വിൽപ്പനയിൽ എന്നും റോയൽ തന്നെ; 18 ശതമാനത്തിൻ്റെ വർധനവുമായി കമ്പനി

റോയൽ എൻഫീൽഡ് എന്നാൽ എല്ലാവർക്കും ഹരം തരുന്ന ഒരു പേരാണ്. അത് കൊണ്ട് തന്നെ അവരുടെ വിൽപ്പനയും മികച്ച രീതിയിലായിരിക്കും എന്ന് അറിയാമല്ലോ. ഏപ്രിൽ മാസത്തെ റോയൽ എൻഫീൽഡിൻ്റെ വിൽപ്പന നോക്കിയാൽ 18 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 62,155 യൂണിറ്റകളാണ് വിറ്റതെങ്കിൽ 2023 -ൽ 73136 ആയി വർധിച്ചു.

റോയൽ എൻഫീൽഡിന് ഇത് ഒരു നല്ല സൂചനയാണ് എങ്കിലും കയറ്റുമതിയുടെ കാര്യം നോക്കുകയാണെങ്കിൽ അത് അൽപ്പം ആശങ്കാപരമാണ്. കാരണം 2022 ഏപ്രിലിൽ 8,303 യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2023 ഏപ്രിലിൽ അത് 4,255 യൂണിറ്റുകളായി കുറഞ്ഞു. എന്നാൽ ആഭ്യന്തര വിൽപ്പന 53,852 യൂണിറ്റുകളിൽ നിന്ന് 68,881 യൂണിറ്റായി ഉയർന്നത് മറ്റൊരു ആശ്വാസമാണ്.

വിൽപ്പനയിൽ എന്നും റോയൽ തന്നെ; 18 ശതമാനത്തിൻ്റെ വർധനവുമായി കമ്പനി

2023 സാമ്പത്തിക വർഷം വലിയ തലവേദനകളില്ലാതെ മുന്നോട്ട പോയതിൻ്റെ ആശ്വാസത്തിലാണ് റോയൽ എൻഫീൽഡ്. ആഗോള വിപണിയിൽ കാലുറപ്പിക്കാനായി നേപ്പാളിലും ബംഗ്ലാദേശിലും പുതിയ നിർമാണ കമ്പനി നിർമിക്കാനാണ് തീരുമാനം.250 സിസി മുതൽ 750 സിസി വരെയുള്ള മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ 40-ലധികം രാജ്യങ്ങളിൽ റോയൽ എൻഫീൽഡിന് പ്ലാൻ്റുകളുണ്ട്. റോയൽ എൻഫീൽഡിന് അർജന്റീന, ബ്രസീൽ, കൊളംബിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ അസംബ്ലി യൂണിറ്റുകളുണ്ട്.

അത് മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ 20 മുതൽ 25 ശതമാനം വളർച്ചയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് റോയൽ എൻഫീൽഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഐക്കണിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും വൈദ്യുതീകരണത്തിന്റെ പാതയിലാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി അടുത്ത വര്‍ഷം അതായത് 2024-ല്‍ എത്തിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

വിൽപ്പനയിൽ എന്നും റോയൽ തന്നെ; 18 ശതമാനത്തിൻ്റെ വർധനവുമായി കമ്പനി

സ്റ്റാര്‍ട്ടപ്പുകളും പുതുമുഖങ്ങളും അടക്കിഭരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കുളള റോയല്‍ എന്‍ഫീല്‍ഡിന്റെ വരവ് മരണമാസ്സായിരിക്കും. മറ്റ് മുന്‍നിര കമ്പനികളെല്ലാം ഇവി വിപണിയിലേക്ക് അതിവേഗം ചുവടുമാറ്റം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡും കാര്യങ്ങള്‍ക്ക് അല്‍പ്പം വേഗത കൂട്ടിയെന്ന് വേണം കരുതാന്‍. അതിനാല്‍ തന്നെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് വാഹനം അവതരിച്ചേക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ടൂവീലര്‍ 2024 ഓടെ പുറത്തിറക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ കോണ്ടിനെന്റല്‍ GT-ക്കൊപ്പം ഇരട്ട സഹോദരനായ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിനെയും പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ചിരുന്നു. 3.03 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് 2023 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ ഒരു എല്‍ഇഡി ഹെഡ്ലൈറ്റ് യൂണിറ്റും റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള സ്വിച്ച് ഗിയറും, പുതിയ അലോയ് വീലുകളും പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിള്‍ ബ്ലാക്ക് റേ, ബാഴ്സലോണ ബ്ലൂ എന്നീ ഷേഡുകള്‍ ഉള്ള രണ്ട് ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളില്‍ ലഭ്യമാകുന്നു. ബ്ലാക്ക് പേള്‍, കാലി ഗ്രീന്‍ എന്നിവയാണ് മറ്റ് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ബ്ലാക്ക്ഡ് ഔട്ട് വേരിയന്റുകളിലാണ് അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും ഓഫര്‍ ചെയ്യുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

അപ്ഡേറ്റഡ് കോണ്ടിനെന്റല്‍ GT-യുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായ അലോയ് വീല്‍ ഘടിപ്പിച്ച പതിപ്പുകള്‍ക്ക് 3.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബൈക്കിലെ സുപ്രധാന മാറ്റങ്ങളില്‍ ഒന്നായ അലോയ് വീലുകള്‍ ഉപഭോക്താക്കള്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്ന് കൂടിയായിരുന്നു. എന്നാല്‍ കുഴപ്പം എന്തെന്നാല്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അലോയ് വീലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

More from DriveSpark

Article Published On: Wednesday, May 3, 2023, 9:21 [IST]
English summary
Royal enfield showing 18 percentage in april month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X