വിശ്വസിച്ച് വാങ്ങാം, വിൽക്കാം; സെക്കൻഡ് ഹാൻഡ് ബുള്ളറ്റുകൾ റീഓൺ വഴി കമ്പനി കച്ചോടം ചെയ്യും

എങ്ങനെയും ഒരു റോയൽ എൻഫീൽഡ് സ്വന്തമാക്കണം എന്നത് നമ്മിൽ പലരുടേയും സ്വപ്നമാണ്. അത് പോലെ തന്നെ ന്യൂ ജെൻ മോഡലുകളേക്കാൾ ഉപരി പഴയ റോയൽ എൻഫീൽഡ് മോഡലുകളെ കൂടുതൽ ഇഷ്ടപ്പെടുന്നവരുമുണ്ട്. പുതിയതിനേക്കാൾ പാടാണ് നല്ല കണ്ടീഷനിലുള്ള പഴയ മോഡലുകൾ കണ്ടെത്താനും എന്നതും ശ്രദ്ധേയമാണ്.

എന്നാൽ യൂസ്ഡ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഒരു പതുപുത്തൻ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന, ഒരു ബിസിനസ് സംരംഭ റീഓൺ (റീഓൺ) എന്ന പേരിൽ നിർമ്മാതാക്കൾ ആരംഭിച്ചിരിക്കുകയാണ്. ഈ പുതിയ സംരംഭം നിലവിൽ ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

 സെക്കൻഡ് ഹാൻഡ് ബുള്ളറ്റുകൾ റിയോൺ വഴി കമ്പനി കച്ചോടം ചെയ്യും

റോയൽ എൻഫീൽഡ് ബൈക്കുകൾ സ്വന്തമാക്കുന്നതിനും അപ്പ്ഗ്രേഡ് ചെയ്യുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുന്നതിനും ഉപഭോക്താക്കൾക്ക് പൂർണ്ണമായ ഉറപ്പും വിശ്വാസവും സൗകര്യവും പ്രദാനം ചെയ്യുന്നതിനുമുള്ള റോയൽ എൻഫീൽഡിന്റെ ശ്രമമാണ് ഈ റീയോൺ എന്ന പദ്ധതി. ഈ പദ്ധതിയുടെ സവിശേഷതകളും ഇതിലൂടെ കമ്പനി എന്താണ് ഉദ്ദേശിക്കുന്നതും എന്ന് നമുക്ക് നോക്കാം.

റീയോൺ- യൂസ്ഡ് റോയൽ എൻഫീൽഡ് ബൈക്കുകൾക്കായുള്ള ഒരു വൺ സ്റ്റോപ്പ് ഷോപ്പ്: യൂസ്ഡ് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് റീഓൺ ഒരു ഏകജാലകമായി പ്രവർത്തിക്കുന്നു എന്ന് നിസംശയം പറയാം. യൂസ്ഡ് മോട്ടോർസൈക്കിൾ മോഡലുകളുടെ വൈവിധ്യമാർന്ന ശ്രേണി ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഓരോ ബൈക്കും കർശനമായ സാങ്കേതികവും മെക്കാനിക്കലുമായ പരിശോധനകളിലൂടെ കടന്നു പോവുന്നു എന്ന് ഇത് ഉറപ്പാക്കുന്നു.

 സെക്കൻഡ് ഹാൻഡ് ബുള്ളറ്റുകൾ റിയോൺ വഴി കമ്പനി കച്ചോടം ചെയ്യും

പ്രീ-ഓൺഡ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന വിശ്വാസ്യതയുടെയും ആക്സസിബിലിറ്റിയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് റീഓൺ ആരംഭിച്ചത് എന്ന് റോയൽ എൻഫീൽഡിന്റെ CEO ബി ഗോവിന്ദരാജൻ ഉറപ്പിച്ചു പറയുന്നു. എൻഫീൽഡ് കളക്ടർമാരുടെയും വർക്ക്ഷോപ്പുകളുടെയും വിപുലമായ റീട്ടെയിൽ നെറ്റ്വർക്കും വിപുലമായ ഇക്കോസിസ്റ്റവും ഉപയോഗിച്ച്, റോയൽ എൻഫീൽഡിന് പ്രീ-ഓൺഡ്/ യൂസ്ഡ് ബൈക്കുകളുടെ ഗുണനിലവാരം ഉറപ്പ് നൽകാനും ബ്രാൻഡിന് കഴിയും.

