സിമ്പിൾ എനർജി കച്ചോടം പൂട്ടിയോ? ബുക്കിംഗ് ക്യാൻസലേഷനും റീഫണ്ടിനും കോൾ ലഭിച്ചതായി ഉപഭോക്താക്കൾ
ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ടു-വീലർ സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി, തങ്ങളുടെ ഉദ്ഘാടന മോഡലായ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ മുൻകൂറായി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും റീഫണ്ട് നൽകാൻ തുടങ്ങി എന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് പല കൺഫ്യൂഷനുകളും ഉയർത്തിയിട്ടുണ്ട്.
സിമ്പിൾ വൺ ഇവി മുൻകൂറായി ബുക്ക് ചെയ്ത വ്യക്തികളെ ഫോൺ കോളുകളിലൂടെയും ഇമെയിലുകളിലൂടെയുമാണ് തങ്ങളുടെ ബുക്കിംഗ് റദ്ദാക്കിയതിനെക്കുറിച്ച് അറിയിക്കാൻ കമ്പനി ബന്ധപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിമ്പിൾ എനർജിയിൽ നിന്നുള്ള ഔദ്യോഗിക കമ്മ്യൂണിക്കേഷൻ യാതൊരു ഡിഡക്ഷനുകളുമില്ലാതെ ബുക്കിംഗ് തുകയുടെ പൂർണ്ണമായ റീഫണ്ട് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നു.

എന്തുകൊണ്ടാണ് സിമ്പിൾ എനർജി സിമ്പിൾ വൺ ബുക്കിംഗുകൾ റദ്ദാക്കുന്നത്? ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലുകളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതുപോലെ, സിമ്പിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യാജമായ പ്രവർത്തനങ്ങളും കബിളിപ്പിക്കലും ഉൾപ്പെടെ സമീപകാലത്ത് പലവിധ വഞ്ചനകളേയും കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രീ-ബുക്കിംഗ് റദ്ദാക്കുകയാണെന്ന് സിമ്പിൾ എനർജി പ്രസ്താവിക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ, കമ്പനിയുമായി ബന്ധപ്പെട്ട തെറ്റായ ഐഡന്റിറ്റികൾ ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച പല ഫ്രോഡ് ആക്ടിവിറ്റികളും സംഭവങ്ങളും സിമ്പിൾ എനർജി കണ്ടെത്തിയതായി പരാമർശിക്കുന്നു. ഒരു മുൻകരുതൽ നടപടി എന്ന നിലയിൽ, സിമ്പിൾ എനർജി നിലവിൽ ബുക്കിംഗുകൾ അസാധുവാക്കുകയും ഉപഭോക്താക്കൾക്ക് റീഫണ്ട് തെരഞ്ഞെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

എന്നിരുന്നാലും, റിപ്പോർട്ട് ചെയ്യപ്പെട്ട "വഞ്ചനാപരമായ പ്രവർത്തനങ്ങൾ/ ഫ്രോഡ് ആക്ടിവിറ്റികൾ" കാരണം സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗുകൾ റീഫണ്ട് ചെയ്യാനുള്ള സിമ്പിൾ എനർജിയുടെ തീരുമാനത്തെക്കുറിച്ച് ചില വ്യക്തികൾ സംശയം പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും, കമ്പനി അതത് നഗരങ്ങളിൽ തങ്ങളുടെ എക്സ്പീരിയൻസ് സെന്ററുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ സ്കൂട്ടർ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഡെലിവറികളിൽ മുൻഗണന നൽകും എന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
സിമ്പിൾ വൺ ഇവിയുടെ അവസാനമാണോ ഇത്? സിമ്പിൾ എനർജി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ പ്രദർശിപ്പിച്ച് രണ്ട് വർഷത്തിന് ശേഷം സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. സിമ്പിൾ വണ്ണിന്റെ പ്രാരംഭ ബാച്ചിന്റെ ഡെലിവറി 2023 ജൂണിൽ ആരംഭിച്ചു. എന്നിരുന്നാലും, 2023 ഓഗസ്റ്റിൽ ഡെലിവറികൾ വെറും 40 യൂണിറ്റായി ചുരുങ്ങി. തുടർന്ന്, സിമ്പിൾ എനർജി ഒരു സ്കൂട്ടർ പോലും ഡെലിവർ ചെയ്യാതെ ഇതാ രണ്ട് മാസം കടന്നുപോയി.

പെട്ടെന്ന് ഡെലിവറി നിന്നു പോയതും പല ആശങ്കകളും ഉളവാക്കിയിട്ടുണ്ട്. സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ മങ്ങിയ പെർഫോമെൻസിനെ അഭിസംബോധന ചെയ്തുകൊണ്ട്, യഥാർത്ഥ ലോക സാഹചര്യങ്ങളും ഉപഭോക്താവുമായി ബന്ധപ്പെട്ട വെല്ലുവിളികളും വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പൈലറ്റ് പ്രോഗ്രാമാണ് ഡെലിവറികളുടെ ഇടിവിന് കാരണം എന്ന് സിമ്പിൾ എനർജി അധികൃതർ പറഞ്ഞു.
ഈ വെല്ലുവിളികൾ വിലയിരുത്തിയെങ്കിലും, നവംബർ അവസാനമോ ഡിസംബർ ആദ്യമോ, പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വലിയ തോതിലുള്ള സ്കൂട്ടർ ഡെലിവറികൾ ആരംഭിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. എന്നിരുന്നാലും, നവംബർ അവസാനിക്കാനിരിക്കെ, സിമ്പിൾ എനർജി സിമ്പിൾ വണ്ണിന്റെ ബുക്കിംഗ് തുകകൾ പ്രീ-ബുക്കിംഗ് ചെയ്തവർക്ക് റീഫണ്ട് ചെയ്യുന്നു, ഇത് ഇലക്ട്രിക് സ്കൂട്ടറിന്റെ ഭാവിയെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർത്തുന്നു.
വർഷങ്ങളായി ജനങ്ങളിൽ നിന്ന് ബുക്കിംഗ് തുക വാങ്ങി വെച്ചതിന് ശേഷം ഇവ ഇപ്പോൾ തിരികെ നൽകുന്നതിനു പിന്നിൽ ഒരു തട്ടിപ്പ് മണക്കുന്നുണ്ടോ എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. പല തുള്ളി പെരു വെള്ളം എന്നാണല്ലോ. ആയിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്നും ചെറിയ തുകയ്ക്ക് ബുക്കിംഗ് എടുത്തിട്ട് വർഷങ്ങൾ ഇത് എവിയെങ്കിലും നിക്ഷേപിച്ചിട്ട് അവസാനം പ്രൊഡക്ട് നൽകാതെ ബുക്കിംഗ് തുക തിരികെ നൽകുന്നത് സംശയം ഉളവാക്കുന്നു. എന്നിരുന്നാലും ഇത് നിലവിൽ ഒരു ഊഹാപോഹം മാത്രമാണ്.


Click it and Unblock the Notifications








