സുസുക്കി ഇന്ത്യയിൽ ടുവീലർ ഉത്പാദനം നിർത്തിവെച്ചു; കാരണം ഇതാണ്‌

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഹരിയാനയിയിലെ ഗുരുഗ്രാമിലുള്ള പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്ലാന്റിലെ സിസ്റ്റങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് കമ്പനി ഉത്പാദനം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ ശനിയാഴ്ച (മെയ് 10) മുതല്‍ ഉത്പാദനം നിര്‍ത്തിവെച്ചതായാണ് വിവരം. ഈ സമയപരിധിക്കുള്ളില്‍ ഏകദേശം 20,000 -ത്തിലധികം വാഹനങ്ങള്‍ നിര്‍മിക്കാമായിരുന്നുവെന്നാണ് കരുതുന്നത്.

സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതിനാല്‍ അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന ആനുവല്‍ സപ്ലെയര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ചതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. 'ഞങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച് അറിയാം, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിനെ ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ വിഷയത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ സമയം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ല' സുസുക്കി വക്താവ് വിഷയത്തില്‍ ഇ-മെയിലിലൂടെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

suzuki motorcycles

ആക്രമണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇതുവരെ സൂചനകളില്ല. ഇക്കാര്യത്തെ കുറിച്ച് യാതൊന്നും കമ്പനി വക്താവും വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം തന്നെ പ്ലാന്റില്‍ ഉത്പാദനം എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലോ കമ്പനി വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്റില്‍ ഉത്പാദന പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ അടുത്ത വാരത്തിലെ തുടക്ക ദിനങ്ങളില്‍ അത് സംഭവിച്ചേക്കില്ല.

സുസുക്കിയുടെ മോട്ടോര്‍ സൈക്കിള്‍ ഡിവിഷന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ് ഗുരുഗ്രാം പ്ലാന്റ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായിരുന്നു സുസുക്കി മോട്ടോര്‍സൈക്കിള്‍. പോയ സാമ്പത്തിക വര്‍ഷം ഏകദേശം ഒരു ദശലക്ഷം യൂണിറ്റുകളുടെ ഉത്പാദനമാണ് അവര്‍ നടത്തിയത്.

suzuki access 125

സഹോദര സ്ഥാപനമായ മാരുതി സുസുക്കിയെ പോലെ തന്നെ മാതൃരാജ്യമായ ജപ്പാന് പുറത്ത് സുസുക്കി മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 20 ശതമാനം സുപ്രധാന ആഗോള വിപണികളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 50 ശതമാനം ഇന്ത്യയിലാണ്.

സുസുക്കിയുടെ ആഗോള ഉല്‍പ്പാദനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.2 ലക്ഷം യൂണിറ്റുകളായി വര്‍ധിച്ചു. ഇതില്‍ 85% വര്‍ധനയും ഇന്ത്യയില്‍ നിന്നായിരുന്നു.കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ സുസുക്കി 5 ശതമാനം വിപണി വിഹിതമാണ് കൈയ്യാളുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സുസുക്കി ഉത്പാദിപ്പിച്ച വാഹനങ്ങളില്‍ 90 ശതമാനവും സ്‌കൂട്ടറുകളായിരുന്നു.

സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ 14 ശതമാനമാണ് സുസുക്കിയുടെ വിപണി വിഹിതം. നടപ്പു സാമ്പത്തിക വര്‍ഷം 4.4 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വില്‍പ്പന നേട്ടം കൊയ്യാനാണ് അവരുടെ പ്ലാനുകള്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ 61,660 യൂണിറ്റുകളാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ വിറ്റഴിച്ചത്.

എന്നാല്‍ ഇക്കുറി ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ അത് വില്‍പ്പനയിലും വിപണി വിഹിതത്തിലുമെല്ലാം പ്രതിഫലിക്കും. മാസ് മാര്‍ക്കറ്റ് സ്‌കൂട്ടറുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെ നിലവില്‍ സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇപ്പോള്‍ നേരിട്ട ഈ പ്രതിസന്ധി ജാപ്പനീസ് ഭീമന്‍മാര്‍ എങ്ങനെ മറികടക്കുമെന്നാണ് വിപണി നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വര്‍ഷം 14 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം 50 സര്‍ക്കാര്‍ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷത്തിനിടെ എസ്ബിഐ, ഡൊമിനോസ്, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഹാക്കര്‍മാര്‍ സുസുക്കിക്ക് നേരെ തിരിഞ്ഞത്.

More from DriveSpark

Article Published On: Saturday, May 20, 2023, 17:08 [IST]
English summary
Suzuki halt motorcycle production due to cyber attack details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X