ഹണ്ടര്‍ അല്ലാതെ മറ്റാര്! ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ 2023 പുരസ്‌കാരവും സ്വന്തം

നിരത്തിലറങ്ങിയ അന്ന് മുതല്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 (Royal Enfield Hunter 350). റോയല്‍ എന്‍ഫീല്‍ഡിന്റെ ഉല്‍പ്പന്ന നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലായ ഹണ്ടര്‍ വളരെ പെട്ടെന്ന തന്നെ വാഹനപ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റി.

കഴിഞ്ഞ വര്‍ഷം വില്‍പ്പന ചാര്‍ട്ടില്‍ മുന്‍പന്തിയിലേക്കെത്തിയ ഹണ്ടറിന്റെ കിരീടത്തിലേക്ക് ഒരു പൊന്‍തുവല്‍ കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ 2023 (IMOTY) പുരസ്‌കാരം റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ സ്വന്തമാക്കി. ടിവിഎസ് റോണിന്‍, സുസുക്കി V-സ്‌ട്രോം SX എന്നിവരെ പിന്നിലാക്കിയാണ് ഹണ്ടര്‍ ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളിനുള്ള പുരസ്‌കാരം ബാഗിലാക്കിയത്. റോണിന്‍ രണ്ടാം സ്ഥാനവും സുസുക്കി V-സ്‌ട്രോം SX മൂന്നാം സ്ഥാനവും നേടി.

ഹണ്ടര്‍ അല്ലാതെ മറ്റാര്! ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ 2023 പുരസ്‌കാരവും സ്വന്തം

ജൂറി റൗണ്ടില്‍ ഇടംനേടിയ പത്ത് മോട്ടോര്‍സൈക്കിളുകളില്‍ നിന്നാണ് IMOTY അവാര്‍ഡിനായി അവസാന മൂന്ന് മോഡലുകളെ തെരഞ്ഞെടുത്തത്. രാജ്യത്ത് ഒരു മോട്ടോര്‍സൈക്കിളിന് നേടാനാകുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള അംഗീകാരമാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660, സുസുക്കി V-സ്‌ട്രോം SX, ബജാജ് പള്‍സര്‍ N160, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍, ടിവിഎസ് റോണിന്‍, യെസ്ഡി സ്‌ക്രാംബ്ലര്‍, യെസ്ഡി അഡ്വഞ്ചര്‍, ഹോണ്ട CB300F, ബിഎംഡബ്ല്യു G 310 RR, കെടിഎം RC390 എന്നിവയാണ് ജൂറി റൗണ്ടിലെത്തിയ ആ 10 മോട്ടോര്‍സൈക്കിളുകള്‍.

പണത്തിനൊത്ത മൂല്യം, ഡിസൈന്‍, ഇന്ധനക്ഷമത, സാങ്കേതികവിദ്യ മുതലായ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് IMOTY 2023 അരങ്ങേറിയത്. മുന്‍ വര്‍ഷത്തെ പോലെ JK ടയര്‍ ഈ വര്‍ഷവും IMOTY സ്‌പോണ്‍സര്‍മാരായി. ഡിലോയിറ്റ് ആയിരുന്നു നോളജ് പാര്‍ട്‌നര്‍. ഓട്ടോമോട്ടീവ് ജേണലിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (AJAI) ആണ് അവാര്‍ഡ് നല്‍കുന്നത്. ഏജന്‍സി അംഗങ്ങള്‍ ആദ്യം ജൂറിയില്‍ നിന്ന് സ്‌കോറിംഗ് ഷീറ്റുകള്‍ ശേഖരിക്കും.

ഹണ്ടര്‍ അല്ലാതെ മറ്റാര്! ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ 2023 പുരസ്‌കാരവും സ്വന്തം

തുടര്‍ന്ന് ഓരോ മോഡലുകളും സ്‌കോര്‍ ചെയ്ത പോയിന്റുകള്‍ പട്ടികപ്പെടുത്തും. അവാര്‍ഡ് ദാന ചടങ്ങിന്റെ രാത്രിയില്‍ മാത്രം വിജയിയുടെ പേരുള്ള എന്‍വലപ്പ് അവതരിപ്പിച്ചുകൊണ്ട് അതീവ രഹസ്യം സ്വഭാവം പുരസ്‌കാര ദാനത്തില്‍ പാലിച്ച് വരാറുണ്ട്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം ഹണ്ടര്‍ 350-ന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ത്ഥ ലാല്‍ ഏറ്റുവാങ്ങി. വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള 15 മുതിര്‍ന്ന മോട്ടോര്‍ സൈക്കിള്‍ ജേണലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ജൂറിയാണ് മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ 2023 പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പ്രതീക് കുന്ദര്‍, രാഹുല്‍ ഘോഷ്, ദിപയന്‍ ദത്ത, സിരീഷ് ചന്ദ്രന്‍, ആതിഷ് മിശ്ര, ബെര്‍ട്രാന്‍ഡ് ഡിസൂസ, രോഹിത് പരദ്കര്‍, ശിവങ്ക് ഭട്ട്, ധ്രുവ് പാലിവാള്‍, ആസ്പി ഭത്തേന, ജോഷ്വ വര്‍ഗീസ്, കാര്‍ത്തിക് വെയര്‍, ജനക് സോറപ്പ്, ക്രാന്തി സംഭവ്, അഭയ് വര്‍മ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റെട്രോ-മോഡേണ്‍ മോട്ടോര്‍സൈക്കിളായ ഹണ്ടര്‍ 350 റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിച്ചത്. മാര്‍ക്കറ്റില്‍ വരവറിയിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഹണ്ടര്‍ പോപ്പുലറായി.

വിപണിയില്‍ എത്തി മൂന്ന് മാസത്തിനുള്ളില്‍ ഹണ്ടറിന്റെ 50,000 യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത്. ഹണ്ടര്‍ 350-യുടെ എല്ലാ വകഭേദങ്ങളും മീറ്റിയോര്‍ 350-യില്‍ നിന്ന് കടമെടുത്ത 350 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ 20.1 bhp കരുത്തും 28 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഹണ്ടറില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നത്. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പര്‍, മെട്രോ റെബല്‍ എന്നിങ്ങനെ 3 വേരിയന്റുകളില്‍ ഹണ്ടര്‍ 350 ലഭ്യമാണ്. റെട്രോ ഫാക്ടറി ട്രിമ്മിന് 1.49 ലക്ഷം രൂപയും, മെട്രോ ഡാപ്പര്‍ പതിപ്പിന് 1.63 ലക്ഷം രൂപയും, മെട്രോ റെബല്‍ 1.68 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ടിവിഎസ് റോണിന്‍, ഹോണ്ട CB350 RS, ജാവ 42 എന്നിവയാണ് ഹണ്ടറിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Royal enfield hunter 350 bags indian motorcycle of the year 2023 award in malayalam
Story first published: Friday, January 13, 2023, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X