അവര്‍ക്ക് ഗുണം ചെയ്തേക്കും. ഇന്ത്യയില്‍ മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് അടക്കി ഭരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്യുന്ന ബ്രാന്‍ഡിന്റെ മൂന്നാമത്തെ മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ മോഡലിന്റെ വില കഴിഞ്ഞ ദിവസം കമ്പനി വര്‍ധിപ്പിച്ചിരുന്നു. മുമ്പ് 3,48,900 രൂപയുണ്ടായിരുന്ന ബൈക്കിന്റെ വില 3,54,398 രൂപയായി. ഏതായാലും വില വര്‍ധനവ് വില്‍പ്പനയില്‍ അധികം പ്രതിഫലിക്കാത്തതിനാല്‍ കമ്പനിക്ക് വലിയ പേടി കാണില്ല.

More from DriveSpark

Article Published On: Saturday, May 13, 2023, 8:57 [IST]
English summary
Royal enfield electric motorcycle confirmed by company md co developed with stark future
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X