HIM-E ഹിമാലയൻ ഇവി; സൈലൻഡ് എൻഫീൽഡിനെ കുറിച്ച് അറിഞ്ഞിരിക്കേണം ഈ കാര്യങ്ങൾ
അടിമുടി അപ്പ്ഡേറ്റുകളുമായി പുതിയ തലമുറ ഹിമാലയൻ 450, റാലി എഡിഷൻ എന്നിവയ്‌ക്ക് പുറമെ, ഇറ്റലിയിലെ മിലാനിൽ നടന്നുകൊണ്ടിരിക്കുന്ന EICMA 2023 ഷോയിൽ റോയൽ എൻഫീൽഡ് 'HIM-E കൺസെപ്റ്റ്' - ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഇലക്ട്രിക് അഡ്വഞ്ചർ മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും ഞങ്ങൾ ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്:
1: ലോഞ്ച് ടൈംലൈൻ: റോയൽ എൻഫീൽഡ് HIM-E ലോകത്തിലെ പ്രീമിയർ മോട്ടോറിംഗ് ഇവന്റുകളിലൊന്നിൽ കാണികളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു വമ്പൻ വെളിപ്പെടുത്തലായിരുന്നു എന്ന് നമുക്ക് നിസംശയം പറയാം. കൂടാതെ കമ്പനിക്ക് എന്ത് ചെയ്യാനാകും എന്നതിന്റെ ഒരു ടെക്‌നോളജി ഡെമോൺസ്‌ട്രേറ്ററായും ഇത് പ്രവർത്തിക്കുന്നു.

കൂടാതെ, റോയൽ എൻഫീൽഡ് ഒരു വലിയ തുക നിക്ഷേപിക്കുന്നതിനാൽ ഇത് ഭാവിയിലെ കമ്പനിയുടെ ഇലക്ട്രിക് തന്ത്രത്തേയും എക്സ്പാൻഷൻ പദ്ധതികളേയും സൂചിപ്പിക്കുന്നു. ഇലക്ട്രിക് ഹിമാലയനെ സംബന്ധിച്ചിടത്തോളം, പ്രൊഡക്ഷൻ സ്പെക്ക് മോഡൽ ഈ ദശകത്തിന്റെ മധ്യത്തോടെ അല്ലെങ്കിൽ 2026 -ൽ വിപണിയിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
2. ഉപയോഗിച്ച മെറ്റീരിയലുകൾ: വളരെ ഇന്നോവേറ്റീവായ ഒരു പ്രൊഡക്ടാണ് ഈ ഇലക്ട്രിക് ഹിമാലയൻ, അതിനാൽ തന്നെ നിർമ്മാതാക്കൾ ഇത് സൃഷ്ടിക്കാനായി ഉപയോഗിച്ചിരിക്കുന്ന സാധനസാമഗ്രികളും അല്പം സ്പെഷ്യലാണ്. HIM-E കൺസെപ്റ്റിന്റെ ബോഡി പാനലുകൾ സൃഷ്ടിക്കാൻ ഓർഗാനിക് ഫ്ളാക്സ് ഫൈബറാണ് തങ്ങൾ ഉപയോഗിച്ചിരിക്കുന്നത് എന്ന് റോയൽ എൻഫീൽഡ് സ്ഥിരീകരിച്ചു. ഇത് മോട്ടോർസൈക്കിളിന് മികച്ച ബിൾഡ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നതിനൊപ്പം വെയിറ്റ് കാര്യമായി കുറയ്ക്കാനും സഹായിക്കും. അത് പെർഫോമെൻസും മെച്ചപ്പെടുത്തും.

3. ഡിസൈൻ: റോയൽ എൻഫീൽഡ് HIM-E കൺസെപ്റ്റ് അതിന്റെ ICE സഹോദരനായ പുതിയ ഹിമാലയൻ 450 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് നിസംശയം പറയാം. എന്നാൽ വ്യത്യസ്ത സിഗ്നേച്ചറോടുകൂടിയ LED ഹെഡ്‌ലാമ്പ്, ഹൈ വിൻഡ്‌സ്‌ക്രീൻ, സിംഗിൾ പീസ് സീറ്റിലേക്ക് ലയിക്കുന്ന ഫ്യുവൽ ടാങ്ക് ഏരിയ എന്നിവ ഇതിൽ വളരെ പ്രശംസനീയമാണ്.
ടാങ്കിനു താഴെ ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോർ, മറ്റ് നിർണ്ണായക ഇന്റേണലുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നത് കാണാം. അപ്പ്സൈഡ്‌ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനുമാണ് ഇതിലുള്ളത്. കൂടാതെ ബ്രേക്കിംഗ് ഡ്യൂട്ടികൾ മുന്നിലും പിന്നിലും ഡിസ്കുകളാണ് നിർവഹിക്കുന്നത്, ഇവയെ സഹായിക്കാൻ ഡ്യുവൽ-ചാനൽ ABS സിസ്റ്റവും ലഭ്യമാണ്.

4. ബാറ്ററി പായ്ക്ക്: സാങ്കേതിക സവിശേഷതകളും മറ്റ് പ്രധാന ന്നും റോയൽ എൻഫീൽഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ബാറ്ററി പായ്ക്ക് നിർമ്മാതാക്കൾ ഇൻ ഹൗസായി തന്നെ വികസിപ്പിച്ചെടുത്തതാണെന്നും സ്ട്രക്ചറൽ എലമെന്റിന്റെ ഭാഗമായി സ്‌ട്രെസ്ഡ് മെമ്പറായി സ്ഥാപിച്ചിട്ടുണ്ടെന്നും മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്‌മെന്റ് ലീഡറായ കമ്പനി അഭിപ്രായപ്പെട്ടു.
5. ടെസ്റ്റിംഗ്: റോയൽ എൻഫീൽഡ് HIM-E നിലവിൽ അതിന്റെ പ്രോട്ടോടൈപ്പ് സ്റ്റേജിലാണ്, തങ്ങളുടെ അഭിപ്രായത്തിൽ ഒരു ലബോറട്ടറി അവസ്ഥയിലാണെന്നും ബ്രാൻഡ് തുറന്ന് പറഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ തമുറയ്ക്കുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് പ്രൊഡക്ടായി കമ്പനി ഇതിനെ വികസിപ്പിക്കുകയാണ്. ഇനി കൂടുതൽ റിയൽ വേൾഡ് ടെസ്റ്റിംഗും ടെസ്റ്റ് മോഡലുകളും നമുക്ക് നിരത്തുകളിൽ അധികം താമസിയാതെ കാണാനാവും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ ഇലക്ട്രിക് വിപണിയിലേക്കുള്ള റോയൽ എൻഫീൽഡിന്റെ ഈ ചുവടു വെയ്പ്പ് പല പ്രമുഖ ഇവി ബ്രാൻഡുകൾക്കും ഒരു വൻ തിരിച്ചടിയായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നിലവിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ മുന്നിട്ടു നിൽക്കുന്ന അൾട്രാവൈലറ്റ്, റിവോൾട്ട്, ഒബെൻ, മാറ്റർ തുടങ്ങി ഒട്ടനവധി ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് റോയൽ എൻഫീൽഡ് ഇവികൾ കടുത്ത മത്സരം നൽകും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








