ഇവൻ സ്പെഷ്യലാണ്! ഹിമാലയൻ 450 -യെ മറ്റ് എൽഫീൽഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ത്?

പുതിയ 450 സിസി സീരീസിൽ പെട്ട ആദ്യ മോട്ടോർസൈക്കിളായ ഹിമാലയൻ 450 തീർച്ചയായും തുടക്കം മുതൽ തന്നെ കമ്പനിയ്ക്ക് ഒരു ഗെയിം ചേഞ്ചറാവും. മാത്രമല്ല ഇത് എല്ലാ ചെക്ക് പോയിന്റുകളും പാലിക്കുന്നുണ്ട് എന്ന് റോയൽ എൻഫീൽഡ് ഉറപ്പാക്കിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ ഒരു ഗംഭീര ഭാവം വാഹനത്തിന് ലഭിക്കുന്നു.

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള ഫീച്ചറുകളാൽ ഈ പുത്തൻ മോഡൽ സമ്പന്നമാണ്, കൂടാതെ ഇന്റഗ്രേറ്റഡ് ഗൂഗിൾ മാപ്‌സോടുകൂടിയ റൗണ്ട് ഷെയ്പ്പ് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടെ നിരവധി ഫസ്റ്റ് ഫോർ റോയൽ എൻഫീൽഡ് സാങ്കേതികവിദ്യകൾ ഇത് ഉൾക്കൊള്ളുന്നു.

ഹിമാലയൻ 450 -യെ സ്പെഷ്യലാക്കുന്ന കാര്യങ്ങൾ

ഇക്കോ, പെർഫോമെൻസ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും, ഇൻഫൊർമേഷനുകളിലൂടെ ടോഗിൾ ചെയ്യാനുള്ള ഫൈവ്-വേ ജോയിസ്റ്റിക് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോഡൽ കൂടെയാണിത്. മുൻഗാമികളെ അപേക്ഷിച്ച് വലിയ ഡിസ്‌ക് ബ്രേക്കുകൾ, സ്വിച്ചബിൾ റിയർ ABS, ലോംഗ് വീൽബേസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയും മോട്ടോർസൈക്കിളിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഉണ്ട്. ഫ്യുവൽ ടാങ്കിന്റെയും എഞ്ചിന്റെയും ഒപ്റ്റിമൽ പൊസിഷനിംഗ് കാരണം, ബൈക്കിന്റെ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഒരു ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറർ എന്ന നിലയിൽ ഹിമാലയൻ 450 അതിന്റെ വേരുകളിൽ ഉറച്ചുനിൽക്കുമ്പോൾ, ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ ദീർഘദൂര ടൂറിംഗ് നടത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഒരു അഡ്വഞ്ചർ ടൂറർ മോഡൽ ആയതിനാൽ ഹിമാലയൻ 450, ബൈക്കിന്റെ ടൂറിംഗ് കഴിവുകൾ തെളിയിക്കാൻ കുറച്ച് സ്പെഷ്യൽ ഹാർഡ്‌വെയറുകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

ഹിമാലയൻ 450 -യെ സ്പെഷ്യലാക്കുന്ന കാര്യങ്ങൾ

അപ്പ്റൈറ്റ് ഹാൻഡിൽബാർ, വലിയ വിൻഡ്‌സ്‌ക്രീൻ, കംഫർട്ടബിൾ സീറ്റിംഗ്, ടിൽറ്റഡ് ഇൻസ്ട്രുമെന്റ് സ്‌ക്രീൻ എന്നിവ മികവുറ്റ റൈഡിംഗ് എക്സ്പീരിയൻസ് ഉറപ്പാക്കുന്ന ചില സവിശേഷമായ അഡീഷനുകളാണ്. അതോടൊപ്പം മെക്കാനിക്കൽ മാറ്റങ്ങളുടേയും അപ്പ്ഡേറ്റുകളുടേയും ബാഹുല്യം കാരണം ദൈനംദിന യാത്രയ്ക്കുള്ള ഒരു മികച്ച മെഷീൻ കൂടിയാണ് ഇത് എന്ന് പറയാം.

ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന പുതിയ 450 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് DOHC ഫോർ വാൽവ് ഫ്യൂവൽ ഇഞ്ചക്റ്റഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ കാതൽ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും torque ഉത്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ യൂണിറ്റാണിത്. 40.02 PS പരമാവധി പവർ ഔട്ട്‌പുട്ടും 40 Nm പീക്ക് torque ഉം വ്യത്യസ്ത ടെറൈൻ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ ഏറ്റവും മികച്ച മോട്ടോർസൈക്കിളാക്കി ഇതിനെ മാറ്റുന്നു.

ഹിമാലയൻ 450 -യെ സ്പെഷ്യലാക്കുന്ന കാര്യങ്ങൾ

അതിനാൽ, വർഷങ്ങളായി ബ്രാൻഡിന്റെ മൊത്തത്തിലുള്ള പരിണാമത്തിന് ഊന്നൽ നൽകുന്ന ഒരു ഡൂ-ഇറ്റ്-ഓൾ മോട്ടോർസൈക്കിളാണ് ഇത് എന്ന് നിസംശയം പറയാം. റോയൽ എൻഫീൽഡ് 350 സിസി പോർട്ട്‌ഫോളിയോയിൽ പുതിയ J സീരീസ് പ്ലാറ്റ് ഫോമുമായി പുതുജീവൻ നൽകിയിരിക്കുന്നു. അതോടൊപ്പം വലിയ പ്രൈസ് ബ്രാക്കറ്റിൽ മോഡേൺ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ ഈ 450 സിസി യൂണിറ്റ് മികച്ചതാണ്.

ഹിമാലയൻ 450 -ക്ക് വലുതും കൂടുതൽ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ രൂപഭാവമുണ്ട്, മാത്രമല്ല പ്രായോഗികതയിലും ഒട്ടും കുറവില്ല. മോട്ടോർസൈക്കിളിന്റെ വില നവംബർ 24 -ന് ഗോവയിൽ നടക്കുന്ന മോട്ടോവേഴ്സ് 2023 -ൽ കമ്പനി വെളിപ്പെടുത്തും. ഏകദേശം 2.70 ലക്ഷം രൂപയോളമായിരിക്കും എക്‌സ്-ഷോറൂം വില എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഹീറോ എക്സ്പക്ഷസ് 440, 2023 കെടിഎം 390 അഡ്വഞ്ചർ, 390 എൻഡ്യൂറോ, ട്രയംഫ് സ്‌ക്രാംബ്ലർ 400X എന്നിവയാണ് പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 -യുടെ പ്രധാന എതിരാളികൾ. വിലകൾ പ്രഖ്യാപിച്ചതിനു ശേഷം സെഗ്മെന്റിൽ എന്ത് കോളിളക്കം ഉണ്ടാവും എന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Friday, November 17, 2023, 14:00 [IST]
English summary
Things that makes new himalayan 450 special from remaining re models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X