റീഓൺ ഉപയോഗിച്ച് പുതിയ മാർക്കറ്റുകൾ എക്സ്പ്ലോർ ചെയ്യുക: പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യാനും പുതിയ കസ്റ്റമർ ബേസിനെ ആകർഷിക്കാനും റിയോണിന് സാധിക്കും. ഇത് ന്യായമായ വില ഉറപ്പാക്കുകയും ഒരു യൂസ്ഡ് റോയൽ എൻഫീൽഡ് മോഡൽ വാങ്ങുന്നതിനോ വിൽക്കുന്നതിനോ താൽപ്പര്യമുള്ളവർക്ക് തടസ്സരഹിതമായ ഡോക്യുമെന്റേഷൻ സപ്പോർട്ടും നൽകുന്നു. അത് കൂടാതെ ബ്രാൻഡ് പരിഗണിക്കാതെ തന്നെ തങ്ങളുടെ നിലവിലുള്ള മോട്ടോർസൈക്കിൾ ഏത് തന്നെ ആയാലും, അവ ഒരു റോയൽ എൻഫീൽഡിനായി എക്സ്ചേഞ്ച് ചെയ്യാൻ അനുവദിക്കുന്നു.

 സെക്കൻഡ് ഹാൻഡ് ബുള്ളറ്റുകൾ റിയോൺ വഴി കമ്പനി കച്ചോടം ചെയ്യും

റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ എക്സ്ചേഞ്ച് ചെയ്യുന്നതിനോ ആയിട്ടുള്ള താൽപ്പര്യം പ്രകടിപ്പിക്കാൻ ഉപഭോക്താക്കൾക്ക് ഇൻ-സ്റ്റോർ, ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജർ പ്രക്രിയയിലുടനീളം ഉപഭോക്താക്കളെ നയിക്കും എന്നതും ഇതിന്റെ സവിശേഷതയാണ്. മാത്രമല്ല, ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ മോട്ടോർസൈക്കിളുകൾക്കും ഒരു ഇൻസ്പെക്ഷൻ ഷെഡ്യൂൾ ചെയ്യാനും കഴിയും.

ക്വാളിറ്റി അഷ്വറൻസും കസ്റ്റമർ ആനുകൂല്യങ്ങളും: റിയോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ യൂസ്ഡ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളും 200 -ലധികം സാങ്കേതിക, മെക്കാനിക്കൽ പരിശോധനകൾക്ക്കർശനമായി വിധേയമാണ്. അംഗീകൃത റോയൽ എൻഫീൽഡ് സർവീസ് സെന്ററുകളിൽ ജെന്യുവിൻ മോട്ടോർസൈക്കിൾ പാർട്സുകൾ ഉപയോഗിച്ചാണ് ഇവ എല്ലാം നവീകരിച്ചിരിക്കുന്നത്.

 സെക്കൻഡ് ഹാൻഡ് ബുള്ളറ്റുകൾ റിയോൺ വഴി കമ്പനി കച്ചോടം ചെയ്യും

കൂടാതെ, ഈ സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് ബ്രാൻഡ് വാറന്റിയും രണ്ട് സൗജന്യ സർവ്വീസുകളും ഇത് വാഗ്ദാനം ചെയ്യുന്നു. റീഓൺ വഴി വിൽക്കുന്ന ഉപഭോക്താക്കൾക്ക് ജെന്യുവിൻ മോട്ടോർസൈക്കിൾ ആക്‌സസറികളുടെ 5000 രൂപ വിലമതിക്കുന്ന ആവേശകരമായ ലോയൽറ്റി ആനുകൂല്യങ്ങൾക്കുള്ള അർഹതയുമുണ്ട്, അത് അവർക്ക് തങ്ങളുടെ അടുത്ത റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ വാങ്ങുമ്പോൾ റിഡീം ചെയ്യാവുന്നതാണ്.

കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനുള്ള കൊളാബറേഷൻ: റോയൽ എൻഫീൽഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഫിനാൻസ് ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി എച്ച്‌ഡിഎഫ്‌സി, ഐഡിഎഫ്‌സി പോലുള്ള ഒന്നിലധികം ബാങ്കിംഗ് ഓർഗനൈസേഷനുകളുമായി സ്ട്രാറ്റജിക്ക് പാർട്ണർ ഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്. ഡോർസ്റ്റെപ്പ് മോട്ടോർസൈക്കിൾ ഇവാല്യുവേഷൻ സുഗമമാക്കുന്നതിന് ആഡ്രോയിറ്റ് ഓട്ടോയുമായും സഹകരണമുണ്ട്.

 സെക്കൻഡ് ഹാൻഡ് ബുള്ളറ്റുകൾ റിയോൺ വഴി കമ്പനി കച്ചോടം ചെയ്യും

അതോടൊപ്പം മറ്റ് ഇരുചക്രവാഹന ബ്രാൻഡുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് റോയൽ എൻഫീൽഡിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ശ്രീറാം ഗ്രൂപ്പുമായും സഹകരിച്ചാണ് റീഓൺ പ്രവർത്തിക്കുന്നത്. കൂടാതെ, സർട്ടിഫൈഡ് പ്രീ-ഓൺഡ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ആക്സസ് ചെയ്യുന്നതിനും റോയൽ എൻഫീൽഡ് OLX -മായി സഹകരിച്ച് പ്രവർത്തിക്കുന്നു.

More from DriveSpark

Article Published On: Friday, December 8, 2023, 12:51 [IST]
English summary
Royal enfield launches reown program for buying and selling pre owned models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X