സ്വീഡിഷ് കേക്ക് ഇനി ഇന്ത്യയിലും; കോളർഇവി എന്ന ബ്രാൻഡ് നെയിമിൽ അരങ്ങേറ്റം

2023 ഓട്ടോ എക്സ്പോയിൽ നാം എല്ലാം വളരെ കൗതുകത്തോടെ നോക്കിക്കണ്ട കേക്ക് (CAKE) ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നു. സ്വീഡിഷ് പ്രീമിയം ലൈറ്റ്‌വെയ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കേക്ക്, കോളർഇവി എന്ന ബ്രാൻഡ് നെയിമിൽ ഇന്ത്യയിലേക്ക് എത്തുകയാണ്. ONGC -യുടെ ധനസഹായമുള്ള സ്ഥാപനമായ പെപ്ഫ്യൂവൽസുമായുള്ള പങ്കാളിത്തം നിർമ്മാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചു.

ഇത് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെയ്പ്പ് അടയാളപ്പെടുത്തുന്നു. ജപ്പാനിലെ ഗോൾഡ്‌വിൻ ഇങ്ക്, ദക്ഷിണ കൊറിയയിലെ കൊളോൺ ഓട്ടോമോട്ടീവ് എന്നിവയുമായി കേക്കിന്റെ വിജയകരമായ ഏഷ്യാ എക്സ്പാൻഷനെ തുടർന്നാണ് ഈ പങ്കാളിത്തം. 250 യൂണിറ്റ് കേക്ക് മക്കകളുടെ പരിമിതമായ ശേഖരവുമായിട്ടാണ് ബ്രാൻഡിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം.

കോളർഇവി എന്ന ബ്രാൻഡ് നെയിമിൽ കേക്കിന്റെ അരങ്ങേറ്റം

കേക്ക് മക്ക എന്നത് ഇന്ത്യയ്‌ക്കായി ഏകീകരിക്കപ്പെട്ട ബ്രാൻഡിന്റെ ആദ്യത്തെ പ്ലാറ്റ്‌ഫോമാണ്, കൂടാതെ പിന്നാലെ വരാനിരിക്കുന്ന ഒട്ടനവധി മോഡലുകളുടെ സ്റ്റാർട്ടിംഗ് പോയിന്റ് അടയാളപ്പെടുത്തുന്ന ഒന്നാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ കോളർഇവി എന്ന ബ്രാൻഡ് നെയിമിൽ ONGC -യുടെ ധനസഹായത്തോടെ പെപ്ഫ്യൂവൽസ് എന്ന സ്ഥാപനവുമായുള്ള കൂട്ടുകെട്ടിലാണ് ഈ സംരംഭം മുന്നോട്ട് കൊണ്ടുവന്നത്.

ബൈക്കുകൾ ഷിപ്പ് ചെയ്ത് ഓഗസ്റ്റിൽ വിപണിയിൽ എത്തും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഒരു മാർക്കറ്റ് എൻട്രി കാമ്പെയ്‌നിലൂടെയാണ് ഫസ്റ്റ് സ്റ്റേജ് ആരംഭിക്കുന്നത്. ആഗോളതലത്തിൽ അതിവേഗം വളരുന്നതും വലുതുമായ ഇലക്ട്രിക് ഇരുചക്രവാഹന വിപണികളിലൊന്നിലേക്കുള്ള വളരെ ആവേശകരമായ ഒരു എൻട്രിയാണിത് എന്ന് കേക്കിന്റെ സിഇഒയും സ്ഥാപകനുമായ സ്റ്റെഫാൻ യെറ്റർബോൺ പറയുന്നു. അവസരം വളരെ വലുതാണ്, പഠിക്കാനും ശരിയായി പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സമീപനത്തിലൂടെ തങ്ങൾ താഴ്മയോടെ നീങ്ങുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളർഇവി എന്ന ബ്രാൻഡ് നെയിമിൽ കേക്കിന്റെ അരങ്ങേറ്റം

