ആശങ്ക വേണ്ട, ഒന്നു മറിഞ്ഞാലും ദേ ഇത്രേയുള്ളൂ! ഹിമാലയൻ 452 അപകടത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കമ്പനി മേധാവി

റോഡിലൂടെ പോവുമ്പോൾ തന്നെ ഇന്ന് അപകടങ്ങൾക്ക് പഞ്ഞമില്ല, അപ്പോഴാണ് ഇനി ഇത്തിരി കുരുത്തക്കേടുമായി അഡ്വഞ്ചർ റൈഡിനോ, ഓഫ് റോഡിംഗിനോ പോയാൽ. അതിനാൽ ഒരു അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഉണ്ടാകേണ്ട പ്രധാന കഴിവുകളിലൊന്ന് റൈഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കപ്പെടുക എന്നതാണ്.

അതിനാൽ, തങ്ങളുടെ മോട്ടോർസൈക്കിളിന്റെ മികവുറ്റ കഴിവുകൾ കാണിക്കുന്നതിനായി, അടുത്തിടെ റോയൽ എൻഫീൽഡിന്റെ സ്ട്രാറ്റജി ഹെഡ് ഒരു വീഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും പുതിയ ഹിമാലയൻ 452 -ന്റെ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഒരു റഫ് ടെറൈനിൽ കാര്യമായ വീഴ്ച്ചയുണ്ടായി എങ്കിലും വലിയ കേടുപാടുകൾ ഒന്നും തന്നെ പുതിയ ഹിമാലയൻ 452 -ന് ഉണ്ടായിട്ടില്ല എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് മോട്ടോർസൈക്കിളിന്റെ ദൃഢതയും ബിൾഡ് ക്വാളിറ്റിയും വ്യക്തമാക്കുന്നു.

ആശങ്ക വേണ്ട, ഒന്നു മറിഞ്ഞാലും ദേ ഇത്രേയുള്ളൂ

പുതിയ ഹിമാലയൻ 452 -ന്റെ ടെസ്റ്റിന്റെ ചിത്രങ്ങൾ മാർക്ക് വെൽസ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചത്. റോയൽ എൻഫീൽഡിന്റെ ഡിസൈൻ & സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റ് മേധാവിയാണ് മാർക്ക് വെൽസ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, പുതിയ ഹിമാലയൻ 452, മറ്റ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ എന്നിവയെക്കുറിച്ചുള്ള അതിശയകരമായ ചില ഇൻസൈറ്റുകൾ അദ്ദേഹം പങ്കിട്ടിരുന്നു.

ഈ ഏറ്റവും പുതിയ ചിത്രങ്ങളിൽ, ഛത്രു താഴ്‌വരയിലെ വളരെ പരുക്കൻ ഭൂപ്രദേശത്ത് ഒരു സ്ലൈഡിന് ശേഷം വീണിട്ടും, പുതിയ ഹിമാലയൻ 452 സാരമായ പരിക്കേൽക്കാതെ അതിനെ തരണം ചെയ്തു എന്ന് റൈഡർ എഡ് കോബ് മാധ്യമങ്ങൾക്ക് കാണിച്ചു കൊടുത്തു എന്ന് അദ്ദേഹം പരാമർശിക്കുന്നു.

ഇത് എങ്ങനെ സംഭവിച്ചതാണ് എന്ന് അദ്ദേഹം കൃത്യമായി ചെയ്തുവെന്ന് പങ്കുവെച്ചിട്ടില്ലെങ്കിലും, പുതിയ എക്സ്റ്റീരിയർ ട്യൂബുലാർ സ്റ്റീൽ ഗാർഡിന്റെ രൂപകൽപ്പനയും ഫ്യുവൽ ടാങ്കിന്റെ രൂപവുമാണ് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിന് പിന്നിൽ എന്ന് നമുക്ക് മനസ്സിലാക്കാം. പഴയ ഹിമാലയൻ പോലെ, പുതിയ ഹിമാലയൻ 452 രൂപകല്പന ചെയ്തിരിക്കുന്നത് ഇത്തരം അപകടങ്ങളിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഒപ്റ്റിമൽ പരിരക്ഷയോടെ അത്തരം ആഘാതങ്ങൾ അനായാസമായി ഏറ്റെടുക്കുന്നതിനാണ്.

പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, ഫ്യുവൽ ടാങ്കും എഞ്ചിനും എല്ലാം സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ട്യൂബുലാർ കേജും ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. ഇനി പുതിയ ഹിമാലയൻ 452 -നെ കുറിച്ച് പറുകയാണെങ്കിൽ ചെന്നൈ ആസ്ഥാനമായുള്ള ഐതിഹാസിക ബൈക്ക് നിർമ്മാതാക്കൾ തങ്ങളുടെ ഹിമാലയൻ 411 മോട്ടോർസൈക്കിളിന്റെ പിൻഗാമിയാണ് പുതിയ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.

ആശങ്ക വേണ്ട, ഒന്നു മറിഞ്ഞാലും ദേ ഇത്രേയുള്ളൂ

സ്ക്രാച്ചിൽ നിന്ന് പുതിയ ഹിമാലയൻ 452 രൂപകല്പന ചെയ്ത കമ്പനി, പരുക്കൻ ഭൂപ്രദേശങ്ങളിലെ റൈഡിംഗ് മികവുകൾ മെച്ചപ്പെടുത്തുന്നതിനായി ഒരു ടൺ പുത്തൻ ഫീച്ചറുകളും ഡിസൈൻ സവിശേഷതകളും ഇതിൽ നൽകിയിട്ടുണ്ട്. ബൈക്കിന് ഇപ്പോൾ ഒരു പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ലഭിക്കുന്നു, അത് കൂടുതൽ ഒതുക്കമുള്ളതും ശക്തവും കാര്യക്ഷമമായി പുതിയ എഞ്ചിനെ പായ്ക്ക് ചെയ്യുന്നതുമാണ്.

കൂടുതൽ ഫ്യുവൽ സംഭരിക്കാൻ കഴിയുന്ന പുതിയതും വലുതുമായ ഒരു ഫ്യുവൽ ടാങ്കും കമ്പനി ഇതിന് നൽകിയിരിക്കുന്നു. മോട്ടോർസൈക്കിളിന് മുന്നിൽ അപ്പ്സൈഡ്‌ഡൗൺ USD ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനും ലഭിക്കുന്നു. ഒരു പുതിയ റൗണ്ട് TFT ഡിസ്‌പ്ലേ സ്‌ക്രീനും ഇതിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, ഇത് വെഹിക്കിൾ ടെലിമാറ്റിക്‌സിനൊപ്പം ധാരാളം കണക്റ്റിവിറ്റി ഫീച്ചറുകളും റൈഡർക്ക് നൽകുന്നു.

ആശങ്ക വേണ്ട, ഒന്നു മറിഞ്ഞാലും ദേ ഇത്രേയുള്ളൂ

റോയൽ എൻഫീൽഡ് നിരയിലെ ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ ഹിമാലയൻ 452 -ന്റെ ഹൃദയം. ഈ പുതിയ എഞ്ചിന് ഷെർപ 452 എന്നാണ് പേരിട്ടിരിക്കുന്നത്. യൂണിറ്റ് ഏകദേശം 40 bhp മാക്സ് പവറും 40 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇതിന് പുറമെ പുതിയ ആറ് സ്പീഡ് ട്രാൻസ്മിഷൻ യൂണിറ്റാണ് ബൈക്കിന് ലഭിക്കുന്നത്.

More from DriveSpark

Article Published On: Sunday, November 12, 2023, 12:00 [IST]
English summary
Royal enfields strategy head shares himalayan 452 crash images in instagram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X