Royal Enfield മീറ്റിയോർ 650 മാർച്ചിൽ വിറ്റത് 2300 യൂണിറ്റുകൾ

റോയൽ എൻഫീൽഡിൻ്റെ ഏറ്റവും കാത്തിരുന്ന ഒരു മോഡലായിരുന്നു സൂപ്പർ മീറ്റിയോർ 650. 2023 മാർച്ച് മാസത്തിൽ 2300 യൂണിറ്റാണ് വിറ്റത്. ഇത് വരെയുളള ഏറ്റവും ഉയർന്ന കണക്കാണിത്. 2022 -ലാണ് റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 അവതരിപ്പിച്ചത്. കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ എന്നീ ഇരട്ടകള്‍ അരങ്ങ് തകര്‍ത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ശ്രേണിയിലേക്ക് എത്തുന്ന മൂന്നാമനെ ഏറെ ആകാംക്ഷയോടെയാണ് വിപണി സ്വീകരിച്ചത്.

സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിലായവും ബൈക്ക് വിപണിയിൽ അണിനിരക്കുക. സ്റ്റാൻഡേർഡ് പതിപ്പ് ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ബ്ലൂ, ആസ്ട്രൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്രേ, ഇന്റർസ്റ്റെല്ലാർ ഗ്രീൻ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനും സൂപ്പർ മീറ്റിയർ 650 ടൂറർ സെലസ്റ്റിയൽ റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലും വിൽക്കും. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ഒരു ക്രൂയിസർ മോട്ടോർസൈക്കിളായതിനാൽ തന്നെ അതിൽ വൈഡ് ഹാൻഡിൽബാറാണ് കാണാനാവുക.

Royal Enfield മീറ്റിയോർ 650 മാർച്ചിൽ വിറ്റത് 2300 യൂണിറ്റുകൾ

ഇതിനു പുറമെ ടിയർ-ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സ്‌കൂപ്പ്-ഔട്ട് റൈഡർ സീറ്റ്, ലേഡ്-ബാക്ക് റൈഡിംഗ് ട്രയാംഗിൾ, ഫോർവേഡ്-സെറ്റ് ഫൂട്ട് പെഗ്ഗുകൾ എന്നിവയെല്ലാം കമ്പനി നൽകിയിട്ടുമുണ്ട്. എയർ-ഓയിൽ കൂളിംഗ് ലഭിക്കുന്ന അതേ 648 സിസി പാരലൽ ട്വിൻ ആണ് ക്രൂയിസർ മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 46.2 bhp പരമാവധി കരുത്തിൽ 52 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ക്രൂയിസർ മോട്ടോർസൈക്കിളിന്റെ സ്വഭാവത്തിന് അനുസൃതമായി ഗിയറിംഗിൽ മാറ്റം വരുത്തുകയും എഞ്ചിൻ റീ-ട്യൂൺ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റോയൽ എൻഫീൽഡ് പറയുന്നു. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ-ചാനൽ എബിഎസ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സസ്പെൻഷനായി മുൻവശത്ത് അപ്-സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഇരട്ട-ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് സൂപ്പർ മീറ്റിയോറിന് ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് എൻഫീൽഡ് ബൈക്കിൽ ഒരു അപ് സൈഡ് ഡൗൺ ഫോർക്കുകൾ ഉപയോഗിക്കുന്നത്.

Royal Enfield മീറ്റിയോർ 650 മാർച്ചിൽ വിറ്റത് 2300 യൂണിറ്റുകൾ

സൂപ്പർ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ മുൻവശത്ത് 19 ഇഞ്ചും പിന്നിൽ 16 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളുമുണ്ട്. ഇവ ട്യൂബ്‌ലെസ് ടയറുകളോടെയാണ് വിപണിയിൽ എത്തുന്നത് എന്ന കാര്യവും നേട്ടമാണ്. റോയൽ എൻഫീൽഡിന്റെ 650 മോഡലിന്റെ മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ട്രിപ്പർ നാവിഗേഷൻ സിസ്റ്റം, മൾട്ടി ഫംഗ്ഷൻ ഡിസ്‌പ്ലേയുള്ള അനലോഗ് സ്പീഡോമീറ്റർ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. താഴ്ന്ന സീറ്റ് ഉയരം ഹൈറ്റ് കുറഞ്ഞ റൈഡർമാർക്ക് വരെ വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കിന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 2260 mm, 890 mm (മിററുകളില്ലാതെ), 1155 mm എന്നിങ്ങനെയാണ്. 1500 mm വീൽബേസും 135 mm ഗ്രൗണ്ട് ക്ലിയറൻസും മോട്ടോർസൈക്കിളിനുണ്ട്. 740 mm സീറ്റ് ഹൈറ്റാണ് ക്രൂയിസർ വാഗ്ദാനം ചെയ്യുന്നത്. ഇത് 241 കിലോഗ്രാം ഭാരം വഹിക്കുന്നു (90 ശതമാനം ഫ്യുവലിനും ഓയിലിനുമൊപ്പം), കൂടാതെ 15.7 -ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.

Royal Enfield മീറ്റിയോർ 650 മാർച്ചിൽ വിറ്റത് 2300 യൂണിറ്റുകൾ

- പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കിന് കരുത്തേകുന്നത് RE 650 ഇരട്ടകളിൽ അവതരിപ്പിച്ച 648 സിസി, എയർ ആൻഡ് ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ്. എന്നിരുന്നാലും, യൂണിറ്റിന് ബെസ്പോക്ക് മാപ്പിംഗും ഗിയറിംഗും ഉണ്ടെന്നും ഇത് 2,500 rpm -ൽ 80 ശതമാനം പീക്ക് torque വാഗ്ദാനം ചെയ്യുന്നുവെന്നും ബൈക്ക് നിർമ്മാതാക്കൾ പറയുന്നു. മോട്ടോർ 7,250 rpm -ൽ 47 bhp പരമാവധി കരുത്തും 5,650 rpm -ൽ 52 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ഇതിനുള്ളത്.

റോയൽ എൻഫീൽഡിൻ്റെ യുവാക്കൾ ഏറ്റവും കൂടുതൽ കാത്തിരുന്ന മോഡലായത് കൊണ്ട് തന്നെ വിപണിയിൽ ക്ലച്ച് പിടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല അത് കൊണ്ടാണ് ഈ മാസം കൊണ്ട് തന്നെ ഇത്രയും യൂണിറ്റുകൾ വിറ്റു പോകാൻ സഹായിച്ചതും. എന്തായും 650 സിസിയിൽ വിപണി പിടിക്കാൻ ഇനി ഏറ്റവും കൂടുതൽ സഹായിക്കുന്നത് ആ മോഡൽ തന്നെയായിരിക്കും.

More from DriveSpark

Article Published On: Tuesday, April 25, 2023, 16:30 [IST]
English summary
Royal enfield meteor 650 sold 2300 units in 2023 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X