Seat Height സ്‌കൂട്ടറില്‍ കാൽ എത്തുന്നില്ലേ? സീറ്റ് ഉയരം കുറഞ്ഞ 5 മോഡലുകള്‍ ഇതാ

നമ്മുടെ രാജ്യത്ത് മോട്ടോര്‍സൈക്കിളുകളെ പോലെ തന്നെ ജനപ്രിയമാണ് സ്്കൂട്ടറുകള്‍. ലിംഗഭേദമില്ലാതെ ആളുകള്‍ സ്കൂട്ടറുകള്‍ ഇഷ്ടപ്പെടുന്നു. പ്രായോഗികതയാണ് സ്‌കൂട്ടറുകളെ ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയ ഘടകം. ബൈക്കുകള്‍ വാങ്ങാന്‍ പോകുമ്പോള്‍ പല കാര്യങ്ങളും നോക്കുന്നത് പോലെ സ്‌കൂട്ടര്‍ വാങ്ങുമ്പോഴും നമ്മളുടെ പരിഗണനക്ക് വരുന്ന ചില കാര്യങ്ങളുണ്ട്.

സീറ്റിന്റെ ഉയരമാണ് അതില്‍ ഒന്ന്. ഒരു വീട്ടില്‍ സ്‌കൂട്ടര്‍ ഉണ്ടെങ്കില്‍ അത് ഓടിക്കാന്‍ ഒത്തിരി റൈഡര്‍മാര്‍ ഉണ്ടാകും. അതിനാല്‍ തന്നെ സ്‌കൂട്ടര്‍ ഓടിക്കാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന സീറ്റ് ഉള്ള സ്‌കൂട്ടര്‍ എടുക്കാന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും കുറഞ്ഞ സീറ്റ് ഉയരമുള്ള മികച്ച 5 സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്നാണ് ഇനി പറയാന്‍ പോകുന്നത്.

scooters lowest seat height

ടിവിഎസ് സെസ്റ്റ് 110: നമ്മുടെ രാജ്യത്ത് ഇന്ന് വാങ്ങാവുന്ന ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഗിയര്‍ലെസ് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് സെസസ്റ്റ്. സീറ്റ് ഹൈറ്റിന്റെ കാര്യത്തിലും ബെസ്റ്റ് ചോയ്‌സാണ് ടിവിഎസ് സെസ്റ്റ്. 760 മില്ലിമീറ്ററാണ് ഈ ടിവിഎസ് സ്‌കൂട്ടറിന്റെ സീറ്റ് ഉയരം.

109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, എഫ്‌ഐ എഞ്ചിനാണ് ടിവിഎസ് സെസ്റ്റിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7.7 bhp പവറും 8.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, സിവിടി ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 73,036 രൂപ മുതലാണ് ടിവിഎസ് സെസ്റ്റിന്റെ എക്സ്‌ഷോറൂം വില.

honda-activa

ഹോണ്ട ആക്ടിവ / ആക്ടിവ 125: ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. രാജ്യത്ത് സ്‌കൂട്ടര്‍ എന്നതിന്റെ പര്യായപദമായി ഹോണ്ട ആക്ടിവ മാറിയത് പെട്ടെന്നായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്ടിവക്ക് 765 മില്ലിമീറ്ററാണ് സീറ്റ് ഹൈറ്റ്.

7.73 bhp പവര്‍ നല്‍കുന്ന 109.51 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ആറാം തലമുറ ആക്ടിവക്ക് തുടിപ്പേകുന്നത്. 8.19 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 123.97 സിസി യൂണിറ്റ് ആക്ടിവ 125-ന് കരുത്ത് പകരുന്നു. 75,347 രൂപ മുതലാണ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിവയുടെ വില. ആക്ടിവ 125 വേണമെങ്കില്‍ 78,920 രൂപ മുതല്‍ മുടക്കേണ്ടി വരും.

tvs jupiter

ടിവിഎസ് ജൂപ്പിറ്റര്‍ / ജൂപ്പിറ്റര്‍ 125: വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ ഈ പട്ടികയിലും ആക്ടിവയുടെ തൊട്ടുപിറകില്‍ ടിവിഎസ് ജുപ്പിറ്റര്‍ ഉണ്ട്. 765 മില്ലിമീറ്റര്‍ ആണ് ടിവിഎസിന്റെ ബെസ്റ്റ് സെല്ലര്‍ സ്‌കൂട്ടറിന്റെ സീറ്റ് ഉയരം. 7.7 bhp പവറുള്ള 109.7 സിസി എഞ്ചിനാണ് ജുപ്പിറ്ററിന് കരുത്താകുന്നത്.

അതേസമയം 8 bhp പവര്‍ സൃഷ്ടിക്കുന്ന 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ജുപ്പിറ്റര്‍ 125-ന് നല്‍കിയിരിക്കുന്നത്. ഇത് സിവിടിയുമായി ജോടിയാക്കിയിരിക്കുന്നു. ടിവിഎസ് ജുപ്പിറ്ററിന് 71,390 രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ടിവിഎസ് ജുപ്പിറ്റര്‍ 125 സ്വന്തമാക്കാന്‍ 82,825 രൂപ എക്‌സ്‌ഷോറൂം വില നല്‍കണം.

ഹീറോ പ്ലഷര്‍ പ്ലസ്: 765 മില്ലിമീറ്റര്‍ മാത്രം സീറ്റ് ഉയരമുള്ള ഹീറോ പ്ലഷന്‍ പ്ലസാണ് പട്ടികയില്‍ രണ്ടാമത്. 110.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഹീറോ പ്ലഷര്‍ പ്ലസിന് കരുത്തേകുന്നത്. സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്ത ഈ എഞ്ചിന്‍ 7.9 bhp കരുത്തും 8.7 Nm ടോര്‍ക്കും നല്‍കുന്നു. വിലയുടെ കാര്യത്തിലും ഇത് നിങ്ങളുടെ കീശ കീറില്ല. 68,368 രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

ഹോണ്ട ഗ്രാസിയ 125: പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഹോണ്ട ഗ്രാസിയ. 765 മില്ലിമീറ്റര്‍ ആണ് ഈ സ്‌കൂട്ടറിന്റെയും സീറ്റ് ഹൈറ്റ്. 82,520 രൂപ മുതലാണ് ഹോണ്ട ഗ്രാസിയയുടെ വില ആരംഭിക്കുന്നത്. 123.97 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഗ്രാസിയക്ക് കരുത്തേകുന്നത്. സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്ന ഈ എഞ്ചിന്‍ 8.19 bhp പവറും 10.4 Nm ടോര്‍ക്കും വികസിപ്പിക്കുന്നു.

More from DriveSpark

Article Published On: Tuesday, April 18, 2023, 17:00 [IST]
English summary
Scooters with lowest seat height currently on sale tvs zest to honda activa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X