ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി ഭരിക്കാന്‍ ഇ-ബര്‍ഗ്മാന്‍ എത്തുന്നു; പുത്തന്‍ ചിത്രങ്ങളും വിവരങ്ങളും പുറത്ത്

ഹീറോ, ടിവിഎസ്, ബജാജ് എന്നീ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഇതിനോടകം ഇലക്ട്രിക് ടൂവീലര്‍ രംഗത്തേക്ക് ചുവടുവെച്ചിരുന്നു. ആക്ടിവ ഇലക്ട്രിക്കിലൂടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയും തങ്ങളുടെ കന്നി ഇവി ഉടന്‍ പുറത്തെത്തിക്കും. അടുത്ത വര്‍ഷമായിരിക്കും ഇതിന്റെ അരങ്ങേറ്റം. യമഹയും ഇലക്ട്രിക് ടൂവീലറിന്റെ പിന്നിലുണ്ട്. ഇനി ബാക്കിയുള്ളത് സുസുക്കി മോട്ടോര്‍സൈക്കിള്‍സാണ്.

ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം ഒരുക്കി റെഡിയാക്കി വെച്ചിരിക്കുകയാണെന്നാണ് സൂചന. മാക്‌സി സ്‌കൂട്ടറായ ബര്‍മഗ്മാന്‍ സ്ട്രീറ്റിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക് ടൂവീലര്‍. ഇ-ബര്‍ഗ്മാനുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ക്കൊപ്പം ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നു.

suzuki-burgman-electric-scooter-side-design

ബര്‍ഗ്മാന്‍ ഇലക്ട്രിക് നേരത്തെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ജപ്പാനിലെ ടോക്യോയില്‍ അഡ്വാന്‍സ്ഡ് പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇ-ബര്‍ഗ്മാന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. ജപ്പാനില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ബാറ്ററി പങ്കിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിറവി. ഇതിനായി രാജ്യ തലസ്ഥാനത്തുള്ള ബാറ്ററി ഷെയറിംഗ് സര്‍വീസായ ഗച്ചാക്കോ കമ്പനി ലിമിറ്റഡുമായി സുസുക്കി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പരീക്ഷണങ്ങളുടെ ഭാഗമായി 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസങ്ങളിലായി ഫീല്‍ഡ് ടെസ്റ്റുകള്‍ സംഘടിപ്പിക്കും. എട്ട് ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുത്തിയാകും ഫീല്‍ഡ് ടെസ്റ്റ്. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും അപേക്ഷ നല്‍കിയെത്തുന്നവരെ ഫീല്‍ഡ് ടെസ്റ്റുകളില്‍ പങ്കെടുക്കും. ഫീല്‍ഡ് ടെസ്റ്റില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ പ്രൊഡക്ഷന്‍ സ്‌പെക്ക് ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കാനായി ഉപയോഗപ്പെടുത്തും.

Suzuki Burgman Electric Scooter

ഈ സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വലിപ്പം പരിശോധിക്കുമ്പോള്‍. 1,825 മില്ലിമീറ്റര്‍ ആണ് ഇതിന്റെ നീളം. 765 മില്ലിമീറ്റര്‍ വീതിയും 1,140 മില്ലിമീറ്റര്‍ ഉയരവും 780 മില്ലിമീറ്ററാണ് സീറ്റ് ഹൈറ്റ്. 147 കിലോഗ്രാമാണ് സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ ഭാരം. ഇ-ബര്‍ഗ്മാന്റെ സ്‌പെസിഫിക്കേഷനുകള്‍ എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇതിനെ ക്ലാസ് 2 ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു സിന്‍ക്രണസ് എസി മോട്ടോറും ഒരു ലിഥിയം-അയണ്‍ ബാറ്ററിയും ആണ് ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ശക്തി പകരുന്നത്. പരമാവധി 4.0kW പവറും 18 Nm ടോര്‍ക്കും ഇത് നല്‍കുന്നു.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയാണെങ്കില്‍ ഇ-ബര്‍ഗ്മാന്‍ 44 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ഹോണ്ട, കവാസാക്കി, യമഹ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള സ്വാപ്പബിള്‍ ബാറ്ററി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ് സുസുക്കി. സ്വാപ്പബിള്‍ ബാറ്ററികളും റീപ്ലേസ്മെന്റ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതിനായി കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുന്നു. ജപ്പാനില്‍ ബാറ്ററി പങ്കിടുന്നതിനും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്.

ഈ കമ്പനികളുടെ സഹകരണം സ്റ്റാന്‍ഡേര്‍ഡൈസ്ഡ് സ്വാപ്പബിള്‍ ബാറ്ററികള്‍ക്കായുള്ള ഷെറിംഗ് സര്‍വീസായ ഗച്ചാക്കോയുടെ പിറവിയിലേക്ക് നയിച്ചു. ദൂരയാത്രകള്‍ക്കിടയില്‍ റേഞ്ച് ഉത്കണ്്ഠയില്ലാതെ യാത്ര ചെയ്യാന്‍ ഇത് റൈഡര്‍മാരെ അറിയിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ജനങ്ങള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇത് ജപ്പാനില്‍ മാത്രമല്ല നമ്മുടെ രാജ്യത്തും വലിയ ഉപകാരപ്രദമായി മാറും.

ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവക്കൊപ്പം ഹോണ്ടയുടെ ആദ്യ ഇവിയും ഇ-ബര്‍ഗ്മാന് വെല്ലുവിളിയാകും. ഏകദേശം 1.5 ലക്ഷം രൂപയായിരിക്കും ഇലക്ട്രിക് ബര്‍ഗ്മാന്റെ വില വരുന്നത്.

More from DriveSpark

Article Published On: Thursday, March 30, 2023, 10:10 [IST]
English summary
Suzuki burgman electric scooters first official images and specifications out now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X