ബ്ലാക്ക്/ ഗോൾഡ് കളറിൽ ഗ്ലാമർ ലുക്കിൽ ഹിമാലയൻ 452; അഡ്വഞ്ചർ സെഗ്മെന്റിൽ തീ പാറിക്കാൻ റോയൽ എൻഫീൽഡ്

ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 452 അടുത്ത മാസം, അതായത് നവംബർ 7 -ന് കമ്പനി അവതരിപ്പിക്കും. ADV ഇതിനകം തന്നെ പൂർണ്ണമായ രൂപത്തിൽ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. സമീപകാല ടെസ്റ്റ് മോഡലുകൾ മോട്ടോസൈക്കിളിന്റെ പുതിയ ബ്ലാക്ക്-ഗോൾഡൻ പെയിന്റ് സ്കീമിന്റെ ഒരു വ്യൂ നൽകുന്നു.

കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് ഇതേ നിറത്തിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു എങ്കിലും, ചിത്രത്തിന് അത്ര ക്ലാരിറ്റി ഇല്ലായിരുന്നു. എന്നാൽ യഥാർത്ഥ ലോക സാഹചര്യങ്ങളിൽ ഈ പുതിയ കളർ ഓപ്ഷൻ എങ്ങനെ ദൃശ്യമാകുമെന്ന വ്യക്തതയോടൊപ്പം ഏറ്റവും പുതിയ സ്പൈ ചിത്രം ബൈക്കിന്റെ വ്യക്തമായ രൂപവും നൽകുന്നു.

ബ്ലാക്ക്/ ഗോൾഡ് കളറിൽ ഗ്ലാമർ ലുക്കിൽ ഹിമാലയൻ 452

ഹിമാലയൻ 452 -ന്റെ ഗ്രേ പാറ്റേണുകളുള്ള വൈറ്റ് ഷെയ്ഡുമായി നാം ഇതിനകം തന്നെ പരിചിതരാണ്. ഇത് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി, ഈ പെയിന്റ് സ്കീം ബൈക്കിന്റെ ഔദ്യോഗിക പരസ്യ നിറമായിരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് ടോപ്പ്-സ്പെക്ക് ട്രിമ്മിനായി മാത്രം നീക്കിവച്ചിരിക്കുന്നു എന്നും കരുതുന്നു.

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ കാണപ്പെടുന്ന ബ്ലാക്ക്-ഗോൾഡൻ ഷെയ്ഡ് വളരെ ആകർഷകമായി കാണപ്പെടുകയും ADV -ക്ക് ഒരു സ്പോർട്ടി ആകർഷണം നൽകുകയും ചെയ്യുന്നു. ബ്ലാക്ക് നിറമാണ് ബൈക്കിന്റെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്നത്, ചില പ്രത്യേക ഇടങ്ങളിൽ ഗോൾഡൻ യെല്ലോ ആക്‌സന്റുകൾ വളരെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. മുൻവശത്തെ ഫോർക്കുകളിൽ ഹിമാലയൻ ഇംപ്രിന്റുമായിട്ടാണ് വരുന്നത്, അതോടൊപ്പം ഗോൾഡൻ കളറിലാണ് വീലുകളും ഒരുക്കിയിരിക്കുന്നത്.

ബ്ലാക്ക്/ ഗോൾഡ് കളറിൽ ഗ്ലാമർ ലുക്കിൽ ഹിമാലയൻ 452

ഇതിനുപുറമെ, ടാങ്ക്, സൈഡ് പാനലുകൾ, മുൻവശത്തെ ബീക്ക് എന്നിവയ്ക്ക് ഗോൾഡൻ-യെല്ലോ ആക്‌സന്റുകൾ കമ്പനി നൽകുന്നു. നിലവിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ന്യൂ-ജെൻ ഹിമാലയന്റെ മിഡ്-സ്പെക് വേരിയന്റിന് ഈ കളർ ഓപ്ഷൻ ലഭിക്കും. ഉപഭോക്താക്കൾക്ക് വളരെ വിശാലമായ ചോയ്‌സുകൾ നൽകുന്നതിനായി റോയൽ എൻഫീൽഡിന് ഒരേ പാറ്റേണിൽ ഒന്നിലധികം വർണ്ണ കോമ്പിനേഷനുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

വേരിയന്റുകളെ വേർതിരിക്കാൻ കമ്പനി നിറങ്ങൾ കാര്യമായി ഉപയോഗിക്കും, ബ്രാൻഡിന്റെ കഴിഞ്ഞ ലോഞ്ചുകളിലും ഞങ്ങൾ ഈ പ്രവണത നാം കണ്ടിട്ടുണ്ട്. ട്യൂബ് ടയറുകൾ ഉപയോഗിക്കുന്ന വയർ സ്‌പോക്ക് റിമ്മുകളാണ് ടെസ്റ്റ് മോഡലിൽ കണ്ടെത്തിയിട്ടുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, വയറുകൾക്കായി ക്രോസ് സ്‌പോക്കുകളും നോർമൽ സ്‌ട്രെയ്‌റ്റ് സ്‌പോക്കുകളും എന്നിങ്ങനെ ഞങ്ങൾ രണ്ട് വ്യത്യസ്ത പാറ്റേണുകൾ കണ്ടിട്ടുണ്ട്.

ബ്ലാക്ക്/ ഗോൾഡ് കളറിൽ ഗ്ലാമർ ലുക്കിൽ ഹിമാലയൻ 452

പുതിയ 40 bhp സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ, കുറഞ്ഞ ബോഡി വെയിറ്റ്, പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, കൂടുതൽ അഡ്വഞ്ചർ സ്പെസിഫിക്ക് എക്യുപ്മെന്റുകൾ, പുതിയ സാങ്കേതികവിദ്യ, പരിഷ്കരിച്ച ഡിസൈൻ എന്നിവ, നിലവിലുള്ള ഹിമാലയൻ 411 -ൽ നിന്ന് ഒരു വലിയ മാറ്റമായിരിക്കും റോയൽ എൻഫീൽഡ് ഹിമാലയൻ 452 -ന് വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെ കമ്പനി CEO തന്നെ ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ അവസാനഘട്ട ടെസ്റ്റിംഗ് നടത്തുന്ന വീഡിയോയും ചിത്രങ്ങളും റോയൽ എൻഫീൽഡ് പുറത്തു വിട്ടിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ പാസായ ഉംലിംഗ് ലായിൽ CEO -യും ടീമും ചേർന്ന് റൈഡ് ചെയ്ത് എത്തിയ വീഡിയോയാണ് റോയൽ എൻഫീൽഡ് തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ പങ്കുവെച്ചത്.

വിപണിയിൽ എത്തിയാൽ കെടിഎം അഡ്വഞ്ചർ 390, ട്രയംഫ് സ്ക്രാംബ്ലർ 400X, യെസ്ഡി അഡ്വഞ്ചർ, ബിഎംഡബ്ല്യു G 310 GS, സുസുക്കി V-സ്ട്രോം എന്നിവയുമായി കടുത്ത മത്സരമുണ്ടാവും. പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 452 -നെ നേരിടാൻ ഹീറോയും ഒരുങ്ങുകയാണ്. എക്സ്പൾസിന്റെ 400 സിസി യൂണിറ്റിന് നിലവിൽ നിർമ്മാതാക്കളുടെ അണിയറയിൽ വികസനഘട്ടത്തിലാണ്.

Source: Bikewale

More from DriveSpark

Article Published On: Monday, October 30, 2023, 12:03 [IST]
English summary
Royal enfield himalayan 452 spotted in new black gold colour combination
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X