ഇന്നാ പിടിച്ചോ ടിവിഎസ് വക ഒരു കുതിരപ്പവൻ; പുത്തൻ സ്ട്രീറ്റ് ഫൈറ്റർ വരുന്നു

ടിവിഎസ് അപ്പാച്ചെ RTR 310 ഈ മാസം അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. അത് മാത്രമല്ല ബിഎംഡബ്ല്യു G310 R നേക്കാൾ വില കുറവും അതിനേക്കാൾ ഫീച്ചേഴ്സും ഉളള അപ്പാച്ചെ വിപണി പിടിക്കാനാണ് സാധ്യത. ഒരു പുതിയ ഫ്ലാഗ്ഷിപ്പ് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെയാണ് ടിവിഎസ് അവതരിപ്പിക്കുന്നത്.
ബി‌എം‌ഡബ്ല്യു മോട്ടോറാഡിന്റെ G310 R നെ അടിസ്ഥാനമാക്കി പുറത്തിറക്കുന്നതാണ് ഈ പുതിയ മോഡൽ

ടിവിഎസിൻ്റെ പുതിയ മോഡലായ RTR 310 ന് 2.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പക്ഷേ ഫീച്ചേഴ്സിൻ്റെ പട്ടിക നോക്കിയാൽ അപ്പാച്ചെ RR310 മായി വളരെ സാമ്യമുളളതാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ബിഎംഡബ്ല്യു അപ്പാച്ചെ RR310 നെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലായ G310 RR അവതരിപ്പിച്ചത്. വാഹനനിർമാതാക്കൾക്ക് മികച്ച വിൽപ്പന നേടിക്കൊടുത്ത മോഡലായിരുന്നു ഇത്. അത് മാത്രമല്ല നാട്ടിലും വിദേശത്തേക്കും എല്ലാം ഉളള വിപണിക്ക് വേണ്ടി ടിവിഎസിൻ്റെ തമിഴ്‌നാട്ടിലെ ഹൊസൂരിലെ പ്ലാൻ്റിൽ നിന്നായിരുന്നു ഉൽപ്പാദനം.

ഇന്നാ പിടിച്ചോ ടിവിഎസ് വക ഒരു കുതിരപ്പവൻ; പുത്തൻ സ്ട്രീറ്റ് ഫൈറ്റർ വരുന്നു

ടിവിഎസ് അപ്പാച്ചെ RTR 310 ന്റെ വില RR310-നേക്കാൾ 15,000-20,000 രൂപ കുറവാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മികച്ച TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. അത് മാത്രമല്ല ഒന്നിലധികം റൈഡ് മോഡുകളാണ് പ്രധാന ഫീച്ചറുകളായി കമ്പനി പറയുന്നത്. RR310 ൽ നമ്മുക്ക് ഏറെ പരിചിതമായ 312 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക.

34 bhp മാക്സിമം പവറും 27 Nm ന് മുകളിൽ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. ആറ് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് പവർട്രെയിൻ ബന്ധിപ്പിച്ചിരിക്കുന്നത്, അതിനൊടാപ്പം തന്നെ സ്ലിപ്പർ, അസിസ്റ്റ് ക്ലച്ച്, ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ, അപ്‌സൈഡ് ഫ്രണ്ട് ഫോർക്കുകൾ, പ്രീ-ലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്പെൻഷൻ, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചേഴ്സെല്ലാം കമ്പനി സ്റ്റാൻഡേർഡായി നൽകുമെന്ന് തന്നെയാണ് വിചാരിക്കുന്നത്.

പുതിയ മോഡൽ ബിഎംഡബ്ല്യു G310 R, ഹോണ്ട CB300 R, KTM 390 ഡ്യൂക്ക് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്, അത് മാത്രമല്ല റിയർ സെറ്റ് ഫുട്‌പെഗുകളും വിശാലമായ ഹാൻഡിൽബാർ സജ്ജീകരണവും ഉള്ള ഒരു ലീൻ-ഫോർവേഡ് റൈഡിങ്ങ് പൊസിഷനായിരിക്കും വാഹനത്തിന് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിപണി ഏറെ കാത്തിരുന്ന G 310 RR മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ജര്‍മ്മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് രാജ്യത്ത് അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ബ്ലാക്ക് സ്‌ട്രോം മെറ്റാലിക്, സ്‌റ്റൈല്‍ സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ ബ്ലാക്ക് സ്‌ട്രോം മെറ്റാലിക് പതിപ്പിന് 2.90 ലക്ഷം രൂപയും സ്‌റ്റൈല്‍ സ്‌പോര്‍ട്ട് പതിപ്പിന് 2.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഈ പുതിയ ബീമര്‍ ടിവിഎസ് അപ്പാച്ചെ RR 310 അടിസ്ഥാനമാക്കിയുള്ളതാണ്, ഡിസൈന്‍ ഘടകങ്ങള്‍, സവിശേഷതകള്‍, പവര്‍ട്രെയിന്‍ എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഇത് രണ്ടാമത്തേതുമായി പങ്കിടുന്നു.

പുതിയ ബിഎംഡബ്ല്യു G 310 RR-ന് കണക്റ്റിവിറ്റി ഫംഗ്ഷനുകള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഒരു അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച് എന്നിവയുള്ള 5.0-ഇഞ്ച് സ്മാര്‍ട്ട് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. മോട്ടോര്‍സൈക്കിളിന് USD ഫ്രണ്ട് ഫോര്‍ക്കുകളും മോണോ-ഷോക്കും ഉണ്ട്. പിന്‍ഭാഗത്ത് അബ്‌സോര്‍ബര്‍ ആണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഡിസ്‌ക് ബ്രേക്കുകളാണ് ഇതിന്റെ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. സാധ്യതയുള്ള G 310 RR ഉടമകള്‍ക്കായി ബിഎംഡബ്ല്യു എളുപ്പത്തിലുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 3,999 രൂപയില്‍ ആരംഭിക്കുന്ന EMI പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

2022-ൽ 59,000-ലധികം പുതിയ ഉപഭോക്താക്കൾ എന്ന നാഴികക്കല്ലാണ് ടിവിഎസ് സ്വന്തമാക്കിയത്, ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്. 2022 എന്ന വർഷം എല്ലാവർക്കും വളരെ മികച്ചതും അത് പോലെ തന്നെ നല്ല ഭാഗ്യമുളള വർഷം കൂടെ ആയിരുന്നു എന്ന് വേണം പറയാൻ

More from DriveSpark

Article Published On: Tuesday, February 7, 2023, 11:30 [IST]
English summary
The tvs apache rtr 310 will go live in india this month details inside
കൂടുതല്‍... #ടിവിഎസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X