ട്രയംഫ് പ്ലീസ് സ്റ്റെപ്പ് ബാക്ക്! റെട്രോ സെഗ്മെന്റ് അടക്കി വാഴാൻ പുത്തൻ ഷോട്ട്ഗണ്ണുമായി എൻഫീൽഡ്

ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്‌സ് 2023 -ൽ റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ ഓഫറായ ഷോട്ട്ഗൺ 650 -യെ അവതരിപ്പിച്ചു. പ്രാരംഭ ഘട്ടത്തിൽ, ഈ ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളിന്റെ 25 യൂണിറ്റുകൾ മാത്രമേ നിർമ്മാതാക്കൾ ലഭ്യമാക്കിയിട്ടുള്ളൂ, ഇവ ഹാൻഡ് പെയിന്റഡ് സ്പെഷ്യൽ മോഡലുകളാണ്.

മോട്ടോവേഴ്‌സ് ഇവന്റിൽ പങ്കെടുക്കുന്ന 25 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ ഇവ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. ഷോട്ട്ഗൺ 650 -യുടെ വിശദമായ സവിശേഷതകളും ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ ഞങ്ങൾ ഇതുവരെ കണ്ടതും മോട്ടോർസൈക്കിളിനെ കുറിച്ച് മനസ്സിലാക്കിയതുമായ കാര്യങ്ങൾ ഇതാ.

റെട്രോ സെഗ്മെന്റ് വാഴാൻ പുത്തൻ ഷോട്ട്ഗണ്ണുമായി എൻഫീൽഡ്

ഷോട്ട്ഗൺ ഒരു ലോംഗ് പ്രൊഫൈലും ലോ സ്ലംഗ് സ്റ്റാൻസുമുള്ള ഒരു മികച്ച ബോബർ സ്റ്റൈലിംഗ് ബൈക്കാണ്. മുകളിൽ ഓഫ്‌സെറ്റ് കൺസോൾ, ബാർ എൻഡ് മിററുകൾ, സിംഗിൾ സീറ്റ്, ചങ്കി & ചോപ്പ്ഡ് റിയർ ഫെൻഡർ, ഹാർഡ്‌വെയർ പാക്കേജിന് എ,ഗന്റായ ഒരു ബ്ലാക്ക് തീം എന്നിവയോടൊപ്പം ഒരു നേക്കഡ് റൗണ്ട് ഷെയ്പ്പ് ഹെഡ്‌ലാമ്പാണ് മോട്ടോർസൈക്കിളിന് ഒരു ഡിസ്റ്റിംഗ്റ്റീവ് ലുക്ക് നൽകുന്നത്.

പെയിന്റ് സ്കീം പോലും ബ്ലൂ, ബ്ലാക്ക് ഷേഡുകൾ സംയോജിപ്പിച്ച് വളരെ ആകർഷകമാണ്. ഫീച്ചറുകളുടെ പട്ടികയിൽ, ഒരു ഫുൾ എൽഇഡി ലൈറ്റിംഗ് സിസ്റ്റവും ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളോട് കൂടിയ സെമി ഡിജിറ്റൽ കൺസോളും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്. അലോയി വീലുകളും ചങ്കി ടയറുകളും അപ്പ്സൈഡ്‌ഡൗൺ ശൈലിയിൽ നിൽക്കുന്ന ഫ്രണ്ട് ഫോർക്കുകളുമായി എത്തുന്ന ഷോട്ട്ഗൺ 650 -ക്ക് സൂപ്പർ മീറ്റിയോർ 650 -ക്ക് സമാനമായ സൈക്കിൾ പാർട്സുകൾ ഉണ്ടെന്ന് തോന്നുന്നു.

റെട്രോ സെഗ്മെന്റ് വാഴാൻ പുത്തൻ ഷോട്ട്ഗണ്ണുമായി എൻഫീൽഡ്

ഫ്രെയിം പോലും ഏറെ കുറെ സമാനമാണ്. എഞ്ചിനെ സംബന്ധിച്ചിടത്തോളം, റോയൽ എൻഫീൽഡിന്റെ ലൈനപ്പിലെ മറ്റ് 650 സിസി യൂണിറ്റുകളിലെ അതേ 649 സിസി, എയർ/ ഓയിൽ കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിനും കരുത്ത് ഏകുന്നത്. ഈ യൂണിറ്റ് പരമാവധി 47 bhp പവറും 52 Nm പീക്ക് torque Gx പുറപ്പെടുവക്കുകയും ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്യുകയും ചെയ്യുന്നു.

ഇനി, ഷോട്ട്ഗണിന്റെ മോട്ടോറിന്റെ കാര്യത്തിൽ ട്യൂണിംഗിൽ റോയൽ എൻഫീൽഡ് എന്തെങ്കിലും മാറ്റങ്ങളോ അപ്പ്ഡേറ്റുകളോ വരുത്തിയിട്ടുണ്ടോ എന്ന് കണ്ടറിയണം. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 -ക്ക് ഇന്ത്യൻ വിപണിയിൽ ഈ ക്ലാസിൽ ബോബർ ശൈലിയിലുള്ള മോഡലുകളൊന്നും ഇല്ലാത്തതിനാൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്.

റെട്രോ സെഗ്മെന്റ് വാഴാൻ പുത്തൻ ഷോട്ട്ഗണ്ണുമായി എൻഫീൽഡ്

മോട്ടോർസൈക്കിളിന്റെ വിലനിർണ്ണയത്തെ സംബന്ധിച്ച് ഒന്നും തന്നെ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല എങ്കിലും, ഈ ബോബറിന് ഏകദേശം 3.54 രൂപയായിരിക്കും എക്സ്ഷോറൂം വില എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് സൂപ്പർ മീറ്റിയോർ 650 -യേക്കാൾ 10,000 മുതൽ 20,000 രൂപ വരെ വില കുറവിൽ എത്തും എന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ ലഭ്യതയെയും ഡെലിവറിയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ റോയൽ എൻഫീൽഡ് പുറത്തുവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ ഷോട്ട്ഗൺ 650 റോയൽ എൻഫീൽഡിന്റെ മോഡൽ ലൈനപ്പ് വിപുലീകരിക്കുന്നതിനും ഉപഭോക്താക്കൾക്ക് അതുല്യവും ഉയർന്ന നിലവാരമുള്ളതുമായ കസ്റ്റം മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്ന പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു എന്ന് നിസംശയം പറയാം. ബോബർ സ്റ്റൈൽ ഡിസൈനും ലിമിറ്റഡ് നമ്പറുകളും ഉള്ളതിനാൽ, ഷോട്ട്ഗൺ 650 എത്രയും പെട്ടന്ന് വിറ്റഴിക്കപ്പെടും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, November 25, 2023, 10:14 [IST]
English summary
Royal enfield revealed all new shotgun 650 at 2023 motoverse event
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X