പുത്തൻ കളറുകളും കണക്ടിവിറ്റി ഫീച്ചറുകളുമായി 2023 ജിക്സർ സീരീസ് അവതരിപ്പിച്ച് സുസുക്കി
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ സുസുക്കിയുടെ ജനപ്രിയ മോഡലുകളാണ് ജിക്സർ സീരീസ്. രണ്ട് ബോഡി സ്റ്റൈലുകളും രണ്ട് പവർട്രെയിൻ ഓപ്ഷനുകളും മോട്ടോർസൈക്കിൾ ലഭ്യമാണ്. എഞ്ചിനുകളും ബോഡി കോമ്പിനേഷനുകളും ചേർന്ന് നാല് വ്യത്യസ്ത മോഡലുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ജിക്സർ, ജിക്സർ 250 എന്നിവ നേക്കഡ് സ്ട്രീറ്റ് ബൈക്കുകളാണ്, എന്നാൽ ജിക്സർ SF, ജിക്സർ SF 250 എന്നിവ ഫെയർഡ് സ്‌പോർട് മോഡലുകളാണ്.
2023 -ൽ, സുസുക്കി ജിക്സർ ലൈനപ്പ് പൂർണ്ണമായും പുതിയ നിറങ്ങളിൽ അപ്ഡേറ്റ് ചെയ്യുകയും V-സ്ട്രോം 250SX -ൽ കാണപ്പെടുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫംഗ്ഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് സുസുക്കിയുടെ ഗെയിം ചേഞ്ചറായി മാറുമോ? നമുക്കൊന്ന് നോക്കാം.

2023 -ൽ ജിക്സർ -ന്റെ വിൽപ്പന മാറ്റിമറിക്കാം എന്ന പ്രതീക്ഷയിലാണ് സുസുക്കി. 2022 ഡിസംബറിൽ സുസുക്കി ജിക്സർ 250, ജിക്സർ SF 250 എന്നിവ സംയോജിതമായി എട്ട് യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഇതേ വില ബ്രാക്കറ്റിൽ വരുന്ന ക്ലാസിക്ക് 350 മോഡലുകൾ 30 മിനിറ്റിനുള്ളിൽ ഇതിലും കൂടുതൽ വിറ്റഴിച്ചേക്കാം. അവ താരതമ്യപ്പെടുത്താനാവില്ല, എങ്കിലും ഒരു റെഫറൻസിനായി പറഞ്ഞെന്നേയുള്ളൂ.
എന്നാൽ 250 മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 150 സിസി ജിക്സർ, ജിക്സർ SF ബൈക്കുകൾ 2022 നവംബറിൽ 649 യൂണിറ്റുകൾ വിറ്റഴിച്ചു. എന്നാൽ ഇതേ മാസം വിറ്റ R15 -ന്റെ 7,427 യൂണിറ്റുകളും MT-15 -ന്റെ 6,335 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തിയാൽ ഇത് അത്ര വലിയ കണക്കുകൾ അല്ല. എന്നിരുന്നാലും MY2023 -ൽ, സുസുക്കി ഇതിന് ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് സോണിക് സിൽവർ/മെറ്റാലിക് ട്രൈറ്റൺ ബ്ലൂ എന്നിവയാണ് ജിക്സർ SF 250 -യിലുള്ള പുതിയ കളർ ഓപ്ഷനുകൾ.

ജിക്സർ 250 സ്ട്രീറ്റ് ബൈക്കിന് മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 എന്നിവ വാഗ്ദാനം ചെയ്യുന്നു. 150 സിസി ജിക്‌സർ സീരീസിന് മെറ്റാലിക് സോണിക് സിൽവർ/ പേൾ ബ്ലേസ് ഓറഞ്ച്, മെറ്റാലിക് ട്രൈറ്റൺ ബ്ലൂ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിവ ലഭിക്കും. മോട്ടോർസൈക്കിളിനുള്ള ഫീച്ചർ അഡീഷനുകളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉൾപ്പെടുന്നു.
ഇതിന് ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ട് ഡിസ്‌പ്ലേ, മിസ്‌ഡ് കോൾ അലേർട്ട് എന്നിവയ്‌ക്കൊപ്പം സ്പീഡ് എക്സീഡിംഗ് വാർണിംഗ്, ഫോൺ ബാറ്ററി ലെവൽ ഡിസ്‌പ്ലേ, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ (ETA) എന്നിവയും ലഭിക്കുന്നു. ഈ സിസ്റ്റം ആൻഡ്രോയിഡ്, ആപ്പിൾ ഡിവൈസുകൾക്ക് അനുയോജ്യമാണ്. ജിക്സർ -ന് 1,40,500, രൂപ മുതലാണ് വിലകൾ ഇപ്പോൾ ആരംഭിക്കുന്നത്. ജിക്സർ SF -ന് 1,45,500, രൂപയും ജിക്സർ 250 -ക്ക് 1,95,000, രൂപയും, ജിക്സർ SF 250 -ക്ക് 2,02,000 രൂപയുമാണ് എക്സ്-ഷോറൂം വില. മെറ്റാലിക് സോണിക് സിൽവർ/മെറ്റാലിക് ട്രൈറ്റൺ ബ്ലൂ എന്ന് പേര് നൽകിയിരിക്കുന്ന ECSTAR പതിപ്പിന് 2,02,500 രൂപയാണ്.
സുസുക്കിയുടെ ബേബി ജിക്‌സർ ലൈനപ്പ് ബ്രാൻഡിന്റെ 'ബോൺ ഓഫ് ഗ്രേറ്റ്‌നെസ്' DNA -ൽ നിന്നാണ് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ലുക്സ് ഒരു പ്രൊഡക്ടിന്റെ വിധിയ്ക്ക് എങ്ങനെ നിർണ്ണയകമാകും എന്നത് വളരെ ആശ്ചര്യകരമാണ്. മെക്കാനിക്കലായി, ജിക്സർ സീരീസിൽ 13.41 bhp പവറും 13.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന 155 സിസി എഞ്ചിനാണ് കണക്ട് ചെയ്തിരിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ഇതിൽ വരുന്നത്.
ആറ് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്ത 26.13 bhp പവറും 22.2 Nm പീക്ക് torque സൃഷ്‌ടിക്കുന്ന 249 സിസി എഞ്ചിനാണ് ജിക്‌സർ 250 സീരീസിൽ സജ്ജീകരിച്ചിരിക്കുന്നത്. 2023 ലൈനപ്പിന്റെ വില വർധന ജിക്സർ 150 -ന് 5,700, രൂപയും ജിക്സർ SF 150 -ക്ക് 8,400, രൂപയും ജിക്സർ 250 -ക്ക് 13,600 രൂപ വരെയും ജിക്സർ SF 250 -ക്ക് 10,400 രൂപയുമാണ്. ഇത് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന യമഹ R15, MT-15 ലൈനപ്പിനെ എങ്ങനെ നേരിടുമെന്ന് നാം കണ്ടറിയേണ്ടതുണ്ട്.


Click it and Unblock the Notifications








