ഓലയും ഏഥറും റെഡിയല്ലേ? ലോഞ്ചിനൊപ്പം സിമ്പിള്‍ വണിന്റെ ഡെലിവറിയും

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി കഴിഞ്ഞ രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപഭോക്താക്കളെ കാത്തിരിപ്പിന്റെ 'സുഖം' അറിയിച്ച് കൊണ്ടിരിക്കുന്നത്. റേഞ്ചിന്റെ കാര്യത്തില്‍ എതിരാളികളെയെല്ലാം പിന്നിലാക്കുന്ന ഇവി ബുക്ക് ചെയ്ത് ഉപഭോക്താക്കള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി.

കാത്തിരിപ്പിന് അറുതി വരുത്തി മെയ് 23-ന് ഇവി ലോഞ്ചാവുകയാണ്. ഇവിയുടെ ഉല്‍പ്പാദനം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി ഈ മാസം ആദ്യം ഫാക്ടറിയില്‍ നിന്ന് ആദ്യ യൂണിറ്റ് പുറത്തിറക്കിയിരുന്നു. അടുത്ത വാരം നടക്കുന്ന ലോഞ്ചിന് മുന്നോടിയായി സിമ്പിള്‍ വണ്‍ ഉല്‍പാദനം ശക്തിപ്പെടുത്തി. ലോഞ്ചിനൊപ്പം തന്നെ ഇവിയുടെ ഡെലിവറിയുമുണ്ടാകുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

simple one production

സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 1947 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. ഈ തുക പൂര്‍ണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ലോഞ്ച് ഇവന്റില്‍ സ്‌കൂട്ടറിന്റെ മുഴുവന്‍ വിലയും സിമ്പിള്‍ എനര്‍ജി പ്രഖ്യാപിക്കും. ഇനി സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍ ഇതിന് ഷാര്‍പ്പായിട്ടുള്ള ഡിസൈനാണ്. ത്രികോണാകൃതിയിലുള്ള ഹെഡ്ലൈറ്റ് ഹൗസിംഗ് വൃത്തിയായി കാണപ്പെടുന്നു.

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്‍ഇഡിയാണ്. 4.8 kWh ഫിക്‌സഡ് ബാറ്ററിയും രണ്ട് റീമൂവബിള്‍ ബാറ്ററി പായ്ക്കും ഉപയോഗിച്ച് മൊത്തം ശേഷി 6.4kWh ആയി ഉയര്‍ത്താമെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ മോഡല്‍ ഇങ്ങനെ വരാന്‍ സാധ്യതയില്ല. കാരണം ഇപ്പോള്‍ 30 ലിറ്റര്‍ അണ്ടര്‍ സീറ്റ് കപ്പാസിറ്റിയാണ് പറയുന്നത്. എന്നാലും സാരമില്ല 4.8 kWh ബാറ്ററി ഇപ്പോഴും ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും വലുതാണ്.

simple one e scooter

236 കിലോമീറ്റര്‍ ആണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന് കമ്പനി റേഞ്ച് അവകാശപ്പെടുന്നത്. ഇതോട് കൂടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആയി സിമ്പിള്‍ വണ്‍ മാറും. 181 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് പറയുന്ന ഓല S1 പ്രോ ആണിപ്പോള്‍ ഇക്കാര്യത്തില്‍ കിംഗ്. ഇവിയിലെ 8.5 kW ഇലക്ട്രിക് മോട്ടോര്‍ പരമാവധി 11 bhp പവറും 72 Nm ടോര്‍ക്കും വികസിപ്പിക്കുന്നു,

പെര്‍ഫോമന്‍സിന്റെ കാര്യമെടുത്താല്‍ സിമ്പിള്‍ വണ്‍ 2.77 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കി.മീ വേഗത കൈവരിക്കും. മണിക്കൂറില്‍ 105 കി.മീ ആണ് പരമാവധി വേഗത. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ ഇതിന് ലഭിക്കുന്നു. മുമ്പിലും പിന്നിലും 12 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ചുമതല നിര്‍വഹിക്കുന്നു.

simple one e scooter

ബ്രേസന്‍ ബ്ലാക്ക്, നമ്മ റെഡ്, അസൂര്‍ ബ്ലൂ, ഗ്രേസ് വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, മ്യൂസിക് കണ്‍ട്രോളുകള്‍, കോള്‍ അലേര്‍ട്ടുകള്‍, റിമോട്ട് ആക്സസ്, ജിയോ ഫെന്‍സിംഗ്, OTA അപ്ഡേറ്റുകള്‍, റിമോട്ട് ലോക്കിംഗ് എന്നിവയടക്കം നൂതനമായ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് സിമ്പിള്‍ വണ്‍ എത്തുന്നത്.

സിമ്പിള്‍ എനര്‍ജി ഒരു വണ്‍ ലൂപ്പ് ചാര്‍ജിംഗ് ശൃംഖലയും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി ഇപ്പോള്‍ അടക്കി ഭരിക്കുന്ന ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് എന്നിവര്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും സിമ്പിള്‍ വണിന്റെ വരവ്.

More from DriveSpark

Article Published On: Thursday, May 18, 2023, 13:16 [IST]
English summary
Simple one electric scooter delivery may commence on launch day may 23 rd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X