ക്രിസ്തുമസിന് എൻഫീൽഡ് ഷോറൂമുകളിൽ തിരക്കേറും; കാരണം ഇതാ
ഗോവയിൽ നടന്ന മോട്ടോവേഴ്‌സ് 2023 ഇവന്റിൽ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണി ഏറെ കാത്തിരുന്ന തങ്ങളുടെ രണ്ടാം തലമുറ ഹിമാലയന്റെ വിലകൾ വെളിപ്പെടുത്തിയിരുന്നു. 2.69 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ, ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂററിന് എതിരാളികളായ ബിഎംഡബ്ല്യു G310 GS, കെടിഎം 390 അഡ്വഞ്ചർ X എന്നിവയ്‌ക്കെതിരെ മത്സരാധിഷ്ഠിത വിലയുണ്ട്.
ഹിമാലയന്റെ റേഞ്ച് ടോപ്പിംഗ് മോഡലിന് 2.84 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. കാസാ ബ്രൗൺ, സ്ലേറ്റ് ഹിമാലയൻ സോൾട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ, ഹാൻലെ ബ്ലാക്ക്, കാമത്ത് വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450 ലഭ്യമാണ്.

ഇപ്പോൾ വിപണിയിൽ നിന്ന് പിൻവലിച്ച ഹിമാലയൻ 411 -നെ അപേക്ഷിച്ച്, നീളവും വീതിയും ഇതിനുണ്ട്. കൂടാതെ 10 mm കൂടുതൽ വീൽബേസും 230 mm എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഇതിനുണ്ട്. സീറ്റ് ഹൈറ്റ് 805 mm - 845 mm -ന് ഇടയിലാണ്.
എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടേൺ സിഗ്നലുകളും ബ്രേക്ക് ലൈറ്റുകളും അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ട്വിൻ-സ്പാർ ട്യൂബുലാർ ഫ്രെയിമിലാണ് ഇത് സസ്പെൻഡ് ചെയ്തിരിക്കുന്നത്, അതേസമയം ഷോവ-സോഴ്സ്ഡ് 43 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് ലിങ്ക്ഡ് ടൈപ്പ് മോണോഷോക്കും മോട്ടോർസൈക്കിളിലെ സസ്പെൻഷൻ ചുമതലകൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു.

ബ്രേക്കിംഗിനെ സംബന്ധിച്ചിടത്തോളം, ഹോംഗ്രൂൺ നിർമ്മാതാക്കൾ ഹിമാലയൻ 450, ഡ്യുവൽ-ചാനൽ ABS സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളോടെയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഗൂഗിൾ മാപ്‌സ് ഇന്റഗ്രേഷനോടുകൂടിയ വൃത്താകൃതിയിലുള്ള TFT ഇൻസ്ട്രുമെന്റ് കൺസോൾ, ഇക്കോ, പെർഫോമൻസ് മോഡുകൾക്കുള്ള സമർപ്പിത 'M' ബട്ടൺ, വ്യത്യസ്‌ത ഫംഗ്‌ഷനുകളിലൂടെ നാവിഗേറ്റ് ചെയ്യാനുള്ള ഫൈവ്-വേ ജോയ്‌സ്റ്റിക്ക്, USB ചാർജിംഗ് പോർട്ട്, ഉയരമുള്ള ട്രാൻസ്പരന്റ് വിൻഡ്‌സ്‌ക്രീൻ എന്നിവ ലഭിക്കുന്നു.
അതോടൊപ്പം റൈഡ് ബൈ വയർ ത്രോട്ടിൽ, കംഫർട്ടബിൾ സ്പ്ലിറ്റ് സീറ്റുകൾ, ഫ്യുവൽ ടാങ്കിന് ചുറ്റുമുള്ള മെറ്റൽ ബ്രേസുകൾ, സവിശേഷമായ സിഗ്നേച്ചർ ഫ്രണ്ട് ബീക്ക്, കൂടുതൽ വിശാലമായ ഹാൻഡിൽബാർ മുതലായവയും അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഫീച്ചർ ലിസ്റ്റിൽ ചെന്നൈ അധിഷ്ഠിതമായ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളാണ് മോട്ടോർസൈക്കിളിൽ വരുന്നത്. ട്യൂബ് വരുന്ന സീറ്റ് റബ്ബറിൽ പൊതിഞ്ഞ ടയറുകളാണ് നലവിൽ വരുന്നത്, റോയൽ എൻഫീൽഡ് ട്യൂബ് ലെസ് ടയറുകൾ അടുത്ത വർഷം ഓപ്‌ഷനായി ഇതിൽ നൽകും. ഡീലർ സോഴ്സ്സുകൾ അനുസരിച്ച് മോട്ടോർസൈക്കിളിന്റെ കസ്റ്റമർ ഡെലിവറി അടുത്ത മാസം പല സംസ്ഥാനങ്ങളിലും ആരംഭിക്കുമെന്നും വാഹനത്തിന്റെ ബുക്കിംഗ് അംഗീകൃത ഡീലർഷിപ്പുകളിലോ ഓൺലൈനിലോ ഇതിനകം തുറന്നിട്ടുണ്ടെന്നും അറിയാനായി.
റോയൽ എൻഫീൽഡ് ഹിമാലയൻ 450 -ക്കൊപ്പം ടൂറിംഗ്, ഓഫ് റോഡിംഗ് ആവശ്യങ്ങൾക്കായി നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ 452 സിസി ഷെർപ്പ എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നത്. എഞ്ചിൻ പരമാവധി 40.02 PS പവർ ഔട്ട്‌പുട്ടും 40 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു. പവർട്രെയിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ ഒരു സ്ലിപ്പ്/ അസിസ്റ്റ് ക്ലച്ചും ഇതോടൊപ്പം സ്റ്റാൻഡേർഡായി വരുന്നു.


Click it and Unblock the Notifications








