ഏഥറിനേയും ഓലയേയും തൂക്കി നമ്പർ വൺ ആവാൻ സിമ്പിൾ വൺ -തീയതി കുറിച്ച് സിമ്പിൾ എനർജി

എന്നു വരും നീ... എന്നു വരും നീ... എന്ന ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് സിമ്പിൾ വൺ ദേ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി തങ്ങളുടെ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ 2023 മെയ് 23 -ന് ബാംഗ്ലൂരിൽ ലോഞ്ച് ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്.

രാജ്യത്തെ ആദ്യത്തെ അഫോർഡബിൾ പ്രീമിയം ഇവിയെ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് ടു-വീലർ വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിക്കാനാണ് കമ്പനിയുടെ ശ്രമം. സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ബാറ്ററി പായ്ക്കോടുകൂടി വരുന്നതിനാൽ സിമ്പിൾ വൺ ഈ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ ബാറ്ററിയുള്ള ഒരേയൊരു സ്‌കൂട്ടറായി മാരുന്നു എന്നത് ശ്രദ്ധേയമാണ്.

ഏഥറിനേയും ഓലയേയും തൂക്കി നമ്പർ വൺ ആവാൻ സിമ്പിൾ വൺ

മികച്ച ലോംഗ് റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനും ഉപഭോക്താക്കളിലെ റേഞ്ചിനെ കുറിച്ചുള്ള ഉത്കണ്ഠ നിയന്ത്രിക്കുന്നതുമായ ചുരുക്കം ചില ഇലക്ട്രിക് ടു-വീലറുകളിൽ (E2W) ഒന്നാണ് സിമ്പിൾ വൺ. സിമ്പിൾ വൺ നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ, തങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് ഗ്ലോബൽ മോഡലുകളുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന ഒരു പ്രൊഡക്ട് നൽകുക എന്നതായിരുന്നു ലക്ഷ്യം എന്ന് ലോഞ്ച് തീയതി പ്രഖ്യാപിക്കുന്ന വേളയിൽ, സിമ്പിൾ എനർജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു.

അതിനായി, കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ പ്രൊഡക്ട് ഏറ്റവും ചാലഞ്ചിംഗായ സാഹചര്യങ്ങളിൽ ശക്തമായി പരീക്ഷിക്കുകയും വാഹനത്തിന്റെ ക്വാളിറ്റി മികച്ചതാണെന്ന് ഉറപ്പാക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെച്ചപ്പെട്ട ഡിസൈൻ, ബാറ്ററി സിസ്റ്റങ്ങൾ, പവർട്രെയിനുകൾ എന്നിവയും കൂടുതൽ സുരക്ഷയ്‌ക്കുമൊപ്പം സിമ്പിൾ വൺ ഇപ്പോൾ കൂടുതൽ വേഗതയോടെയാണ് എത്തുന്നത് എന്ന് പറയപ്പെടുന്നു.

ഏഥറിനേയും ഓലയേയും തൂക്കി നമ്പർ വൺ ആവാൻ സിമ്പിൾ വൺ

ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ടെസ്റ്റിംഗ് കാലയളവിൽ മുിമ്പുണ്ടായിരുന്ന നൂനതകൾ വിജയകരമായി പരിഹരിച്ചിട്ടുണ്ട് എന്നും അവകാശപ്പെട്ടു. അതോടൊപ്പം കൂടുതൽ ഇലക്ട്രിക് മോഡലുകൾ ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്, അവയ്ക്കായുള്ള റിസേർച്ചിലും ഡെവലപ്മെന്റിലും കമ്പനി ശ്രദ്ധ നൽകുന്നുണ്ട്.

ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള ഗ്ലോബൽ പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സിമ്പിൾ എനർജി ആഗ്രഹിക്കുന്നു. ഏകദേശം 1.09 ലക്ഷം രൂപ എക്സ്-ഷോറൂം വിലയാക്കാണ് വൺ സ്‌കൂട്ടർ ആദ്യം വിപണിയിലെത്തിക്കും എന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നത്. 4.8 kWh ലിഥിയം-അയൺ ബാറ്ററി പാക്ക്, സിംഗിൾ ചാർജിൽ 236 കിലോമീറ്റർ റൈഡിംഗ് റേഞ്ച് എന്നിവ ഇലക്ട്രിക് സ്കൂട്ടർ അവകാശപ്പെടുന്നു. കൂടാതെ സ്വാപ്പ് ചെയ്യാവുന്ന കുഞ്ഞൻ ബാറ്ററി പാക്കിനൊപ്പം റേഞ്ച് 300 കിലോമീറ്ററായി വർധിപ്പിക്കാനുമാവും.

ഏഥറിനേയും ഓലയേയും തൂക്കി നമ്പർ വൺ ആവാൻ സിമ്പിൾ വൺ

8.5 kW ഇലക്ട്രിക് മോട്ടോർ 11 bhp മാക്സ് പവറും 72 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു, കൂടാതെ 7.0 ഇഞ്ച് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മോഡുകൾ എന്നിവയും ഇ-സ്കൂട്ടറിന്റെ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അസൂർ ബ്ലൂ, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, നമ്മ റെഡ് എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ സിമ്പിൾ വൺ ലഭ്യമാകും.

ഇന്ത്യൻ വിപണിയിലേക്ക് എത്തുമ്പോൾ ഏഥർ, ഓല എന്നിവയാണ് പ്രധാന എതിരാളികൾ. നിലവിൽ ഇലക്ട്രിക് ടു വീലർ വിപണി അടക്കി വാഴുന്ന ഈ നാടുവാഴി തമ്പ്രാക്കൾക്ക് സിമ്പിൾ വണ്ണിന്റെ കടന്നു വരവ് ഒരു വൻ വെല്ലുവിളിയാവും എന്നതിൽ സംശയം ഇല്ല. ഇനി നിർമ്മാതാക്കളെക്കുറിച്ച് പറയുകയാണെങ്കിൽ, സിമ്പിൾ എനർജി ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പ്രീമിയം, സ്മാർട്ട് ഇലക്ട്രിക് വാഹന കമ്പനികളിൽ ഒന്നാണ്. 2019 -ലാണ് കമ്പനി സ്ഥാപിതമായത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇവി, ക്ലീൻ എനർജി സ്റ്റാർട്ടപ്പ് രാജ്യത്ത് ഇ-മൊബിലിറ്റി സൊല്യൂഷനുകൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കാൻ ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Wednesday, April 26, 2023, 18:36 [IST]
English summary
Simple one eletric scooter launch date announced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X