ONGC -യും പെപ്ഫ്യൂവൽസ് സ്ഥാപകരും ഇന്ത്യയിലെ ഹൈ പെർഫോമെൻസ് പ്രീമിയം ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിലേക്ക് കടക്കുമ്പോൾ പെപ്ഫ്യൂവലിനെ ബാക്കപ്പ് ചെയ്യാനും സപ്പോർട്ട് ചെയ്യാനുമുള്ള തങ്ങളുടെ ആവേശം പ്രകടിപ്പിക്കുന്നു. ട്രാൻസ്പോർട്ടേഷന്റെ ഭാവി ക്ലീൻ & ഗ്രീൻ എനർജിയിലാണെന്ന് അവർ വിശ്വസിക്കുന്നു, കോളർഇവിയും കേക്കും തമ്മിലുള്ള സഹകരണത്തോടെ വരും തലമുറകൾക്ക് ഒരു ഗ്രീൻ ഫ്യൂച്ചർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ബ്രാൻഡുകൾ.

കേക്കിന്റെ അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം കോളർഇവിയും കൈകോർത്ത് വരും തലമുറകൾക്ക് കൂടുതൽ ക്ലിൻ & ഗ്രീൻ ഫ്യൂച്ചർ കെട്ടിപ്പടുക്കുന്നതിനുള്ള പാതയിലാണ് തങ്ങൾ എന്ന് പെപ്ഫ്യൂവൽസിന്റെ സിഇഒയും സ്ഥാപകനുമായ തികേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയിൽ അധികം ആരും എക്സ്പ്ലോർ ചെയ്യാത്ത ഹൈ പെർഫോമെൻസ് & പ്രീമിയം ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റുകളിലേക്ക് കടക്കുന്നതിന് കേക്കുമായി കോളർഇവി പങ്കാളികളാവുന്നത് പ്രഖ്യാപിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളർഇവി എന്ന ബ്രാൻഡ് നെയിമിൽ കേക്കിന്റെ അരങ്ങേറ്റം

ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിൽ വരും കാലങ്ങളിൽ കേക്കിന്റെ നിലവിലുള്ള മോഡലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും, അതിൽ നിന്ന് പുതിയ മോഡലുകൾ വികസിപ്പിക്കുന്നതിനും വഴിയൊരുക്കും. പെപ്ഫ്യുവൽസിന്റെ കീഴിലുള്ള സ്ഥാപനമായ കോളർഇവി, ഇന്ത്യയിൽ ക്ലീൻ ട്രാൻസ്പോർട്ട് സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിതമാണ്. ഈ പങ്കാളിത്തത്തിലൂടെ, പൊതുമേഖലയിൽ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ നയിക്കുന്നതിനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

ആവേശവും ഉത്തരവാദിത്തവും സമന്വയിപ്പിച്ചുകൊണ്ട് സീറോ എമിഷൻ സൊസൈറ്റി എന്ന ലക്ഷ്യത്തെ പ്രചോദിപ്പിക്കാനുള്ള വ്യക്തമായ ദൗത്യവുമായി പ്രീമിയം ലൈറ്റ് വെയ്റ്റ്, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ, മോപ്പഡുകൾ എന്നിവ നിർമ്മിക്കുന്ന സ്വീഡിഷ് വാഹന നിർമ്മാതാക്കളാണ് കേക്ക്. കമ്പനിയുടെ മോഡൽ റേഞ്ചിൽ നിലവിൽ ഓഫ്-റോഡ് ബീസ്റ്റ് മോഡൽ ബുക്ക്, വെർസറ്റൈൽ ഓഫ്-റോഡർ കാൽക്, മോഡുലാർ യൂട്ടിലിറ്റി ബൈക്ക് ഓസ, അർബൻ കമ്മ്യൂട്ടർ മക്ക, ശക്തവും പ്രായോഗികവുമായ ഇ-ബൈക്ക് ഏയ്ക്ക് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ അടങ്ങിയിരിക്കുന്നു.

More from DriveSpark

Article Published On: Saturday, May 20, 2023, 10:38 [IST]
English summary
Swedish ev brand cake to enter indian market with collar ev brand name
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X