എന്‍ഫീല്‍ഡിനും ടിവിഎസിനും മാത്രമല്ല സുസുക്കിക്കും 'പണിയറിയാം'; ബൈക്ക് ഫെസ്റ്റിവലിന് ഒഴുകിയെത്തിയത് ആയിരങ്ങള്‍
മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവലുകള്‍ ഇന്ന് ഇന്ത്യയില്‍ ട്രെന്‍ഡിംഗാണ്. പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോവേഴ്‌സും ടിവിഎസിന്റെ മോട്ടോസോളുമെല്ലാം റൈഡര്‍മാര്‍ക്കിടയില്‍ ഹരമായി മാറിയിരുന്നു. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി 'മാറ്റ്‌സുരി' (Suzuki Matsuri) എന്ന പേരില്‍ മോട്ടോസൈക്കിള്‍ ഫെസ്റ്റിവല്‍ നടത്തി വരുന്നത് പലരും അറിഞ്ഞിരിക്കും.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്‌റ്റേഡിയത്തിലായിരുന്നു മാറ്റ്‌സുരിയുടെ ഉദ്ഘാടന എഡിഷന്‍ അരങ്ങേറിയത്. ആദ്യ എഡിഷന്‍ വമ്പന്‍ വിജയമായതോടെ ഇക്കുറി സുസുക്കി മാറ്റ്‌സുരി കര്‍ണാടകയിലെ ബാംഗ്ലൂരില്‍ സംഘടിപ്പിച്ചു. ഡിസംബര്‍ 17-നായിരുന്ന ബെംഗളൂരു മാറ്റ്‌സുരിയുടെ രണ്ടാമത്തെ എഡിഷന് വേദിയായത്. നഗരത്തിലെ ജെകെ ഗ്രാന്‍ഡ് അരീനയില്‍ നടന്ന ബൈക്ക് ഫെസ്റ്റിവലില്‍ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരം ആഘോഷിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അരങ്ങേറി.

എല്ലാത്തരം മോട്ടോര്‍സൈക്കിള്‍ പ്രേമികളെയും തൃപ്തിപ്പെടുത്തുന്നത തരത്തിലായിരുന്നു സുസുക്കി മാറ്റ്‌സുരി ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്തത്. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള റൈഡര്‍മാരെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു കമ്മ്യൂണിറ്റി ബില്‍ഡിംഗ് ഇവന്റായിട്ടാണ് മാറ്റ്‌സുരി ഫെസ്റ്റിവല്‍ സുസുക്കി ഒരുക്കിയത്. പ്രതീക്ഷിച്ച പോലെ തന്നെ പരിപാടിയില്‍ ബാംഗ്ലൂരില്‍ നിന്ന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബൈക്കേഴ്‌സും വാഹന പ്രേമികളും ഒഴുകിയെത്തി.
3300-ലേറെ പേര്‍ ബൈക്ക് ഫെസ്റ്റിവലില്‍ പങ്കാളികളായതായി സുസുക്കി അറിയിച്ചു. ഹയാബൂസ പരേഡും ജിക്‌സര്‍ പരേഡും ഫെസ്റ്റിവലില്‍ കാണികളെ ഏറെ ആകര്‍ഷിച്ച പരിപാടികളായിരുന്നു. ഇവ റൈഡര്‍മാരെ ഒരുമിപ്പിച്ചുവെന്ന് പറയാം. ജിംഖാന ട്രാക്കുകള്‍ നാവിഗേറ്റ് ചെയ്യുന്നതിനും അര്‍ബന്‍ എന്‍ഡ്യൂറോ അഡ്വഞ്ചര്‍ എക്‌സ്പീരിയന്‍സ് ചെയ്യാനും അവസരമുണ്ടായിരുന്നു.

വ്യവസായ വിദഗ്ധരുമായി സംവദിച്ചുകൊണ്ട് ഏറ്റവും പുതിയ മോട്ടോര്‍സൈക്കിള്‍ ട്രെന്‍ഡുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാനും ഇവന്റില്‍ പങ്കെടുത്തവര്‍ക്ക് അവസരം ലഭിച്ചു. ഇന്‍സ്റ്റാളേഷനുകളും ഗ്രാഫിറ്റിയും ഉള്‍പ്പെടുന്ന ആര്‍ട്ട് ആന്‍ഡ് ഗ്രാഫിറ്റി സോണ്‍ ഫെസ്റ്റിവലിന് ഒരു ആര്‍ട്ടിസ്റ്റിക് ടച്ച് കൂടി നല്‍കി. മാത്രമല്ല വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങളും ഇവന്റിനെത്തിയവരെ ഏറെ ആകര്‍ഷിച്ചു.
മുന്‍നിശ്ചയ പ്രകാരം തന്നെ ഇവന്റിലെ കലാപരിപാടികള്‍ ഗംഭീരമായിരുന്നു. റുസ്തം കെ പട്ടേല്‍, രഘു ദീക്ഷിത്, ഡിജെ വിജയ് കുമാര്‍ യുഡി എന്നിവരുള്‍പ്പെടെ രാജ്യത്തെ മികച്ച കലാകാരന്മാര്‍ അണിനിരന്ന മ്യൂസിക്കല്‍ ഇവന്റുകളും സുസുക്കി മാറ്റ്‌സൂരി രണ്ടാം എഡിഷന്റെ മാറ്റ്കൂട്ടി.ഇവന്റില്‍ പങ്കെടുത്തവരോട് സുസുക്കി നന്ദി രേഖപ്പെടുത്തി.

'സുസുക്കി മാറ്റസൂരിക്ക് ബാംഗ്ലൂരില്‍ ലഭിച്ച മികച്ച സ്വീകരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. 3,300-ലധികമാളുകള്‍ ഇവന്റില്‍ പങ്കെടുക്കുന്നത് ശരിക്കും സന്തോഷകരമാണ്. സുസുക്കി മാറ്റ്‌സുരി വെറുമൊരു സംഭവമല്ല മറിച്ച് ഡൈനാമിക് മോട്ടോര്‍സൈക്കിള്‍ കമ്മ്യൂണിറ്റിയുടെ ആഘോഷമാണ്. ഈ പതിപ്പ് മികച്ച വിജയമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഇവിപി സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ആഫ്റ്റര്‍ സെയില്‍സ് ദേവാശിഷ് ഹണ്ട പറഞ്ഞു.
സുസുക്കി മാറ്റ്‌സുരിയുടെ രണ്ടാം പതിപ്പിനുള്ള ടിക്കറ്റുകള്‍ പേടിഎം ഇന്‍സൈഡറിലൂടെ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇരുചക്രവാഹനങ്ങളുമായി ഇടപഴകാനും വാരാന്ത്യം ആഘോഷിക്കാനും സുസുക്കി മാറ്റ്‌സുരി മികച്ച അവസരമാണ് ഒരുക്കിയത്. രണ്ടാം എഡിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ അടുത്ത എഡിഷന് വേണ്ടി കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികള്‍. അതിന്റെ തീയതിയും വിവരങ്ങളും കമ്പനി പ്രഖ്യാപിക്കും.


Click it and Unblock the Notifications








