എല്ലാവര്‍ക്കും ഇവി! കുറഞ്ഞ വിലയില്‍ സിമ്പിളിന്റെ 2 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുന്നു

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മുമ്പ് ഭരിച്ചിരുന്നത് ഹീറോ ഇലക്ട്രിക് ആയിരുന്നു. ഫീച്ചര്‍ സമ്പന്നമായ പ്രീമിയം ഇലക്ട്രിക് ടൂവീലറുകള്‍ താങ്ങാവുന്ന വിലയില്‍ അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ രംഗപ്രവേശനം ചെയ്തതോടെ ഹീറോയുടെ സിംഹാസനത്തിന് ഇളക്കം സംഭവിച്ചു. നിലവില്‍ വില്‍പ്പനയില്‍ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നീ കമ്പനികളാണ് ആദ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്.

ഓലക്കൊപ്പം അരങ്ങേറിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം മാത്രം തങ്ങളുടെ ആദ്യ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ച സിമ്പിള്‍ എനര്‍ജി എതിരാളികള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ റേഞ്ചുള്ള സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ വിപണി പിടിച്ചടക്കാനാണ് സിമ്പിളിന്റെ പുറപ്പാട്. ലോഞ്ചിന് മുന്നേ തന്നെ ലക്ഷം ബുക്കിംഗുകള്‍ നേടി സിമ്പിള്‍ ജനങ്ങള്‍ക്കിടയില്‍ വമ്പന്‍ സ്വീകാര്യത നേടിയിരുന്നു.

simple one e scooter

ഇപ്പോള്‍ എതിരാളികളുടെ നെഞ്ചില്‍ തീകോരിയിട്ട് കുറഞ്ഞ വിലയില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി അവതരിപ്പിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിമ്പിള്‍. ഇവി സ്റ്റാര്‍ട്ടപ്പ് അടുത്ത പാദത്തില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് കമ്പനിയുടെ സ്ഥാപകനായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു. താങ്ങാനാവുന്ന ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുന്നതോടെ നിലവിലുള്ള നിക്ഷേപകരെ നിലനിര്‍ത്താന്‍ മാത്രമല്ല 100 ദശലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരിക്കാന്‍ കൂടി സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്ന് രാജ്കുമാര്‍ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ മാസം സിമ്പിള്‍ എനര്‍ജി 1.45 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ സിമ്പിള്‍ വണ്‍ പുറത്തിറക്കിയത്. ജൂണ്‍ ഏഴ് മുതല്‍ ഇവിയുടെ വിതരണത്തിനും കമ്പനി തുടക്കമിട്ടു. തുടക്കത്തില്‍ ബെംഗളൂരുവിലാണ് ഡെലിവറി ആരംഭിച്ചതെങ്കിലും ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും. മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി തങ്ങളുടെ പോര്‍ട്ഫോളിയോ വിപുലീകരിക്കുന്നതിനായാണ് സിമ്പിള്‍ ലക്ഷ്യമിടുന്നത്.

simple one production

തൊട്ടുപിന്നാലെ വരും ദിവസങ്ങളില്‍ പെര്‍ഫോമന്‍സ് ബൈക്ക്, ഫോര്‍ വീലര്‍ എന്നിവയും പുറത്തിറക്കാന്‍ അവര്‍ക്ക് പ്ലാനുണ്ട്. 'ഒരു ലക്ഷം മുതല്‍ 1.30 ലക്ഷം രൂപ വരെയാണ് കുറഞ്ഞ പെര്‍ഫോമന്‍സ് ഉള്ള ഒരു ലോ എന്‍ഡ് സ്‌കൂട്ടറിന് താങ്ങാനാവുന്ന വില. ഇതാണ് ഉപഭോക്താക്കള്‍ക്ക് പ്രധാനം. ആ വില നിലവാരത്തില്‍ ശ്രദ്ധയൂന്നി മറ്റ് ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു' രാജ്കുമാര്‍ പറഞ്ഞു.

ലാസ്റ്റ്മൈല്‍ ഡെലിവറിക്കായി ഉപയോഗിക്കുന്ന ഇവി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കമ്പനി ഉപേക്ഷിച്ചതായും രാജ്കുമാര്‍ വ്യക്തമാക്കി. വിപണിയുടെ 90 ശതമാനവും നിലവിലുള്ള കമ്പനികള്‍ കൈയ്യടക്കിയതിനാനാലാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിലൂം കൂടുതല്‍ വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

simple one e scooter

ഈ വര്‍ഷം ഫെബ്രുവരിയില്‍ സിമ്പിള്‍ എനര്‍ജി 20 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. ഇവി നിര്‍മാണം ദ്രുതഗതിയിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ശൂലഗിരിയില്‍ വമ്പന്‍ ഫാക്ടറിയും തുറന്നു. പ്രതിവര്‍ഷം 5 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റാണിത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര മടങ്ങ് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 8,46,976 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടതെന്നാണ് ഡേറ്റ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ മാത്രം ടോപ്സ്പീഡുള്ള 1.2 ലക്ഷം ലോ സ്പീഡ് ഇവികളാണ് വിറ്റുപോയത്. അതേസമയം 7.26 ലക്ഷം യൂണിറ്റ് ഹൈസ്പീഡ് ഇലക്ട്രിക് ടൂവീലറുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്.

More from DriveSpark

Article Published On: Thursday, June 15, 2023, 15:10 [IST]
English summary
Simple energy plans to launch two affordable electric scooters in the next quarter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X