390 അഡ്വഞ്ചറിനിട്ട് മുട്ടൻ പണിയുമായി ഹിമാലയൻ 450; വില വിവരങ്ങൾ കേട്ടാൽ ഞെട്ടും

ഇന്ത്യൻ വിപണിയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ വാഴ്ത്തപ്പെട്ട ഒരു നെയിംപ്ലേറ്റാണ് ഹിമാലയൻ എന്നത്, കസ്റ്റമേഴ്സിന് കൂടുതൽ മികവുറ്റ ഒന്നിനെ വാഗ്ദാനം ചെയ്തു കൊണ്ടാണ് നിലവിലെ ഹിമാലയൻ 411 മോഡലിനെ നിർമ്മാതാക്കൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. ഏറ്റവും പുതിയ 450 സിസി ഷെർപ്പ എഞ്ചിനുമായിട്ടാണ് ഹിമാലയൻ 450 എന്ന പുത്തൻ മോഡൽ എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ 2.69 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുന്നത്. വിലകൾ 2.84 ലക്ഷം വരെ ഉയരുന്നു. അടിമുടി മാറ്റങ്ങഉമായി എത്തുന്ന ഈ പുത്തൻ മോട്ടോർസൈക്കിൾ കമ്പനിയ്ക്ക് ഒരു ഗെയിം ചേഞ്ചറാവും. കമ്പനിയുടെ പുതിയ 450 സിസി എഞ്ചിനുമായി വരുന്ന ആദ്യ മോഡലാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

390 അഡ്വഞ്ചറിനിട്ട് മുട്ടൻ പണിയുമായി ഹിമാലയൻ 450

മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ ഇതിൽ വരുന്നു. ഇന്റഗ്രേറ്റഡ് ഗൂഗിൾ മാപ്‌സോടുകൂടിയ റൗണ്ട് ഷെയ്പ്പിലുള്ള TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലെയുള്ള നിരവധി ഫസ്റ്റ് ഫോർ റോയൽ എൻഫീൽഡ് ടെക്നോളജികളും ഇതിലുണ്ട്.

പുത്തൻ ഷെർപ്പ എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്ന ഈ എഞ്ചിൻ, ഒരു 450 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് DOHC ഫോർ വാൽവ് ഫ്യൂവൽ ഇഞ്ചക്റ്റഡ് യൂണിറ്റാണ്. 40.02 PS മാക്സ് പവറും 40 Nm പീക്ക് torque ഉം ഈ മോട്ടോർ പുറപ്പെടുവിക്കുന്നു.

390 അഡ്വഞ്ചറിനിട്ട് മുട്ടൻ പണിയുമായി ഹിമാലയൻ 450

ഇന്ത്യയിൽ ഏറ്റവും torque ഉത്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ യൂണിറ്റാണിത് എന്നതും ശ്രദ്ധേയമാണ്. ഇക്കോ, പെർഫോമെൻസ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും ഇതിൽ വരുന്നു. മുൻതലമുറ മോഡലുകളെ അപേക്ഷിച്ച് വലിയ ഡിസ്‌ക് ബ്രേക്കുകൾ, സ്വിച്ചബിൾ റിയർ ABS, ലോംഗ് വീൽബേസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ പുതിയ ഹിമാലയൻ 450 വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്യുവൽ ടാങ്കിന്റെയും എഞ്ചിന്റെയും ഒപ്റ്റിമൽ പൊസിഷനിംഗ് കാരണം, ബൈക്കിന്റെ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട് എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. അതോടൊപ്പം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കാണപ്പെടുന്ന ഇൻഫൊർമേഷനുകളിലൂടെ ടോഗിൾ ചെയ്യാനുള്ള ഫൈവ്-വേ ജോയിസ്റ്റിക് സംവിധാനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോഡലാണിത്.

390 അഡ്വഞ്ചറിനിട്ട് മുട്ടൻ പണിയുമായി ഹിമാലയൻ 450

ഹിമാലയൻ 450 -ക്ക് ഒപ്പം, റോയൽ എൻഫീൽഡ് 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്‌പോക്ക് വീലുകൾ, CEAT-ൽ നിന്നുള്ള നോബി ഡ്യുവൽ പർപ്പസ് ട്യൂബ് ടയറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം വലിയ വിൻഡ്‌സ്‌ക്രീൻ, അപ്പ്റൈറ്റ് ഹാൻഡിൽബാർ, ടിൽറ്റഡ് ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, കംഫർട്ടബിൾ സീറ്റിംഗ് എന്നിവ ലോംഗ് ടൂറിംഗ് വേളയിൽ മികവുറ്റ റൈഡിംഗ് എക്സ്പീരിയൻസ് ഉറപ്പാക്കുന്ന ചില അഡീഷനുകളാണ്.

കൂടാതെ സൂപ്പർ മീറ്റിയോർ 650 -ക്ക് ശേഷം, USD ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്ന രണ്ടാമത്തെ റോയൽ എൻഫീൽഡ് മോഡലും ആദ്യത്തെ സിംഗിൾ സിലിണ്ടർ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുമാണ് ഹിമാലയൻ 450. ഈ ഷോവ ഫ്രണ്ട് ഫോർക്കുകൾ മികച്ച ഹാൻഡ്‌ലിംഗ് ഉറപ്പാക്കുന്നു. ഇനി കളർ ഓപ്ഷനുകളുടെ കാര്യത്തിൽ ഇപ്പോൾ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450 ലഭ്യമാണ്.

390 അഡ്വഞ്ചറിനിട്ട് മുട്ടൻ പണിയുമായി ഹിമാലയൻ 450

ഡെക്കലുകളുള്ള വൈറ്റ്, ഓഫ്-വൈറ്റ്, ബ്ലൂ സ്ട്രൈപ്പുകളുള്ള നാർഡോ ഗ്രേ, റെഡ് സ്ട്രൈപ്പുകളുള്ള നാർഡോ ഗ്രേ, ഗോൾഡ് ഹൈലൈറ്റുകളുള്ള ബ്ലാക്ക് എന്നീ ഷെയ്ഡുകളാണ് നിർമ്മാതാക്കൾ ഇതിൽ ഒരുക്കിയിരിക്കുന്നത്. 2023 കെടിഎം 390 അഡ്വഞ്ചർ, വരാനിരിക്കുന്ന ഹീറോ എക്സ്പൾസ് 440, 390 എൻഡ്യൂറോ, ട്രയംഫ് സ്‌ക്രാംബ്ലർ 400X എന്നിവയാണ് പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 -യുടെ ഇന്ത്യയിലെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Friday, November 24, 2023, 19:55 [IST]
English summary
Royal enfield launched himalayan 450 adventure motorcycle in india at rs 2 69 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X