ഈ റോയല്‍ എന്‍ഫീല്‍ഡ് മോഡലിന് വില കൂടി; പേടിക്കണ്ട, നഷ്ടം വരൂല!
മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ രാജാവായ റോയല്‍ എന്‍ഫീല്‍ഡിന് ഇപ്പോള്‍ നാലുഭാഗത്ത് നിന്നും ആക്രമണങ്ങളെ ചെറുക്കേണ്ട അവസ്ഥയാണ്. ലോകോത്തര ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്‌സണിന്റെയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെയും ഗംഭീര വരവിന് പിന്നാലെ കഴിഞ്ഞ ദിവസം ഹോണ്ട CB350 എന്ന പുത്തന്‍ 350 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്.
എതിരാളികളില്‍ നിന്ന് വെല്ലുവിളി കനക്കുന്നതിനിടെയിലും യാതൊരു കൂസലുമില്ലാതെ തങ്ങളുടെ ഒരു മോഡലിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇനി 6,500 രൂപ അധികം മുടക്കേണ്ടത്. എന്നാല്‍ കൂടിയ വിലക്കുളള ഒരു സംഗതി വണ്ടിയില്‍ കൊണ്ടുവരുന്നുണ്ട് ഐക്കണിക് ബ്രാന്‍ഡ്. അധിക ചെലവിനായി ബൈക്ക് നിര്‍മ്മാതാവ് പുതുതായി 'വിംഗ്മാന്‍' എന്ന കണക്ടഡ് വെഹിക്കിള്‍ സൊല്യൂഷന്‍ ഫീച്ചര്‍ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഭാവി മോഡലുകളില്‍ ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി നല്‍കാന്‍ പദ്ധതിയിടുന്നു. നാമമാത്രമായ ഫിറ്റ്മെന്റ് ചെലവില്‍ നിലവിലുള്ള സൂപ്പര്‍ മീറ്റിയോര്‍ ഉടമകള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. 2023 നവംബര്‍ 16 മുതല്‍ സൂപ്പര്‍ മീറ്റിയോര്‍ 650 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുക. അതേസമയം മുതല്‍ തന്ന വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് കരുതാം.
അതേസമയം കോണ്ടിനെന്റല്‍ GT, ഇന്റര്‍സെപ്റ്റര്‍ എന്നീ മോഡലുകളില്‍ വിംഗ്മാന്‍ റിട്രോഫിറ്റ് ചെയ്യാന്‍ കഴിയില്ലെന്നത് സങ്കടകരമാണ്. ഇക്കാര്യം നിര്‍മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. വിംഗ്മാന്‍ ഫീച്ചറിനെ കുറിച്ച് പറയുമ്പോള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ ലഭ്യമായ റോയല്‍ എന്‍ഫീല്‍ഡ് ആപ്ലിക്കേഷനില്‍ ഇത് സംയോജിപ്പിക്കാന്‍ സാധിക്കും. മോട്ടോര്‍സൈക്കിളിന്റെ ഹെല്‍ത്തിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ റൈഡര്‍ക്ക് നല്‍കുന്ന ടെലിമാറ്റിക്സ് ഹാര്‍ഡ്വെയറുമായാണ് വിംഗ്മാന്‍ വരുന്നത്.

ഫ്യുവല്‍ ലെവല്‍, ബാറ്ററി സ്റ്റാറ്റസ്, സര്‍വീസ് അലേര്‍ട്ടുകള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ണായക അപ്ഡേറ്റുകള്‍ നല്‍കുന്ന ലളിതവും സംവേദനാത്മകവുമായ ഒരു ഡാഷ്‌ബോര്‍ഡ് ഇതിന് വരുന്നു. എഞ്ചിന്‍ ഓണ്‍/ഓഫ് അലേര്‍ട്ടുകള്‍, ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ ട്രാക്കിംഗ്, വാക്ക്-ടു-മൈ-മോട്ടോര്‍സൈക്കിള്‍ ഫീച്ചര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഉണ്ട്.
ദൈനംദിന റൈഡുകള്‍, റൈഡിംഗ് പാറ്റേണുകള്‍ എന്നിവയോടൊപ്പം ട്രിപ്പ് വിവരങ്ങളായ റൈഡ് റൂട്ടുകള്‍, പരമാവധി വേഗത, ശരാശരി വേഗത, സഡന്‍ ബ്രേക്കിംഗ്, സഡന്‍ ആക്‌സിലറേഷന്‍ നോട്ടിഫിക്കേഷന്‍ എന്നീ വിവരങ്ങളും ആപ്ലിക്കേഷന്‍ നല്‍കും. റിയല്‍ടൈം ഗൈഡന്‍സും വെഹിക്കിള്‍ അലേര്‍ട്ടുകളും ഉള്ള ഗ്രിഡ് സപ്പോര്‍ട്ടും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വാഗ്ദാനം ചെയ്യുന്നു. റൈഡര്‍മാര്‍ക്ക് സര്‍വീസ് പിന്തുണയും റോഡ്‌സൈഡ് അസിസ്റ്റന്‍സും നിര്‍മാതാവ് വാഗ്ദാനം ചെയ്യും.

ഗ്രിഡ് സപ്പോര്‍ട്ടിനായി ഒരു സമര്‍പ്പിത കസ്റ്റമര്‍ സപ്പോര്‍ട്ടുണ്ട്. ഏതെങ്കിലും സഹായത്തിനായി ആപ്പിലെ ഒരു ബട്ടണില്‍ ക്ലിക്കുചെയ്ത് റൈഡര്‍മാര്‍ക്ക് ഗ്രിഡ് സപ്പോര്‍ട്ടിനെ വിളിക്കാം. ഈ പുതിയ കണക്റ്റഡ് വെഹിക്കിള്‍ സൊല്യൂഷന്‍ ഉപഭോക്താക്കളുടെ റൈഡിംഗ് അനുഭവം കൂടുതല്‍ ഉയര്‍ത്തുകയും മോട്ടോര്‍ സൈക്കിളുമായും ബ്രാന്‍ഡുമായുമുള്ള അവരുടെ അടുത്ത ബന്ധം നിലനിര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് വിശ്വസിക്കുന്നത്.
ഈ വര്‍ഷം മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് പുത്തന്‍ ഹിമാലയന്‍. ഇന്ത്യയില്‍ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുകളുടെ അവസാനവാക്കായി മാറിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പുത്തന്‍ മോഡല്‍ അടുത്തിടെ 2023 EICMA ഷോയില്‍ ആഗോള അരങ്ങേറ്റം കുറിച്ചിരുന്നു. ഡിസൈന്‍, സവിശേഷതകള്‍, ഹാര്‍ഡ്വെയര്‍, മെക്കാനിക്കല്‍ എന്നിവയില്‍ മുന്‍ഗാമിയായ ഹിമാലയന്‍ 411-ല്‍ നിന്നും പുതിയ ഹിമാലയന്‍ 452 വലിയ അന്തരമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.

നവംബര്‍ 24-ന് ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സില്‍ വെച്ച് ഹിമാലയന്‍ 452 പതിപ്പിന്റെ വില പ്രഖ്യാപനം നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഹിമാലയന്‍ 452 എന്ന പുതുതലമുറ മോഡലിന്റെ വില പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികള്‍. 10,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ ഹിമാലയന്‍ പ്രീ-ബുക്ക് ചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്.


Click it and Unblock the Notifications








