ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ചു; കിടുകിടെ വിറച്ച് ഓലയും ഏഥറും

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനായി അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് സിമ്പിള്‍ വണ്‍. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ വമ്പന്‍മാര്‍ക്കെല്ലാം വെല്ലുവിളിയാണ്. ഇപ്പോള്‍ സിമ്പിള്‍ വണ്‍ നിര്‍മാതാക്കളും ഇവി രംഗത്തെ പ്രമുഖരുമായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ കന്നി ഉല്‍പ്പന്നത്തിന്റെ ഡെലിവറി ആരംഭിച്ചു.

മെയ് 23-ന് വിപണിയില്‍ എത്തിയ സിമ്പിള്‍ വണിന്റെ ഡെലിവറി ചൊവ്വാഴ്ച (06 ജൂണ്‍ 2023) ബെംഗളൂരുവിലാണ് ആരംഭിച്ചത്. ഘട്ടംഘട്ടമായി ഡെലിവറി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. 40-50 നഗരങ്ങളിലായി ഉടന്‍ തന്നെ 160 മുതല്‍ 180 വരെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

simple one delivery

നിലവില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഭരിക്കുന്ന ഓല ഇലക്ട്രിക്കിനൊപ്പം 2021-ലാണ് സിമ്പിള്‍ വണും അരങ്ങേറിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ലോഞ്ച് നീണ്ടു. ഇതിനിടെ ഓല കേറി മാര്‍ക്കറ്റില്‍ നമ്പര്‍ വണ്‍ അടിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് സിമ്പിള്‍ എനര്‍ജി സിമ്പിള്‍ വണ്‍ ഇവി 1.45 ലക്ഷം പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ വിപണിയില്‍ എത്തിച്ചത്. വില 1.58 ലക്ഷം വരെ പോകുന്നു.

750W പോര്‍ട്ടബിള്‍ ചാര്‍ജറിനാണ് 13,000 രൂപ അധികം ചെലവാകുന്നത്. 2023 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഫെയിം II സബ്സിഡി സ്‌കീം അനുസൃതമായാണ് ഇവിയുടെ വില. ഇതിനോടകം തന്നെ ഇവിക്ക് 1 ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. ബ്രേസന്‍ ബ്ലാക്ക്, നമ്മ റെഡ്, ഗ്രേസ് വൈറ്റ്, അസൂര്‍ ബ്ലൂ, ബ്രസെന്‍ എക്‌സ്, ലൈറ്റ് എക്‌സ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇവി സ്വന്തമാക്കാം.

simple one e scooter

മുമ്പ് പ്രഖ്യാപിച്ച 4.8 kWh ബാറ്ററി പാക്കിനെ അപേക്ഷിച്ച് 5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചാണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. . 8.5 kW (11.3 bhp) പീക്ക് പവര്‍ നല്‍കുന്ന PMS മിഡ് ഡ്രൈവ് മോട്ടോറാണ് സിമ്പിള്‍ വണിന് തുടിപ്പേകുന്നത്. 72 Nm ആണ് ഇതിന്റെ പീക്ക് ടോര്‍ക്ക്. ഒറ്റ ചാര്‍ജില്‍ സിമ്പിള്‍ വണ്‍ 212 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

നേരത്തെ സിമ്പിള്‍ എനര്‍ജി ഇവിക്ക് ഒറ്റ ചാര്‍ജില്‍ 236 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും കൂടുതല്‍ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ വണ്‍ തന്നെയാണ്. ആദ്യം കാണിച്ച പ്രേട്ടോടൈപ്പില്‍ നിന്ന് വ്യത്യസ്തമായി സിമ്പിള്‍ വണിന്റെ ഭാരം വര്‍ധിച്ചിട്ടുണ്ട്. 134 കിലോഗ്രാം ആണ് സിമ്പിള്‍ വണിന്റെ ഇപ്പോഴത്തെ ഭാരംപെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 2.77 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

simple one e scooter

മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 12 ഇഞ്ച് അലോയ് വീലുകളില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്നില്‍ 200 mm ഡിസ്‌ക്കും പിന്നില്‍ 190 mm സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. ഫ്രണ്ടില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ യൂണിറ്റുകള്‍. ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ഇവി പണിതിരിക്കുന്നത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടെലിമാറ്റിക്സ്, റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് എന്നിവയടക്കമുള്ള ഫീച്ചറുകളും ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. 750W ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂര്‍ 54 മിനിറ്റിനുള്ളില്‍ ഇ-സ്‌കൂട്ടര്‍ പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജിംഗിനെ ഇവി പിന്തുണക്കുന്നു. ഏഥര്‍ 450X, ഓല S1, വിഡ V1 പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയാണ് എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, June 6, 2023, 19:30 [IST]
English summary
Simple one electric scooter delivery commences in bengaluru details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X