390 അഡ്വഞ്ചറിനെ തൂക്കിയെറിയുമോ ഹിമാലയൻ 450? എൽഫീൽഡ് കെടിഎം മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡൽ ഹിമാലയൻ 450 -യുടെ രൂപത്തിലാണ് എത്തിയത്, അത് ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം വിപണിയിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ബ്രാൻഡിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ലോഞ്ചാണിത്, കൂടാതെ തങ്ങളുടെ പ്രൊഡക്ട് ലൈനപ്പിലെ ഹൈലൈറ്റുകളിലൊന്നാണിത് എന്ന് നിസംശയം പറയാം.

പുതിയ ഹിമാലയന്റെ വിലകൾ റോയൽ എൻഫീൽഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന്റെ സവിശേഷതകളും ഫീച്ചറുകളും ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സെഗ്‌മെന്റ് ബെഞ്ച്‌മാർക്കായി പലരും കരുതുന്ന കെടിഎം 390 അഡ്വഞ്ചറുമായി ഇത് നേർക്കുനേർ മത്സരിക്കുന്നു. അതിനാൽ, ഇരു ബൈക്കുകളുടെയും സവിശേഷതകൾ നമുക്ക് ഒന്നു താരതമ്യം ചെയ്യാം. എഞ്ചിൻ, പവർ കണക്കുകൾ, ഹാർഡ്‌വെയർ, ഫീച്ചറുകൾ എന്നിവ അനുസരിച്ച് ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം.

390 അഡ്വഞ്ചിറിനെ തൂക്കിയെറിയുമോ ഹിമാലയൻ 450?

ഡിസൈൻ: പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 -യുടെ ഡിസൈൻ അതിന്റെ മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും സ്വാഗതാർഹമായ മാറ്റമാണ് കൈവരിച്ചിരിക്കുന്നത്. പക്ഷേ, റൗണ്ട് ഷെയ്പ്പിലുള്ള ഹെഡ്‌ലൈറ്റ്, സ്ലിം & ടാപ്പറിംഗ് ഫ്യുവൽ ടാങ്ക്, ടോൾ സ്റ്റാൻസ് എന്നിവ പോലുള്ള സമാന ഘടകങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനാൽ ഇത് തികച്ചും വ്യത്യസ്തമല്ല എന്നും പറയാം. ഹിമാലയന്റെ ലുക്ക്സ് ജന്പ്രീതി നേടുന്നു.

മറുവശത്ത്, കെടിഎം 390 അഡ്വഞ്ചർ ഇതിന്റെ വിപരീത ധ്രുവമാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. മോട്ടോർസൈക്കിളിന്റെ ബോഡി വർക്കിന് കട്ടുകളും ക്രീസുകളുമുണ്ട്. 390 ഡ്യൂക്കിൽ നിന്നാണ് 390 അഡ്വഞ്ചർ അതിന്റെ ഫാസിയ കടമെടുത്തത്, അതിനാൽ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള വെർട്ടിക്കലായി സെറ്റ് ചെയ്തിരിക്കുന്ന എൽഇഡി ലൈറ്റുകൾ ഇതിന് ലഭിക്കുന്നു. കൂടാതെ, ഫ്യുവൽ ടാങ്ക് കവർ വളരെ വലുതായി കാണുകയും 390 അഡ്വഞ്ചറിന്റെ വിഷ്വൽ ഹെഫ്റ്റ് വർധിപ്പിക്കുകയും ചെയ്യുന്നു.

ഫീച്ചറുകൾ: റോയൽ എൻഫീൽഡ് ഹിമാലയൻ 450 -ക്ക് ഉപയോഗയോഗ്യമായ ഫീച്ചറുകളുടെ ഒരു സെറ്റ് തന്നെ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. എൽഇഡി ഇല്യുമിനേഷനോടു കൂടിയ ഇന്റഗ്രേറ്റഡ് ടെയിൽലൈറ്റ് & റിയർ ടേൺ ഇൻഡിക്കേറ്റർ സജ്ജീകരണം, റൈഡ് ബൈ വയർ, മീഡിയ കൺട്രോളുകൾക്കുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമായി വരുന്ന 4.0 ഇഞ്ച് TFT ലഭിക്കുന്നു.

കോൾ & എസ്എംഎസ് അലേർട്ടുകൾ, സ്‌ക്രീൻ മിററിംഗ് വഴിയുള്ള നാവിഗേഷൻ എന്നിവയും ഇതിൽ ലഭ്യമാണ്. അടുത്തതായി, റൈഡർ എയ്‌ഡുകളുടെ ലിസ്റ്റിൽ സ്വിച്ചബിൾ ABS, ഇക്കോ & പെർഫോമൻസ് എന്നീ റൈഡ് മോഡുകൾ, ഒരു സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫീച്ചർ എന്നിവ ഉൾപ്പെടുന്നു.

390 അഡ്വഞ്ചിറിനെ തൂക്കിയെറിയുമോ ഹിമാലയൻ 450?

