പുതിയ മേച്ചിൽപ്പുറങ്ങൾ തേടി റോയൽ എൻഫീൽഡ്; ഇനി കാണാൻ പോകുന്നത് വലിയ കളികൾ
റോയൽ എൻഫീൽഡ് എന്നും ജനപ്രിയമായ ഒരു ബ്രാൻഡ് തന്നെയാണ്. അത് ഏത് പ്രായക്കാരുടെ മനസിലും അങ്ങനെ തന്നെയാണ്. ഒരു വികാരം തന്നെയാണ് എന്നും റോയൽ എൻഫീൽഡ്. കഴിഞ്ഞ വർഷത്തെ കയറ്റുമതി കണക്കിൻ്റെ ചുവട് പറ്റിക്കൊണ്ട് ഒരു പുതിയ തീരുമാനമെടുത്തിരിക്കുകയാണ്. ആഗോള വിപണിയിൽ കാലുറപ്പിക്കാനായി നേപ്പാളിലും ബംഗ്ലാദേശിലും പുതിയ നിർമാണ കമ്പനി നിർമിക്കാനാണ് തീരുമാനം.
250 സിസി മുതൽ 750 സിസി വരെയുള്ള മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ 40-ലധികം രാജ്യങ്ങളിൽ റോയൽ എൻഫീൽഡിന് പ്ലാൻ്റുകളുണ്ട്.
റോയൽ എൻഫീൽഡിന് അർജന്റീന, ബ്രസീൽ, കൊളംബിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ അസംബ്ലി യൂണിറ്റുകളുണ്ട്. അത് മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ 20 മുതൽ 25 ശതമാനം വളർച്ചയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് റോയൽ എൻഫീൽഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഐക്കണിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും വൈദ്യുതീകരണത്തിന്റെ പാതയിലാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി അടുത്ത വര്‍ഷം അതായത് 2024-ല്‍ എത്തിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

സ്റ്റാര്‍ട്ടപ്പുകളും പുതുമുഖങ്ങളും അടക്കിഭരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കുളള റോയല്‍ എന്‍ഫീല്‍ഡിന്റെ വരവ് മരണമാസ്സായിരിക്കും. മറ്റ് മുന്‍നിര കമ്പനികളെല്ലാം ഇവി വിപണിയിലേക്ക് അതിവേഗം ചുവടുമാറ്റം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡും കാര്യങ്ങള്‍ക്ക് അല്‍പ്പം വേഗത കൂട്ടിയെന്ന് വേണം കരുതാന്‍. അതിനാല്‍ തന്നെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വാഹനം അവതരിച്ചേക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ടൂവീലര്‍ 2024 ഓടെ പുറത്തിറക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആന്തരികമായി ഈ പ്ലാറ്റ്‌ഫോമിന് അവര്‍ 'L' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും നിര്‍മിക്കുക. പ്രതിവര്‍ഷം 1.2 ലക്ഷം മുതല്‍ 1.8 ലക്ഷം യൂണിറ്റ് വരെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിനൊപ്പം ആഗോള മാര്‍ക്കറ്റില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ചിലയിടങ്ങള്‍ കൂടി മനസ്സില്‍ കണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്.

അടുത്ത 12 മാസത്തിനുള്ളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പ് സജ്ജമാകുമെന്നാണ് പറയപ്പെടുന്നത്. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ക്കിടയില്‍ തന്നെ തരംഗമായ മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മുഖമുദ്ര. റോയല്‍ എന്‍ഫീല്‍ഡിന്റെ ഒരുവിധം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും രാജ്യത്ത് ജനനപ്രീതി സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ബുള്ളറ്റ് അടക്കമുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ അതിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിലാണ് യുവ തലമുറ എപ്പോഴും മയങ്ങി വീഴുന്നത്.
യുവതലമുറ എന്ന് മാത്രം പറയാൻ കഴിയില്ല, പ്രായഭേദമന്യേ ആരാധകരുണ്ട് റോയൽ എൻഫീൽഡിന്. ആകര്‍ഷകമായ സ്‌റ്റൈലിംഗിനെക്കാള്‍ എക്സ്ഹോസ്റ്റ് ശബ്ദത്തിനാണ് ഫാന്‍സ് കൂടുതല്‍. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോകുന്നതും ആ കുടുകുടു ശബ്ദമായിരിക്കും. സാധാരണ ഇലക്ട്രിക് ബൈക്കുകള്‍ പോലെ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ശബ്ദരഹിതമായിരിക്കും. ഇതായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ നിരാശരാക്കാന്‍ പോകുന്നത്.

അതുകൊണ്ട് തന്നെ റോയല്‍ എന്‍ഫീല്‍ഡും അത്തരം കാര്യങ്ങളിലാകും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. നിരവധി ആധുനിക ഫീച്ചറുകള്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ടൂവീലറില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വളരെ കുറച്ച് മോഡലുകള്‍ മാത്രമേ നമ്മുടെ മുമ്പിലുള്ളൂ. ടോര്‍ക്ക് ക്രാറ്റോസ്, റിവോള്‍ട്ട് RV400, അള്‍ട്രാവയലറ്റ് F77, ഓബന്‍ റോര്‍, പ്യുവര്‍ ഇവി ഇക്കോഡ്രിഫ്റ്റ്, ഒഡീസി ഇലക്ട്രിക് ഇവോകിസ്, കൊമാകി റേഞ്ചര്‍ എന്നിവയാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ചിലത്.
2017 മാര്‍ച്ചിനും 2021 ഫെബ്രുവരിക്കും ഇടയില്‍ നിര്‍മ്മിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഏകദേശം 4,800 യൂണിറ്റുകളാണ് അമേരിക്കയില്‍ തിരിച്ചുവിളിച്ചത്. ചില രാജ്യങ്ങളില്‍ ശൈത്യകാലത്ത് റോഡുകളില്‍ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ലവണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഈ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന ബ്രേക്ക് കാലിപ്പറുകള്‍ തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. ഇത് ബൈക്കിന്റെ ബ്രേക്കിംഗ് പെര്‍ഫോമന്‍സിനെ പ്രതികൂലമായി ബാധിക്കും. ഒപ്പം ബ്രേക്കില്‍ നിന്ന് ശബ്ദവും വര്‍ധിക്കാന്‍ ഇടയാക്കും. എന്നാല്‍ ഇത് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഹിമാലയന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ബാധകമല്ലെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് വിശദീകരിക്കുന്നത്.


Click it and Unblock the Notifications








