ഷോട്ട്ഗണ്ണിന് പിന്നാലെ ഒരു ബോബർ കൂടെ ആയാലോ? ഗോവൻ ക്ലാസിക് 350 എന്ന പേര് എൽഫീൽഡ് കണ്ടുവെച്ചിരിക്കുന്നത് ഇതിനാ?

റോയൽ എൻഫീൽഡ് ഇപ്പോൾ തങ്ങളുടെ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളായ J-സീരീസ് 350 സിസി, ട്വിൻ സിലിണ്ടർ 650 സിസി, ഏറ്റവും പുതിയ ഷെർപ 450 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ എന്നിവ അടിസ്ഥാനമാക്കി പുതിയ മോട്ടോർസൈക്കിളുകളുടെ ഒരു വമ്പൻ നിരയിൽ തന്നെ പ്രവർത്തിക്കുകയാണ്.

മീറ്റിയോർ 350, ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടർ 350 എന്നിവ അടങ്ങുന്ന വിശാലമായ മോഡൽ നിര കാരണം, 350 സിസി സെഗ്മെന്റ് ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ജനപ്രിയവുമായ ഒരു ചോയിസായി മാറിയിരിക്കുകയാണ്. ഇപ്പോൾ വരുന്ന ഏറ്റവും പുതിയ അപ്പ്ഡേറ്റുകളിൽ, ഇന്ത്യൻ ബൈക്ക് നിർമ്മാതാക്കൾ ഗോവൻ ക്ലാസിക് 350 എന്ന പേരിൽ ഇന്ത്യയിൽ ഒരു പുതിയ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ഗോവൻ ക്ലാസിക് 350 എന്ന നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് RE

ഇത് ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ള അടുത്ത ഇൻ-ലൈൻ ബോബർ മോട്ടോർസൈക്കിളാണ് എന്ന് സൂചിപ്പിക്കുന്നു. ഇന്ത്യൻ റോഡുകളിൽ ഒരു ബോബർ ശൈലിയിലുള്ള മോട്ടോർസൈക്കിൾ ഇതിനകം തന്നെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മോഡൽ ക്ലാസിക് 350 -ൽ നിന്ന് അതിന്റെ പ്രധാന ഘടകങ്ങൾ പങ്കിടുന്നതായി തോന്നുന്നു.

ബോബർ മോട്ടോർസൈക്കിളുകൾക്ക് സാധാരണയായി ഒരു സീറ്റ് മാത്രമേ വരുന്നുള്ളൂ എങ്കിലും, ഏറ്റവും പുതിയ ടെസ്റ്റ് മോഡൽ ഒരു പില്യൺ സീറ്റും സ്പോർട് ചെയ്യുന്നതായി കണ്ടിരുന്നു, ചിലപ്പോൾ അത് ഒരു ആക്സസറിയോ അല്ലെങ്കിൽ കൂടുതൽ പ്രായോഗികതയ്ക്കായി ഒരു പ്രത്യേക വേരിയന്റോ ആയി നൽകാവുന്നതാണ്.

ഗോവൻ ക്ലാസിക് 350 എന്ന നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് RE

ഇതിനുപുറമെ, പ്രോപ്പറായി ഉയർത്തിയ ഹാൻഡിൽബാർ, അപ്ഡേറ്റ് ചെയ്ത റൈഡർ സീറ്റ്, ചെറുതായി ട്വീക്ക് ചെയ്ത എക്‌സ്‌ഹോസ്റ്റ് ഡിസൈൻ എന്നിവ ബോബർ പാക്കേജിന്റെ ഭാഗമായിരിക്കും. മൊത്തത്തിലുള്ള സിലൗട്ട് ഏറെ കുറെ അതേപടി നിലനിൽക്കും, എന്നിരുന്നാലും, ബൈക്കിന്റെ മെയിൻ ഫ്രെയിമിൽ ചില മാറ്റങ്ങൾ ഉണ്ടാകും. കൂടാതെ, ടെസ്റ്റ് പ്രോട്ടോടൈപ്പിൽ ആവശ്യമുള്ള റെട്രോ അപ്പീൽ നൽകുന്നതിനായി പെയിന്റഡ് ടയർ വോളുകളും നാം കണ്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

ബോബറുകൾക്ക് സാധാരണയായി നീളമുള്ള വീൽബേസ് ഉണ്ടെങ്കിലും, ക്ലാസിക് 350 -അധിഷ്ഠിത ബോബറിന്റെ കാര്യത്തിൽ ഇത് ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതിനാൽ തന്നെ, സാധ്യമായ ഏറ്റവും ഉയർന്ന തലത്തിൽ ഒരു ബോബറിന്റെ വൈബുകൾ കരസ്ഥമാക്കുന്നതിനായി ഒരു സൗന്ദര്യവർധക മിനുക്കു പണിയായിരിക്കും ഇതിൽ കൂടുതലായി നമുക്ക് പ്രതീക്ഷിക്കാവുന്നത്.

ഗോവൻ ക്ലാസിക് 350 എന്ന നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് RE

ഹാർഡ്‌വെയറിലും ഫീച്ചറുകളുടെ കാര്യത്തിലും, ബോബർ 350 ക്ലാസിക് 350 -യുമായി ഒട്ടനവധി സാമ്യം പുലർത്തുന്നത് തുടരും എന്ന് നിസംശയം പറയാം. പരിചിതമായ സസ്പെൻഷനും ബ്രേക്കിംഗ് സജ്ജീകരണവുമാവും ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 20.2 bhp പരമാവധി കരുത്തും 27 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന വളരെ പരിചിതമായ 349 സിസി എയർ ഓയിൽ കൂൾഡ് എഞ്ചിൻ ആയിരിക്കും മോട്ടോർസൈക്കിളിന്റെ ഹൃദയം.

ഗോവൻ ക്ലാസിക് 350 ബോബർ മോട്ടോർസൈക്കിളിനെക്കുറിച്ച് റോയൽ എൻഫീൽഡ് ഗൗരവമായ വർക്കിലാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രേഡ്മാർക്ക് രജിസ്ട്രേഷൻ എന്നത് വ്യക്തമാക്കുന്നു. മോട്ടോർസൈക്കിളിന്റെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ള ബോബർ അടുത്ത വർഷം അതായത് 2024 -ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. രാജ്യത്ത് 350 സിസി സെഗ്മെന്റിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനും വിപണി വിഹിതം വർധിപ്പിക്കാനും ഈ പുതിയ മോഡലിന്റെ അവതരണത്തിലൂടെ റോയൽ എൻഫീൽഡിന് സാധിക്കും.

More from DriveSpark

Article Published On: Friday, December 22, 2023, 12:00 [IST]
English summary
Royal enfield trademarks new goan classic 350 nameplate in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X