ഇത്തിരി പെട്രോളിൽ ഒത്തിരി ദൂരം ഓടാം; ലക്ഷത്തിൽ താഴെ വിലയുള്ള 4 'മൈലേജ് കിങ്' ബൈക്കുകൾ
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ യൂത്തന്‍മാര്‍ പ്രത്യേകിച്ചും മികച്ച പെര്‍ഫോമന്‍സും ടെക്‌നോളജിയുമുള്ള അല്‍പ്പം പ്രീമിയം ടൂവീലറുകളുടെ പിന്നാലെ പായുകയാണ്. എന്നിരുന്നാലും ഇപ്പോഴും പഴയപടി തന്നെ നടക്കുന്ന ചിലരുണ്ട്.
ഇന്ത്യയെപോലെ ബഹുഭൂരിപക്ഷവരും സാധാരണക്കാരായ രാജ്യത്ത് ഒരാള്‍ വാഹനം വാങ്ങുമ്പോള്‍ പരിഗണിക്കുന്ന പ്രഥമ കാര്യങ്ങളിലൊന്ന് ഇന്ധനക്ഷമതയാണ്. അതുകൊണ്ട് പോക്കറ്റ് കീറാതെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് രാജ്യത്ത് ഇന്നും വമ്പന്‍ ഡിമാന്‍ഡാണ്. 100-110 സിസി സെഗ്മെന്റില്‍ വരുന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇന്നും ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി ഭരിക്കുന്നത്.

നിങ്ങള്‍ ഉടന്‍ തന്നെ ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരാണോ?. ആണെങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മികച്ച 4 ബൈക്കുകളെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഹീറോ, ബജാജ്, ടിവിഎസ്, ഹോണ്ട എന്നിങ്ങനെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ബൈക്കുകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്: ഹീറോയുടെ കള്‍ട്ട് ക്ലാസിക് മോഡലാണ് പട്ടികയില്‍ ആദ്യം. ഏകദേശം 30 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഇടനെഞ്ചില്‍ ചേക്കേറിയ ബൈക്കാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. പിന്‍കാലത്ത് പുതിയ ബൈക്കുകള്ില്‍ നിന്ന് മാത്രമല്ല സ്‌കൂട്ടറുകളില്‍ നിന്നുമുയര്‍ന്ന വെല്ലുവിളികളെ അതിജീവിച്ച സ്‌പ്ലെന്‍ഡര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൂവീലര്‍ എന്ന പദവി കാലങ്ങളായി നിലനിര്‍ത്തുകയാണ്.

97.2 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7.91 bhp പവറും 8.05 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ലിറ്ററിന് 80 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് ബൈക്കിന് 74,485 മുതല്‍ 78250 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ബജാജ് പ്ലാറ്റിന 100: രാജ്യത്ത് ഏറ്റവും ഇന്ധനക്ഷമത നല്‍കുന്ന മറ്റൊരു ബൈക്ക് ബജാജ് പ്ലാറ്റിനയാണ്. പ്ലാറ്റിനയിലെ 102 സിസി എഞ്ചിന്‍ 7.79 bhp പവറും 8.30 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. ഈ 100 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റര്‍ ബൈലേജ് നല്‍കുമെന്നാണ് ബജാജിന്റെ വാഗ്ദാനം. 67,808 രൂപ മുതലാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ടിവിഎസ് റേഡിയോണ്‍: ടിവിഎസിന്റെ വാഹന് നിരയില്‍ 110 സിസി വിഭാഗത്തില്‍ വിക്ടര്‍, സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയ്ക്ക് പിന്നാലെയെത്തിയ മൂന്നാമനാണ് റേഡിയോണ്‍. സ്‌പ്ലെന്‍ഡറിന്റെ കുത്തക തകര്‍ത്ത് വിഭാഗത്തില്‍ നിലയുറപ്പിക്കാനായിരുന്നു റേഡിയോണിലൂടെ ടിവിഎസിന്റെ ശ്രമം. 8 bhp കരുത്തും 8.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് റേഡിയോണിന് കരുത്തേകുന്നത്. 70 കിലോമീറ്റര്‍ മൈലേജ് പറയുന്ന ബൈക്കിന്റെ വില 62,405 രൂപ മുതല്‍ ആരംഭിക്കുന്നു.
ഹോണ്ട ഷൈന്‍ 125: മികച്ച മൈലേജും ലക്ഷം രൂപയില്‍ താഴെ വിലയുമുള്ള മോഡലുകളുടെ പട്ടികയിലെ പ്രീമിയം ഉല്‍പ്പന്നമാണ് ഹോണ്ട ഷൈന്‍. 10.59 bhp കരുത്തും 11 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 123.9 സിസി എഞ്ചിനാണ് 125 സിസി വിഭാഗത്തിലെ ഒന്നാമനായ ഷൈനിന് തുടിപ്പേകുന്നത്. മോട്ടോര്‍സൈക്കിളിന് ഹോണ്ട ലിറ്ററിന് 65 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. 83,600 രൂപ മുതലാണ് ഷൈനിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

രാജ്യത്ത് ഉത്സവ സീസണിന് കൊടിയേറിയിരിക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതലായി ഷോറൂമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സമയമായതിനാല്‍ വാഹന നിര്‍മാതാക്കള്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിക്കും. ചെറുപട്ടണങ്ങളില്‍ ഏതായാലും പ്രീമിയം വാഹനങ്ങളേക്കാര്‍ ഏറെ ചെലവായിപ്പോകുക നമ്മള്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള കമ്മ്യൂട്ടര്‍ ബൈക്കുകളാണ്. നിങ്ങള്‍ ഒരു മൈലേജ് ബൈക്ക് വാങ്ങുകയാണെങ്കില്‍ മുകളിലെ ലിസ്റ്റില്‍ ഏത് തെരഞ്ഞെടുക്കും. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