390 അഡ്വഞ്ചറിന് പൂർണ്ണ എൽഇഡി ഇല്യുമിനേഷൻ, ABS മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ബൈ ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ഹിമാലയനിൽ വരുന്നതിന് സമാന പ്രവർത്തനങ്ങൾക്കായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ TFT എന്നിവ ലഭിക്കുന്നു. എന്നിരുന്നാലും, 390 ADV -യുടെ യൂണിറ്റിന് സ്‌ക്രീൻ മിററിംഗ് സംവിധാനം ലഭിക്കുന്നില്ല. കൂടാതെ, 390 അഡ്വഞ്ചർ X എന്ന് വിളിക്കപ്പെടുന്ന ബേസ് വേരിയന്റ്, മിഡ്, ടോപ്പ്-സ്പെക്ക് മോഡലുകളേക്കാൾ കുറവ് ഫീച്ചറുകളോടെയാണ് വരുന്നത്.

എഞ്ചിൻ: പുതിയ ഹിമാലയൻ 450 -ക്ക് കരുത്ത് പകരുന്നത് 450 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്, ഈ യൂണിറ്റ് 8,000 rpm -ൽ 40 bhp മാക്സ് പവറും 5,500 rpm -ൽ 40 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇത് ഏറെകുറെ പെർഫക്ട് സ്ക്വയർ എഞ്ചിനാണ് കൂടാതെ ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

390 അഡ്വഞ്ചിറിനെ തൂക്കിയെറിയുമോ ഹിമാലയൻ 450?

നേരെമറിച്ച്, ഓസ്ട്രിയൻ അഡ്വഞ്ചർ മോഡൽ 43 bhp മാക്സ് പവറും 37 Nm torque ഉം നൽകുന്ന 373 സിസി, സിംഗിൾ-സിലിണ്ടർ മോട്ടോറുമായാണ് വരുന്നത്. ഇതൊരു പ്രോപ്പർ ഷോർട്ട് സ്ട്രോക്ക് എഞ്ചിനാണ്, കൂടാതെ ഇതിൽ ആറ് സ്പീഡ് ഗിയർബോക്സും ക്വിക്ക്ഷിഫ്റ്ററും ഉൾക്കൊള്ളുന്നു.

ഹാർഡ്‌വെയർ: ഹിമാലയൻ 450 -യുടെ ഹാർഡ്‌വെയർ ഡിപ്പാർട്ട്‌മെന്റിന്റെ കാര്യത്തിൽ റോയൽ എൻഫീൽഡ് ഇത് വളരെ ലളിതമാക്കിയിരിക്കുന്നു എന്ന് നമുക്ക് കാണാം. ബൈക്കിന് USD ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഓഫ്‌സെറ്റ് മോണോഷോക്കും ലഭിക്കുന്നു. തുടർന്ന്, ബ്രേക്കുകളിൽ യഥാക്രമം 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീൽ വരുന്നു.

ഇതിൽ 320 mm ഫ്രണ്ട് ഡിസ്‌ക്കും 270 mm റിയർ ഡിസ്‌ക്കും ഉൾപ്പെടുന്നു. സിയറ്റിന്റെ 90/90 ഫ്രണ്ട്, 140/80 പിൻ ട്യൂബ് ടയറുകളാണ് ഇതിൽ വരുന്നത്. ട്യൂബ്‌ലെസ് ഓഫ് റോഡ് ടയറുകളോട് കൂടിയ ക്രോസ് സ്‌പോക്ക് വീലുകൾ നൽകാനും റോയൽ എൻഫീൽഡിന് പദ്ധതിയുണ്ട്, എന്നാൽ അതിന് അല്പം സമയം എടുക്കും.

മറുവശത്ത്, 390 അഡ്വഞ്ചർ ബേസ്, മിഡ്-സ്പെക്ക് മോഡലുകൾക്കായി അലോയി വീലുകളോടെയാണ് വരുന്നത്, അതേസമയം ടോപ്പ് എൻഡ് ട്രിമ്മിന് ട്യൂബ് സ്‌പോക്ക് സെറ്റപ്പ് ലഭിക്കുന്നു. മാത്രമല്ല, രണ്ട് അറ്റത്തും പൂർണ്ണമായി ക്രമീകരിക്കാവുന്ന സസ്പെൻഷൻ സിസ്റ്റവും ഇതിൽ ലഭിക്കുന്നു. മോട്ടോർസൈക്കളിന്റെ ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ ഫ്രണ്ടിൽ 320 mm ഡിസ്കും പിന്നിൽ 230 mm ഡിസ്‌ക്കുമാണ്.

വിലകൾ: റോയൽ എൻഫീൽഡ് പുതിയ ഹിമാലയൻ 450 -ക്ക് ഏകദേശം 2.60 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം എന്നാണ് ഞങ്ങൾ കരുതുന്നത്. കെ‌ടി‌എം 390 അഡ്വഞ്ചർ X -ന്റെ 2.81 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും ഇത് കൂടുതൽ താങ്ങാനാകുന്നത് ആവും എന്ന് പറയാം.

More from DriveSpark

Article Published On: Friday, November 24, 2023, 13:19 [IST]
English summary
Royal enfield himalyan 450 vs ktm 390 adventure design spec and hardwares compared in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X