ഹാർലിയും ട്രയംഫും ഇച്ചിരി കൂടി മൂക്കണം; മികച്ച വിൽപ്പന തുടർന്ന് റോയൽ എൻഫീൽഡ്

മിഡ്കപാസിറ്റി ടൂവീലര്‍ സെഗ്‌മെന്റിലെ മുടിചൂടാമന്നന്‍മാരാണ് റോയല്‍ എന്‍ഫീല്‍ഡ്. സമീപകാലത്ത് ബ്രാന്‍ഡിന് വെല്ലുവിളി ഉയര്‍ത്തി ലോകോത്തര ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമെല്ലാം രംഗപ്രവേശനം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വരവൊന്നും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയെ ബാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശക്തരായ എതിരാളികള്‍ ഉണ്ടായിട്ട് കൂടി ഐക്കണിക് ബ്രാന്‍ഡ് പോയ മാസം ആഭ്യന്തര വിപണിയില്‍ 6 ശതമാനം വില്‍പ്പന വളര്‍ച്ച നേടി.

2023 ഒക്‌ടോബറില്‍ റോയല്‍ എന്‍ഫീല്‍ഡ് മൊത്തം 84,435 മോട്ടോര്‍സൈക്കിളുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 82,235 ആയിരുന്നു വില്‍പ്പന. മൂന്ന് ശതമാനമാണ് വളര്‍ച്ച.
അതേസമയം ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ മാസം കമ്പനി 80,958 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2022 ഒക്ടോബറില്‍ വിറ്റ 76,528 യൂണിറ്റുകളെ അപേക്ഷിച്ച് ആറ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2023 royal enfield bullet 350

അതേസമയം കമ്പനിയുടെ കയറ്റുമതിയില്‍ 39 ശതമാനം ഇടിവുണ്ടായി. 2022 ഒക്‌ടോബറില്‍ 5707 യൂണിറ്റ് കയറ്റുമതി ചെയ്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന് കഴിഞ്ഞ മാസം 3447 യൂണിറ്റുകളാണ് കപ്പല്‍ കയറ്റി അയക്കാന്‍ സാധിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2023 ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ റോയല്‍ എന്‍ഫീല്‍ഡ് 5്,41,421 യൂണിറ്റുകള്‍ വിറ്റു. ഇത് 2022 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ വിറ്റ 4,77,204 യൂണിറ്റുകളേക്കാള്‍ 13 ശതമാനം കൂടുതലാണ്.

അതേസമയം കയറ്റുമതി 59,967 യൂണിറ്റില്‍ നിന്ന 43,576 യൂണിറ്റായി കുറഞ്ഞു.'ഉത്സവ സീസണ്‍ അടുത്തിരിക്കെ, ഉപഭോക്തൃ വികാരം കാണുമ്പോള്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഞങ്ങളുടെ അടുത്തിടെ പുറത്തിറക്കിയ ബുള്ളറ്റ് 350 മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അടുത്ത മാസം അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയാറെടുക്കുകയാണ്. ഞങ്ങളുടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകളും സംരംഭങ്ങളും വളര്‍ച്ചയെ മുന്നോട്ട് നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' റോയല്‍ എന്‍ഫീല്‍ഡ് സിഐഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു.

royal enfield hunter 350

റോയല്‍ എന്‍ഫീല്‍ഡുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ കമ്പനി മീറ്റിയോര്‍ 350-ക്ക് പുതിയ ഫീച്ചറുകളും കളര്‍വേകളും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ആകാശ ചക്രവാളത്തിന്റെ നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മീറ്റിയോര്‍ 350-ക്ക് അറോറയെന്ന പുതിയ റേഞ്ച് സമ്മാനിക്കുന്നു. നിലവിലുള്ള ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ വേരിയന്റുകള്‍ക്കൊപ്പം ഇത് ചേരും. ഇത് കൂടാതെ റോയല്‍ എന്‍ഫീല്‍ഡ് ഏറെ നാളായി കാത്തിരിക്കുന്ന ഹിമാലയന്‍ 450 ലോഞ്ച് ചെയ്യാന്‍ പോകുകയാണ്.

ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടുകൂടിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളായ ഹിമാലയന്‍ 450-യുടെ വില പ്രഖ്യാപനം ഈ മാസം തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസെ, പാസ്, സമ്മിറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മോട്ടോര്‍സൈക്കിള്‍ വിതരണം ചെയ്യുക. സാള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ നിറങ്ങളില്‍ ലഭിക്കും. ഹാന്‍ലെ ബ്ലാക്ക്, കാമറ്റ് വൈറ്റ് എന്നിവയില്‍ ടോപ്പ് എന്‍ഡ് സമ്മിറ്റ് വേരിയന്റ് ലഭ്യമാണ്.

royal enfield himalayan 452

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ 452 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 8,000 rpm-ല്‍ 39.57 bhp പവര്‍ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ഇണചേരുന്നു. ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ കൂടുതല്‍ പവര്‍ പുറപ്പെടുവിക്കുന്നു. കൂടാതെ നിര്‍മ്മാതാവ് ധാരാളം സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്.ഹൈ സെറ്റ് എല്‍ഇഡി ഹെഡ്ലാമ്പ്, ബീക്ക് ഫെന്‍ഡര്‍, സ്പ്ലിറ്റ് സീറ്റുകളുള്ള കോംപാക്റ്റ് ടെയില്‍ സെക്ഷന്‍ എന്നിവയും അതിലേറെയും പുതിയ ഹിമാലയന്റെ സവിശേഷതകളാണ്.

മുന്‍വശത്തെ മഡ്ഗാര്‍ഡില്‍ 'ഹിമാലയന്‍' ലോഗോയും ഫ്യുവല്‍ ടാങ്കിലും സൈഡ് പാനലിലും റിയര്‍ ഫെന്‍ഡറിലും ഹിമാലയന്‍ ഗ്രാഫിക്സും കാണാം. മുന്‍വശത്ത് 21 ഇഞ്ച് വീലും പിന്നില്‍ 17 ഇഞ്ച് വീലുമാണ് ഇതില്‍ വരുന്നത്. പോരായ്മകള്‍ക്കിടയിലും ഹിമാലയന്‍ 411 മികച്ച വിജയം നേടിയിട്ടുണ്ട്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ തലമുറ ഹിമാലയന്‍ ഉപയോഗിച്ച് ആ പോരായ്മകള്‍ പരിഹരിക്കാനാണ് പദ്ധതിയിടുന്നത്.

More from DriveSpark

Article Published On: Friday, November 3, 2023, 15:04 [IST]
English summary
Royal enfield sales october 2023 posted six percentage growth in domestic sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X