'ഗറില്ല' യുദ്ധത്തിന് എന്‍ഫീല്‍ഡ്; ഹിമാലയന് പിന്നാലെ വരാനിരിക്കുന്ന ബൈക്കിന്റെ പേര് കേട്ടാലേ കിടുങ്ങും!

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ മൊത്തം ബിസിയാണ്. സെപ്റ്റംബര്‍ ആരംഭത്തില്‍ പുതിയ തലമുറ ബുള്ളറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ബ്രാന്‍ഡ് നവംബറില്‍ പുതിയ ഹിമാലയന്‍ 450 വിപണിയില്‍ എത്തിക്കും. ഇതിനിടെ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ഒരു പുതിയ പേര് വ്യാപരമുദ്ര ചാര്‍ത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്. അത് എന്താണെന്നതിനെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് 'റീഓണ്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ചാര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ നാമമല്ല മറിച്ച് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രീ-ഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന് നല്‍കാന്‍ പോകുന്ന പേരാണെന്നാണ് അറിയാന്‍ സാധിച്ചത്. ഇതിനിടെയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഇപ്പോള്‍ 'ഗറില്ല 450' എന്ന പേരിന് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തത്.

royal enfield himalayan 450 teased

എന്നാല്‍ ഏത് മോട്ടോര്‍സൈക്കിളിനാണ് ഈ പേര് ഉപയോഗിക്കുകയെന്ന കാര്യം ഇതുവരെ തീര്‍ച്ചയായിട്ടില്ല. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഒരു 450 സിസി മോട്ടോര്‍സൈക്കിളായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 450 സിസി പ്ലാറ്റ്‌ഫോമില്‍ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. പുതിയ പ്ലാറ്റ്ഫോമില്‍ വരുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഹിമാലയന്‍ 450 ആണെന്ന് നമുക്ക് നേരത്തെ മനസ്സിലായിട്ടുണ്ട്.

അതോടൊപ്പം തന്നെ 450 സിസി എഞ്ചിനോടുകൂടിയ റോഡ്സ്റ്റര്‍ ബോഡി ശൈലിയിലുള്ള എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ പുതിയ ഹിമാലയന്‍ 450-ക്ക് ശേഷം വിപണിയില്‍ എത്താന്‍ പോകുന്നത് ഈ റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ആകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 എന്ന പേര് ഈ റോഡ്സ്റ്ററിന് ഉപയോഗിക്കാനാണ് കൂടുതല്‍ സാധ്യത.

royal enfield guerrilla 450 trademark

ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഡാക്കാര്‍ റാലി ചലഞ്ചറായ ഹിമാലയന്‍ 450-ന്റെ കൂടുതല്‍ ഹാര്‍ഡ്കോര്‍ പതിപ്പും പുറത്തിറക്കും. ഇത് കൂടാതെ പുതിയ റോഡ്സ്റ്ററിന്റെ സ്‌ക്രാംബ്ലര്‍ പതിപ്പും പിന്തുടര്‍ന്നെത്തിയേക്കും. കോണ്ടിനെന്റല്‍ GT 650 പോലെ നല്ല ആരാധക പിന്തുണ നേടിയെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഐക്കണിക് ബ്രാന്‍ഡ് കഫേ റേസര്‍ ശൈലിയിലുള്ള ഒരു ബൈക്കും പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിക്കാന്‍ സാധ്യത കാണുന്നു.

കല്ലും മുള്ളും ചെളിയും നിറഞ്ഞ പരുക്കന്‍ പ്രതലങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള കരുത്തന്‍ അഡ്വഞ്ചര്‍ ബൈക്കായിരിക്കും ഇത്. ഹിമാലയന്റെ പുതിയ പതിപ്പ് നവംബര്‍ ഒന്നിന് വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിലുള്ള ഹിമാലയന് 411 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. 450 സിസി ഹൃദയവുമായി എത്തുന്ന പുത്തന്‍ മോഡലിന് ഹിമാലയന്‍ 450 എന്ന് പേര് ലഭിക്കാനാണ് സാധ്യത.

ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഹിമാലയന്‍ 450-ക്ക് ഒറിജിനലിനേക്കാള്‍ ഭാരം കുറവായിരിക്കുമെന്നും പറയപ്പെടുന്നു. കമ്പനിയുടെ ആദ്യ ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് പുതുതായി വികസിപ്പിച്ചെടുത്ത 450 സിസി എഞ്ചിന്‍. ഈ എഞ്ചിന്‍ 40 bhp-യില്‍ കൂടുതല്‍ പവറും 40 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. മോട്ടോര്‍സൈക്കിളിന്റെ സ്വഭാവസവിശേഷതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഞ്ചിന്‍ റീട്യൂണ്‍ ചെയ്യുന്നതായിരിക്കും. ഹണ്ടര്‍, ക്ലാസിക്, മെറ്റിയര്‍ എന്നിവയ്ക്കൊപ്പം നിര്‍മ്മാതാവ് ഇതിനകം തന്നെ J-സീരീസ് 350 സിസി എഞ്ചിന്‍ അ്‌വതരിപ്പിച്ചിരുന്നു.

എല്‍ഇഡി ലൈറ്റിംഗിനൊപ്പം, പുതിയ ഹിമാലയനില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍-ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കും. ഒരു സിങ്കിള്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡിന് ആദ്യമായുള്ള അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും ലഭിക്കുന്നതും ഹിമാലയന്‍ 450-ക്ക് ആകാന്‍ സാധ്യതയുണ്ട്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ആയിരിക്കും മറ്റൊരു പ്രത്യേകത്. നിലവില്‍ 5 സ്പീഡ് ട്രാന്‍സ്മിഷന്‍ യൂണിറ്റാണ് ഹിമാലയനിലുള്ളത്.

അപ്ഡേറ്റഡ് KTM 390 അഡ്വഞ്ചറിര്‍, വരാനിരിക്കുന്ന ട്രയംഫ് സ്‌ക്രാമ്പ്ളര്‍ 400X എന്നിവയില്‍ നിന്നുള്ള വെല്ലുവിളി മറികടക്കാനായിട്ടാണ് പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ബൈക്കുകള്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. താങ്ങാവുന്ന വിലയില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെത്തിച്ച് എന്‍ഫീല്‍ഡുമായി യുദ്ധം പ്രഖ്യാപിച്ച ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ട്രയംഫിനും അമേരിക്കന്‍ ഭീമന്‍മാരായ ഹാര്‍ലി ഡേവിഡ്‌സണുമെതിരായ എന്‍ഫീല്‍ഡിന്റെ 'ഗറില്ല' യുദ്ധമുറകള്‍ എത്രത്തോളം വിജയം കാണുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Wednesday, August 30, 2023, 14:45 [IST]
English summary
Royal enfield guerrilla 450 name trademarked in india all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X