ഹിമാലയന്‍ 450 വാങ്ങുന്നേല്‍ ഇപ്പോള്‍ വേണം! വൈകിയാല്‍ കൈപൊള്ളും

ഇന്ത്യന്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന്റെ മുഖച്ഛായ മാറ്റിയ മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. അഡ്വഞ്ചര്‍ സെഗ്‌മെന്റിനോട് വലിയ താല്‍പ്പര്യം കാണിക്കാതിരുന്ന ഇന്ത്യന്‍ യുവത്വത്തെ കാടുമലയും കയറാന്‍ പ്രേരിപ്പിച്ച മൊതലാണ് ഹിമാലയന്‍. ബൈക്കിന്റെ ഏറ്റവും പുതിയ പതിപ്പായ ഹിമാലയന്‍ 450 അടുത്തിടെ ഗോവയില്‍ സമാപിച്ച 2023 മോട്ടോവേഴ്‌സില്‍ വെച്ചാണ് കമ്പനി അവതരിപ്പിച്ചത്.

മുന്‍ഗാമിക്കുണ്ടായിരുന്ന എല്ലാ പോരായ്മകളും നികത്തി പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിനുമെല്ലാമായിട്ടായിരുന്നു അഡ്വഞ്ചര്‍ ടൂറര്‍ അരങ്ങേറിയത്. ബൈക്കിന്റെ ആമുഖ വിലയായിരുന്നു കമ്പനി അന്ന് മോട്ടോവേഴ്‌സില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുതുവര്‍ഷത്തില്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്ന പതിവുണ്ട്. ഈ സാഹചര്യത്തില്‍ 2024 ജനുവരി 1 മുതല്‍ ഹിമാലയന്‍ 450-യുടെ വില ഉയര്‍ത്താന്‍ പോകുകയാണ് ഐക്കണിക് ബ്രാന്‍ഡ്.

royal enfield himalayan 450

അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റ ബേസ് മോഡലിന്റെ വില 2.69 ലക്ഷം രൂപയാണ്. അതേസമയം ഹിമാലയന്‍ സ്ലേറ്റിന് 2.74 ലക്ഷം രൂപ വില വരും. മറുവശത്ത് സമ്മിറ്റിന് വില 2.79 ലക്ഷം രൂപയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഹാന്‍ലെ ബ്ലാക്കിന് 2.84 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. നിറങ്ങള്‍ ഒഴികെ വേരിയന്റുകള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.

നിങ്ങള്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയാണെങ്കില്‍ ആമുഖ വിലയില്‍ വണ്ടി സ്വന്തമാക്കാന്‍ 2023 ഡിസംബര്‍ 31-ന് മുമ്പ് ബുക്ക് ചെയ്യുക. വില വര്‍ധനവില്‍ നിന്ന് രക്ഷനേടാനായി ഓണ്‍ലൈനായും റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും മോട്ടോര്‍സൈക്കിള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ഡിസംബര്‍ 31-ന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ വില ഗണ്യമായി വര്‍ധിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

royal enfield himalayan 450

എന്നാല്‍ 2024 ജനുവരി ഒന്നിന് മുമ്പ് ബൈക്ക് ബുക്ക് ചെയ്ത കസ്റ്റമര്‍ പുതുവര്‍ഷത്തില്‍ കളര്‍ മാറ്റാന്‍ തീരുമാനിച്ചാല്‍ പുതിയ വിലയാകും ഈടാക്കുകയെന്നാണ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നിരുന്നാലും 2023 ഡിസംബര്‍ 31-ന് മുമ്പ് കളര്‍ മാറ്റിയാല്‍ ആമുഖ വിലയില്‍ ബൈക്ക് സ്വന്തമാക്കാം. അതുകൊണ്ട് ബൈക്ക് വാങ്ങുന്ന കാര്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ കളര്‍ ഓപ്ഷനും കൂടി തെരഞ്ഞെടുക്കുന്നതില്‍ അല്‍പ്പം ശ്രദ്ധ വേണം.

കാസാ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സോള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ, ഹാന്‍ലെ ബ്ലാക്ക്, കാമത്ത് വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ലഭ്യമാണ്. കമ്പനിയുടെ ഏറ്റവും പുതിയ 450 സിസി ഷെര്‍പ്പ എഞ്ചിനുമായിട്ടാണ് ഹിമാലയന്‍ 450 എത്തുന്നത്. ഈ എഞ്ചിനുമായി വരുന്ന ആദ്യ എന്‍ഫീല്‍ഡ് മോഡലാണ് ഹിമാലയന്‍.

royal enfield himalayan 450

ഈ എഞ്ചിന്‍ 8,000 rpmല്‍ 40 bhp പവറും 5,500 rpm-ല്‍ 40 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഹിമാലയന്‍േറതെന്ന് എടുത്ത് പറയണം. ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹിമാലയന്‍ വരവറിയിച്ചിരിക്കുന്നത്.

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് എല്‍ഇഡി ലൈറ്റിംഗാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്നത്തെ മിക്ക മോട്ടോര്‍സൈക്കിളുകളില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയാണ് പുതിയ ഹിമാലയന് ലഭിക്കുന്നത്. സ്പീഡ്, ഡിസ്റ്റന്‍സ്, ഫ്യുവല്‍ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്‌പ്ലേയില്‍ ഇന്‍-ബില്‍റ്റായി വരുന്നുണ്ട്.

royal enfield himalayan 450

ഇത് ഗൂഗിള്‍ മാപ്സുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോളുകളും ടെക്സ്റ്റ് അലേര്‍ട്ടുകളും ആക്‌സസ് ചെയ്യാന്‍ ഇതുവഴി റൈഡര്‍ക്ക് സാധിക്കും. സ്വിച്ചബിള്‍ എബിഎസും റൈഡ്-ബൈ-വയര്‍ ത്രോട്ടിലുമാണ് മറ്റ് രണ്ട് ഹൈലൈറ്റുകള്‍. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക് വീലുകള്‍ സിയറ്റില്‍ നിന്നുള്ള നോബി ഡ്യുവല്‍ പര്‍പ്പസ് ട്യൂബ് ടയറുകള്‍ എന്നിവയാണ് ഹിമാലയന്‍ 450-യില്‍ വരുന്നത്.

മുന്‍വശത്ത് ഷോവയില്‍ നിന്നുള്ള അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവല്‍ ചാനല്‍ എബിഎസോടെ രണ്ടറ്റത്തും ഡിസ്‌ക്കാണ് ലഭിക്കുക. 2023 കെടിഎം 390 അഡ്വഞ്ചര്‍, വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 440, 390 എന്‍ഡ്യൂറോ, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X എന്നിവയുമായാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ഇന്ത്യന്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Monday, December 18, 2023, 17:48 [IST]
English summary
Royal enfield himalayan 450 to become more costly from 2024 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X