അപ്പ്ഡേറ്റുകൾ മാത്രമല്ല കസ്റ്റമൈസേഷനും അപാര സാധ്യതകൾ; ഹിമാലയൻ 452 -ന്റെ ആക്സസറികൾ വെളിപ്പെടുത്തി റോയൽ എൻഫീൽഡ്
ഹിമാലയൻ 452 ADV -ലൂടെ അരങ്ങേറ്റം കുറിച്ച പുതിയ ഷെർപ 450 എഞ്ചിനുമായി റോയൽ എൻഫീൽഡ് ലോകത്തെ വിസ്മയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ, ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഹിമാലയൻ 452 -ന്റെ സവിശേഷതകളും സ്പെസിഫിക്കേഷനുകളും പുറത്തു വന്നിരുന്നു. ഇപ്പോൾ, ആക്സസറികളുടെ വിപുലമായ ലിസ്റ്റ് ഉൾപ്പെടെ വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 452 -നെ കുറിച്ച് അറിയാനുള്ളതെല്ലാം വെളിപ്പെടുത്തുന്ന ഔദ്യോഗിക ബ്രോഷർ പുറത്തിറങ്ങിയിരിക്കുകയാണ്.
റോയൽ എൻഫീൽഡ് അഞ്ച് പുതിയ നിറങ്ങളിൽ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു. ഡെക്കലുകളില്ലാത്ത ഓഫ്-വൈറ്റ് ഷേഡിനെ കാസ ബ്രൗൺ എന്നും, ഡെക്കലുകളുള്ള ഓഫ്-വൈറ്റിനെ കാമറ്റ് വൈറ്റ് എന്നും, നീല സ്ട്രൈപ്പുകളുള്ള നാർഡോ ഗ്രേ ഷെയ്ഡിനെ സ്ലേറ്റ് പോപ്പി ബ്യൂ എന്നും, റെഡ് സ്ട്രൈപ്പുകളുള്ള നാർഡോ ഗ്രേ ഷെയ്ഡിനെ സ്ലേറ്റ് ഹിമാലയൻ സോൾട്ട് എന്നും വിളിക്കുന്നു.

അവസാനമായി ഹാൻലെ ബ്ലാക്ക് ഷെയ്ഡും കമ്പനി വാഗ്ദാനം ചെയ്യുന്നു, ഇതിൽ ബ്ലാക്ക് & ഗോൾഡ് എലമെന്റുകൾ വരുന്നു. മുമ്പത്തെ ലേഖനത്തിൽ വിശദമായി ഞങ്ങൾ പറഞ്ഞതുപോലെ, റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ഷെർപ്പ 450 എഞ്ചിനിലാണ് ഹിമാലയൻ 452 ഒരുക്കിയിരിക്കുന്നത്. ഈ എഞ്ചിൻ DOHC സജ്ജീകരണവും ഫോർ വാൽവ് (4V) ഹെഡും ലിക്വിഡ് കൂളിംഗ് ഹാർഡ്‌വെയറുമായി വരുന്നു.
ഈ ആട്രിബ്യൂട്ടുകൾ മുമ്പ് ഒരു റോയൽ എൻഫീൽഡ് മോഡലിലും നാം കേട്ടിട്ടില്ല. വലിയ 650 സിസി പാരലൽ ട്വിൻ മോട്ടോറിന് പോലും 2V ഹെഡും, ഓയിൽ-കൂൾഡ് സംവിധാനവുമാണ്. ഈ പുതിയ എഞ്ചിൻ 40 bhp മാക്സ് പവറും 40 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.

സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, റൈഡ് ബൈ വയർ ടെക് എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാണ്. സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം, റോയൽ എൻഫീൽഡ് വലിയ മുന്നേറ്റം നടത്തുകയും തങ്ങളുടെ പ്രധാന എതിരാളികളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ 452 -ന് കൂടുതൽ ആഴത്തിലുള്ള ആക്‌സസറികളുടെ വൻ ശേഖരം തന്നെ വാഗ്ദാനം ചെയ്യുന്നു.
സ്റ്റോക്ക് വിൻഡ്‌സ്‌ക്രീനിന് പകരം ഉയരമുള്ള അഡ്വഞ്ചർ സ്‌ക്രീൻ, സ്ലീക്ക് ഹെഡ്‌ലൈറ്റ് ഗ്രില്ല്, നോർമലിന് പകരം ദൃഢമായ ടൂറിംഗ് മിററുകൾ, ബ്ലാക്ക് റാലി ഹാൻഡിൽബാർ പാഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അത് മാത്രമല്ല, കാമറ്റ് വൈറ്റ്, കാസ ബ്രൗൺ തുടങ്ങിയ ഷെയ്ഡുകളിൽ നിന്ന് കോൺട്രാസ്റ്റ് ആയേക്കാവുന്ന ഒരു സിൽവർ റേഡിയേറ്റർ ഗാർഡുമുണ്ട്.

റോയൽ എൻഫീൽഡ് ഹിമാലയൻ 452 -ന്റെ അണ്ടർബെല്ലിക്ക് ബീഫിയർ സംരക്ഷണം നൽകുന്ന റാലി പ്രൊട്ടക്ഷൻ ആക്സസറിക്കൊപ്പം വലിയ എഞ്ചിൻ ഗാർഡും വാഗ്ദാനം ചെയ്യുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ 452 ഒരു അഡ്വഞ്ചർ ടൂററാണ്, അതിനാൽ തന്നെ ടൂറിംഗുമായി ബന്ധപ്പെട്ട ഒന്നിലധികം ആക്സസറികളും ഇതിന് ലഭിക്കുന്നു.
അഡ്വഞ്ചർ ടോപ്പ് ബോക്‌സും അഡ്വഞ്ചർ ടോപ്പ് ബോക്‌സ് മൗണ്ടുകളും ബൈക്കിന്റെ പിൻ റാക്കിൽ എക്ട്ര ലഗേജ് കൊണ്ടുപോകാനുള്ള കഴിവുകൾ ഉറപ്പാക്കും. അഡ്വഞ്ചർ പാനിയറുകൾ ഉൾക്കൊള്ളുന്ന പാനിയർ റെയിലുകളുമുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ 452 ആക്‌സസറികൾ പ്രവർത്തനക്ഷമമാണ് എന്ന് മാത്രമല്ല, അവ മൊത്തത്തിലുള്ള ലുക്കും ആകർഷണവും വർധിപ്പിക്കുന്നു. കൂടാതെ ഉടമകൾക്ക് കസ്റ്റമൈസേഷൻ ഓഫ്ഷനും നൽകുന്നു.

അഞ്ച് വർഷം & 5,000 കിലോമീറ്റർ വരെ എക്സ്റ്റെൻഡഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, RSA, ആനുവൽ മെയിന്റനൻസ് കോണ്ട്രാക്ട്, ഓൺലൈൻ സർവ്വീസ് ബുക്കിംഗ് എന്നിവ റോയൽ എൻഫീൽഡ് നൽകുന്ന ചില അധിക സർവ്വീസുകളാണ്. ആക്‌സസറികളുടെ വില ലോഞ്ച് സമയത്ത് കമ്പനി വെളിപ്പെടുത്തും.
നവംബർ 7 -ന് EICMA 2023 -ൽ മോട്ടോർസൈക്കിളിനെ നിർമ്മാതാക്കൾ വെളിപ്പെടുത്തും എങ്കിലും നവംബർ 23-26 വരെ നടക്കുന്ന, മുമ്പ് റൈഡർ മാനിയ എന്ന് അറിയപ്പെട്ടിരുന്ന കമ്പനിയുടെ ആനുവൽ മോട്ടോവേഴ്സ് മോട്ടോർസൈക്കിൾ ഫെസ്റ്റിവലിലാവും പുതിയ ഹിമാലയർ 452 -ന്റെ വില പ്രഖ്യാപനം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








