ഇവിയുടെ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ; ഷേമ ഇലക്ട്രികിനെ കുറിച്ച് കൂടുതലറിയാം
പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഷേമ ഇലക്ട്രിക്, ഈഗിൾ+, TUFF+ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പരിസ്ഥിതി സൗഹൃദ സ്‌കൂട്ടറുകൾ നൂതന സവിശേഷതകളും ചെലവ് കുറഞ്ഞ ബാറ്ററി ഓപ്ഷനുകളും കൊണ്ട് സജ്ജമാണ്. ശക്തമായ ഡീലർ ശൃംഖലയും വിപുലമായ ഉൽപ്പാദന പങ്കാളിത്തവും ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുതിയ ഇരിപ്പിടം ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
TUFF+ ഒരു മൾട്ടി-യൂട്ടിലിറ്റി ഇവി ലോഡറാണ്, 150 കിലോഗ്രാം വരെ വഹിക്കാനും പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ എത്താനും കഴിയും, അതേസമയം ഈഗിൾ + മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള ഒരു പാസഞ്ചർ ടൂ വീലറാണ്. ബ്ലൂടൂത്ത് സ്പീക്കറുകൾ, ആന്റി-തെഫ്റ്റ് അലാറങ്ങൾ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ അധിക സവിശേഷതകളോടെയാണ് രണ്ട് മോഡലുകളും വരുന്നത്.

സൺ മൊബിലിറ്റിയുടെ IP67 വാട്ടർപ്രൂഫും അത് പോലെ തന്നെ സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററിയാണ് ഈഗിൾ+ നൽകുന്നത്, ഇത് പരമാവധി ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്‌കൂട്ടറുകൾ ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഷേമയുടെ ഡീലർ ഷോറൂമുകളിൽ നിന്നും വാങ്ങാൻ സാധിക്കും, TUFF+ ന് 139,999 രൂപയും ഈഗിൾ+ ന് 117,199 രൂപയുമാണ് എക്സ്-ഷോറൂം വിലകൾ.
ഊർജ്ജ കാര്യക്ഷമത, സുസ്ഥിരത, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഇന്ത്യൻ മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്താൻ ഷെമ ഇലക്ട്രിക് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നാണ് സ്ഥാപകനും സിഇഒയുമായ യോഗേഷ് കുമാർ ലാത്ത് പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ചപ്പോൾ പറഞ്ഞത്.

ഇന്ത്യയിലുടനീളമുള്ള ശക്തമായ ഡീലർ ശൃംഖലയും തടസ്സങ്ങളില്ലാത്ത വിൽപ്പനാനന്തര സേവനവും ഉള്ളതിനാൽ, വിപുലീകരിച്ച ഉൽപ്പന്ന ശ്രേണിയിലൂടെ ഊർജ-കാര്യക്ഷമമായ മൊബിലിറ്റിയുടെ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എത്രത്തോളം സാധ്യമാകുമെന്ന് കണ്ടു തന്നെ അറിയണം. ഓലയും, ഏഥറും ഇപ്പോൾ റിവർ ഇൻഡിയും എത്തിയ ഇവി ശ്രേണിയിൽ ഷേമ ഇലക്ട്രിക് പുതു ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ന് ഇലക്ട്രിക് ടൂവീലറുകളില്ലാത്ത വീടുകൾ പൊതുവേ വളരെ കുറവുമാണ്. പ്രീമിയം ഹൈ-സ്പീഡ്, ലോ-സ്പീഡ് മോഡലുകൾ ഉൾപ്പെടെ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഈ വിഭാഗത്തിൽ പ്രധാനമായും ആധിപത്യം പുലർത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിരവധി ഇവി സ്റ്റാർട്ടപ്പുകളും ടിവിഎസ്, ഹീറോ പോലുള്ള പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും ഇന്ത്യയിൽ ധാരാളം ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയിട്ടുണ്ട്.
മിക്കവയും ഹിറ്റായപ്പോൾ ഇപ്പോഴും നിലനിൽക്കുന്നൊരു പ്രധാന ആശങ്കയാണ് റേഞ്ചുമായി സംബന്ധിച്ചുള്ളത്. ഇലക്ട്രിക് സ്കൂട്ടറുകൾ ഹൈവേകളിൽ കൊണ്ടുപോവുന്നത് അനുയോജ്യമല്ലെന്ന വാദങ്ങളും പലരും ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ച് പരമ്പരാഗത പെട്രോൾ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് പ്രസക്തിയുമുണ്ട്.
ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ നിരയിലെ പുതുമുഖമാണ് ഈ ഇവി. 1.45 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള സിമ്പിൾ വൺ ഒറ്റ ചാർജിൽ 212 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്ന ആക്രമണാത്മകവും സ്‌പോർട്ടി രൂപത്തിലുള്ളതുമായ മോഡലാണ്. അതായത് ദീർഘദൂര യാത്രകൾക്ക് ഇവൻ പുലിയാണെന്ന് അർഥം. സ്‌കൂട്ടറിൽ അവകാശപ്പെടുന്ന റിയൽ വേൾഡ് റേഞ്ച് 180 കിലോമീറ്ററാണെന്നതും ശ്രദ്ധിക്കണം.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നായ ഓല S1 പ്രോയെ ഈ അവസരത്തിൽ മറക്കാനാവില്ല. ഒരു സ്റ്റൈലിഷ് ഫീച്ചർ പായ്ക്ക് ചെയ്യുന്ന വാഹനം ഇന്ന് നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ്. ഏകദേശം 1.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള S1 പ്രോ ഇവി 181 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാർഥ റൈഡിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് ഏകദേശം 150 കിലോമീറ്റർ റേഞ്ചാണ് ഓലയുടെ മോഡൽ നൽകുന്നത്.
ഒകിനാവയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലാണിത്. ഡിറ്റാച്ചബിൾ ലിഥിയം അയൺ ബാറ്ററിയും ഒറ്റത്തവണ ചാർജ് ചെയ്താൽ 160 കിലോമീറ്റർ റേഞ്ചും ലഭിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറും ഹൈവേകളിൽ കൊണ്ടുപോവാനാവും. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5-6 മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഒകിനാവ ഓഖി-90 ഇവിക്ക് പുറത്തെടുക്കാനാവുന്നത്. വാഹനത്തിനൊപ്പം മൂന്ന് വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








