Suzuki -ക്ക് പുത്തൻ നാഴികക്കല്ല്; 7 മില്യൺ യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് SMIPL

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) ഏഴ് ദശലക്ഷം ടു-വീലറുകൾ പുറത്തിറക്കി പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഖേർക്കി ദൗല പ്ലാന്റിൽ നിന്നും ചാമ്പ്യൻ യെല്ലോ നിറത്തിലുള്ള V-സ്ട്രോം SX ആണ് ഈ നേട്ടം കുറിച്ച് പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങിയ മോഡൽ. SMIPL -ന്റെ വിൽപ്പന കണക്കുകളും ശ്രദ്ധേയമാണ്. വിപണി വിഹിതത്തിലുള്ള തുടർച്ചയായ വളർച്ച കമ്പനിയുടെ ഭാവി സാധ്യതകൾക്കും ലാഭകരമായ നാളെയ്ക്കും ഒരു നല്ല സൂചനയാണ് നൽകുന്നത്.

ഇന്ത്യയിലെ SMIPL-ന്റെ ബിസിനസ്സ് തന്ത്രത്തിന്റെ വിജയവും വിപണിയിൽ വർധിച്ചുവരുന്ന സാന്നിധ്യവും മുൻപന്തിയിൽ നിന്ന് നയിക്കുന്നത് ബ്രാൻഡിന്റെ സ്കൂട്ടർ മോഡലുകളാണ്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, SMIPL ശ്രദ്ധേയമായ വിൽപ്പന കണക്കുകളാണ് റിപ്പോർട്ട് ചെയ്തത്. 9.38 ലക്ഷം യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പനയോടെ, 2021-22 സാമ്പത്തിക വർഷത്തേക്കാൾ കമ്പനിയുടെ വാർഷിക വളർച്ച 24.3 ശതമാനമാണ് ഉയർന്നത്.

Suzuki -ക്ക് പുത്തൻ നാഴികക്കല്ല്; 7 മില്യൺ യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് SMIPL

വിൽപ്പനയുടെ കാര്യത്തിൽ സുസുക്കി ഭൂരിഭാഗം ആശ്രയം വെയ്ക്കുന്നത് തങ്ങളുടെ ആക്‌സസ് സ്‌കൂട്ടർ മോഡലിനെയാണ് എന്ന് നിസംശയം പറയാം. എന്നാൽ ബർഗ്‌മാൻ, അവെനിസ് സ്‌കൂട്ടറുകളുടെ വിജയവും ഇന്ന് സുസുക്കിക്ക് മികച്ച ആശ്വാസമാണ്. ഈ മോഡലുകൾ ആധുനിക സവിശേഷതകൾ, സ്ലീക്ക് ഡിസൈൻ, ശ്രദ്ധേയമായ പോർഫോമെൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വിപണിയിൽ സ്വയം ഒരു സ്പെയ്സ് സൃഷ്ടിക്കാൻ ഈ സവിശേഷതകൾ സഹായിച്ചു.

ഇന്ത്യൻ വിപണിയുടെ ഉയർന്ന മത്സര സ്വഭാവം കമ്പനികൾക്ക് വിപണി വിഹിതം കൈയ്ക്കലാക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. SMIPL -ന്റെ വളർച്ചയ്ക്ക് തങ്ങളുടെ പുതിയതും ആധുനികവുമായ പ്രൊഡക്ട് നിര, മോഡലുകളുടെ ഗുണനിലവാരം, വളരുന്ന ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാരണമാകാം.

Suzuki -ക്ക് പുത്തൻ നാഴികക്കല്ല്; 7 മില്യൺ യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് SMIPL

മുകളിൽ സൂചിപ്പിച്ച മോഡലുകൾക്ക് പുറമെ ഇന്ത്യയിൽ ഇ-ബർഗ്‌മാൻ ലോഞ്ചിനായി ആരാധകർ കാത്തിരിക്കുകയാണ്. ബ്രാൻഡിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഇ-സ്കൂട്ടറാണിത് എന്നതിനാൽ കമ്പനി ഒരു സുപ്രധാന വികസനം ഇതിൽ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ടു-വീലർ വാഹന വിപണിയിൽ തങ്ങളുടെ ഇടവും സ്ഥാനവും വ്യത്യസ്ഥമാക്കാൻ സഹായിക്കുന്നതിന് SMIPL -ന്റെ ഇവി ഗ്രോത്ത് പദ്ധതികൾക്ക് ഇലക്ട്രിക് ബർഗ്മാൻ നേതൃത്വം നൽകും.

ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇതിനകം ആരംഭിച്ചു കഴിഞ്ഞു, അതിനാൽ തന്നെ ഇ-ബർഗ്‌മാൻ ലോഞ്ച് ചെയ്യുന്നത് SMIPL-ന് ഒരു നല്ല സമയമാണിത്. എന്നിരുന്നാലും, കമ്പനിക്ക് ഇലക്ട്രിക് വാഹന വിപണിയിലെ വെല്ലുവിളികൾ നേരിടുകയും തങ്ങളുടെ പ്രൊഡക്ടുകൾ മത്സരാധിഷ്ഠിതവും ഉപഭോക്താക്കളെ ആകർഷിക്കുന്നതുമാണ് എന്ന് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷികമാണ്.

Suzuki -ക്ക് പുത്തൻ നാഴികക്കല്ല്; 7 മില്യൺ യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് SMIPL

കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിന് അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലും കാര്യമായ ഇൻവെസ്റ്റ്മെന്റും ആവശ്യമാണ്. മൊബൈൽ പവർ പാക്ക് ഇ-സ്വാപ്പബിൾ ബാറ്ററികളുടെ ലഭ്യത സുഗമമാക്കുന്നതിന് പ്രത്യേക സ്റ്റേഷനുകൾ, വാഹനം ചാർജ് ചെയ്യുന്നതിനായി ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയവയുടെ ആവശ്യകത ഇതിൽ ഉൾപ്പെടുന്നു.

ഏഴ് ദശലക്ഷം യൂണിറ്റ് എന്ന പ്രൊഡക്ഷൻ നാഴികക്കല്ല് കൈവരിച്ചതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞു. 2006 ഫെബ്രുവരിയിലാണ് കമ്പനി അതിന്റെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചത്, തുടക്കം മുതൽ തന്നെ മികച്ച മൂല്യമുള്ള പ്രൊഡക്ടുകൾ വിതരണം ചെയ്യുന്നു. ഇത് ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷിപത്രമാണ്, ഭാവിയിലും ഇത്തരം നിരവധി നാഴികക്കല്ലുകൾ നേടാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Saturday, April 22, 2023, 13:30 [IST]
English summary
Suzuki rolls out 7 million units of 2 wheelers in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X