കുടു കുടു ശബ്ദത്തിന് വിട; റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി അടുത്ത വര്‍ഷം?

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയുടെ വളര്‍ച്ചക്കൊപ്പം വമ്പന്‍മാരില്‍ പലരും അവരുടെ പദ്ധതികളില്‍ മാറ്റം വരുത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഐക്കണിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും വൈദ്യുതീകരണത്തിന്റെ പാതയിലാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി അടുത്ത വര്‍ഷം അതായത് 2024-ല്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യയും ഇലക്ട്രിക് വിപ്ലവത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. തല്‍ഫലമായി വാഹന നിര്‍മാതാക്കള്‍ അവരുടെ ഇവി പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുകയാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സാധ്യത തിരിച്ചറിഞ്ഞ് വമ്പന്‍മാരായ ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ്, ബജാജ് എന്നിവര്‍ ഇതിനോടകം അങ്കത്തട്ടിലിറങ്ങി. ഹോണ്ടയുടെയും സുസുക്കിയുടെയും ഇലക്ട്രിക് ടൂവീലറുകള്‍ ഉടന്‍ തന്നെ വരാന്‍ പോകുന്നു. ഇതിനിടയിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്ന് വരവ്. സ്റ്റാര്‍ട്ടപ്പുകളും പുതുമുഖങ്ങളും അടക്കിഭരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കാകും റോയല്‍ എന്‍ഫീല്‍ഡിന്റെ രാജകീയ എന്‍ട്രി.

കുടു കുടു ശബ്ദത്തിന് വിട; റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി അടുത്ത വര്‍ഷം?

മറ്റ് മുന്‍നിര കമ്പനികളെല്ലാം ഇവി വിപണിയിലേക്ക് അതിവേഗം ചുവടുമാറ്റം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡും കാര്യങ്ങള്‍ക്ക് അല്‍പ്പം വേഗത കൂട്ടിയെന്ന് വേണം കരുതാന്‍. അതിനാല്‍ തന്നെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വാഹനം അവതരിച്ചേക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ടൂവീലര്‍ 2024 ഓടെ പുറത്തിറക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ചുവടുമാറ്റം നടത്താന്‍ പദ്ധതിയിടുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതികള്‍ക്ക് വേഗം പകരകന്‍ റോയല്‍ എന്‍ഫീല്‍ഡ് ഓല ഇലക്ട്രിക്കിന്റെ മുന്‍ സിടിഒ ഉമേഷ് കൃഷ്ണപ്പയെ സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു. ഇലക്ട്രിക് മൊബിലിറ്റിയിലെ തങ്ങളുടെ വളര്‍ച്ചക്കായുള്ള പദ്ധതികള്‍ മെനയാന്‍ ഇന്ത്യയിലും ബ്രിട്ടനിലുമായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രിക് വാഹന നിര്‍മ്മാണ പദ്ധതിക്കായി കമ്പനി 150 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം അവര്‍ വികസിപ്പിക്കുന്നുണ്ട്.

കുടു കുടു ശബ്ദത്തിന് വിട; റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി അടുത്ത വര്‍ഷം?

ആന്തരികമായി ഈ പ്ലാറ്റ്‌ഫോമിന് അവര്‍ 'L' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും നിര്‍മിക്കുക. പ്രതിവര്‍ഷം 1.2 ലക്ഷം മുതല്‍ 1.8 ലക്ഷം യൂണിറ്റ് വരെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിനൊപ്പം ആഗോള മാര്‍ക്കറ്റില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ചിലയിടങ്ങള്‍ കൂടി മനസ്സില്‍ കണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്.

അടുത്ത 12 മാസത്തിനുള്ളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പ് സജ്ജമാകുമെന്നാണ് പറയപ്പെടുന്നത്. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ക്കിടയില്‍ തന്നെ തരംഗമായ മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മുഖമുദ്ര. റോയല്‍ എന്‍ഫീല്‍ഡിന്റെ ഒരുവിധം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും രാജ്യത്ത് ജനനപ്രീതി സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ബുള്ളറ്റ് അടക്കമുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ അതിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിലാണ് യുവ തലമുറ മയങ്ങി വീണത്. ആകര്‍ഷകമായ സ്‌റ്റൈലിംഗിനെക്കാള്‍ എക്സ്ഹോസ്റ്റ് ശബ്ദത്തിനാണ് ഫാന്‍സ് കൂടുതല്‍.

എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്യാന്‍ പോകുന്നതും ആ കുടുകുടു ശബ്ദമായിരിക്കും. സാധാരണ ഇലക്ട്രിക് ബൈക്കുകള്‍ പോലെ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ശബ്ദരഹിതമായിരിക്കും. ഇതായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ നിരാശരാക്കാന്‍ പോകുന്നത്.
എന്നാല്‍ ഇവി സാങ്കേത്തികത്തികവുറ്റ രീതിയിലാകും ഐഷറിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുക. ഇന്ന് കൂടുതല്‍ റേഞ്ചും, ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതിലാണ് വാഹന നിര്‍മാതാക്കള്‍ തമ്മില്‍ മത്സരം നടക്കുന്നത്.

അതുകൊണ്ട് തന്നെ റോയല്‍ എന്‍ഫീല്‍ഡും അത്തരം കാര്യങ്ങളിലാകും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. നിരവധി ആധുനിക ഫീച്ചറുകള്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ടൂവീലറില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വളരെ കുറച്ച് മോഡലുകള്‍ മാത്രമേ നമ്മുടെ മുമ്പിലുള്ളൂ. ടോര്‍ക്ക് ക്രാറ്റോസ്, റിവോള്‍ട്ട് RV400, അള്‍ട്രാവയലറ്റ് F77, ഓബന്‍ റോര്‍, പ്യുവര്‍ ഇവി ഇക്കോഡ്രിഫ്റ്റ്, ഒഡീസി ഇലക്ട്രിക് ഇവോകിസ്, കൊമാകി റേഞ്ചര്‍ എന്നിവയാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ചിലത്. ഇവിടേക്ക് റോയല്‍ എന്‍ഫീല്‍ഡ് എത്തുമ്പോള്‍ കളി എന്താകുമെന്ന് കണ്ടറിയാം.

More from DriveSpark

Article Published On: Monday, February 6, 2023, 19:00 [IST]
English summary
Royal enfield plans to launch it s first electric motorcycle in 2024 in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X