കാറിലെ ഫീച്ചര്‍ സ്‌കൂട്ടറില്‍ കിട്ടിയ വര്‍ഷം! 2023-ല്‍ വിപണിയിലെത്തിയ ടോപ് 5 സ്‌കൂട്ടറുകള്‍

ഇന്ത്യക്കാര്‍ കട്ട ബൈക്ക് പ്രേമികള്‍ ആണെന്ന കാര്യം എല്ലാവര്‍ക്കുമാറിയാം. ഇന്ത്യയിലെ തിരക്കേറിയ റോഡുകളില്‍ ഏറ്റവും മികച്ച യാത്രാമാര്‍ഗം ടൂവീലറുകളാണെന്നതും അതിന് ഒരു കാരണമാണ്. അതുകൊണ്ട് തന്നെ കാറുകളുള്ള വീടുകളില്‍ പോലും ഒരു ടൂവീലര്‍ കാണും. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി കൂടിയാണ് ഇന്ത്യ.

2023-ലും ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ ഒത്തിരി മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പല ഐതിഹാസിക മോഡലുകളുടെയും തിരിച്ചുവരവ് കണ്ട വര്‍ഷം കൂടിയാണിത്. ഈ വര്‍ഷത്തെ ടൂവീലര്‍ ലോഞ്ചുകളില്‍ അധികവും മോട്ടോര്‍സൈക്കിളുകളായിരുന്നു. ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ചേര്‍ത്ത് എണ്ണിയാലും വളരെ കുറച്ച് സ്‌കൂട്ടറുകള്‍ മാത്രമാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച 5 സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്ന് നോക്കാം നമുക്ക്.

2023 honda activa 6g

ഹോണ്ട ആക്ടിവ 6G സ്മാര്‍ട്ട് കീ: ഈ വര്‍ഷം സ്മാര്‍ട് കീ മോഡല്‍ കൊണ്ടുവന്ന് ആക്ടീവ ലൈനപ്പ് ഹോണ്ട അപ്‌ഗ്രേഡ് ചെയ്തു. കാറുകളില്‍ മാത്രം ലഭ്യമായിരുന്ന സ്മാര്‍ട്ട് കീ ഫീച്ചര്‍ ലഭിക്കുന്ന ആദ്യ പെട്രോള്‍ സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ 6G. സ്മാര്‍ട്ട് കീ അല്ലാതെ ഈ പതിപ്പില്‍ നിരവധി ഫീച്ചറുകളും ഹോണ്ട നല്‍കിയിട്ടുണ്ട്.

ഫിസിക്കല്‍ കീ നീക്കാതെ ഫ്യുവല്‍ ലിഡ് തുറക്കല്‍, ഹാന്‍ഡില്‍ ബാര്‍ ലോക്കിംഗ് ആന്‍ഡ് അണ്‍ലോക്കിംഗ്, അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് എന്നിവ ആക്‌സസ് ചെയ്യാന്‍ ഇത് റൈഡറെ അനുവദിക്കുന്നു. ഹോണ്ട ആക്ടിവ 6G സ്മാര്‍ട്ട് കീയ്ക്ക് ആന്റി-തെഫ്റ്റ് ഫംഗ്ഷന്‍, വെഹിക്കിള്‍ ട്രാക്കിംഗ് തുടങ്ങിയ സവിശേഷതകളും ലഭിച്ചു. ഡിസൈന്‍, എഞ്ചിന്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയ്്ക്ക് മാറ്റമൊന്നുമില്ല. 76,234 രൂപയാണ് ആക്ടീവ സ്മാര്‍ട് കീ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

hero xoom

ഹീറോ സൂം: നമ്പര്‍ വണ്‍ ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ ഈ വര്‍ഷം കൊണ്ടുവന്ന സ്‌പോര്‍ട്ടി സ്‌കൂട്ടറാണ് സൂം. വളരെ സവിശേഷമായ രൂപവും സവിശേഷതകളമായിട്ടാണ് ഹീറോ സൂം അരങ്ങേറിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍സിഡി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചര്‍, കോര്‍ണറിങ് ലൈറ്റ്, യുഎസ്ബി ചാര്‍ജിംഗ് തുടങ്ങി യൂത്തിനെ ആകര്‍ഷിക്കാന്‍ പോന്ന നിരവധി ഫീച്ചറുകള്‍ ഈ സ്‌കൂട്ടറില്‍ ഹീറോ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹീറോ സൂമിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 8.05 bhp കരുത്തും 8.70 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. LX,ZX, VX എന്നിങ്ങനെ മുന്ന് ട്രിം ലെവലുകളില്‍ ഇത് വാങ്ങാന്‍ സാധിക്കും. 75,503 രൂപ മുതല്‍ 84,132 രൂപ വരെയാണ് ഹീറോ സൂമിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

ather 450s

ഏഥര്‍ 450X, 450S: ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പോര്‍ട്‌ഫോളിയോ ഏഥര്‍ എനര്‍ജി ഈ വര്‍ഷം വിപുലീകരിച്ചു. ടോപ് സ്‌പെക് 450X ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കൊപ്പം എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ 450S കമ്പനി അവതരിപ്പിച്ചു. 2.9 kWh, 3.7 kWh എന്നീ ബാറ്ററി ഓപ്ഷനുകളിലാണ് നിലവില്‍ ഏഥര്‍ 450X വാഗ്ദാനം ചെയ്യുന്നത്.

ഏഥര്‍ 450X ഇവിയുടെ ചെറിയ ബാറ്ററി പായ്ക്ക് ഓപ്ഷന് 1.37 ലക്ഷം രൂപയാണ് വില. വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഇവിക്ക് 1.44 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കണം. അതേസമയം 450X-നേക്കാള്‍ കുറഞ്ഞ ഫീച്ചേഴ്‌സുമായിട്ടാണ് 450S എത്തിയത്. 2.9 kWh ബാറ്ററി പായ്ക്കാണ് ഇതിന് പവര്‍ നല്‍കുന്നത്. 1.30 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

ola s1x

ഓല S1X: ഓഗസ്റ്റ് 15-ന് നടന്ന ഇവന്റിലാണ് ഓല ഇലക്ട്രിക് ഈ പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയത്. ഓല പുറത്തിറക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണിത്. മൂന്ന് വേരിയന്റുകളില്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാണ്. 89,999 രൂപ മുതല്‍ 1.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്.

ബജാജ് ചേതക് അര്‍ബേന്‍: പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡായ ബജാജ് തങ്ങളുടെ ഏക ഇലക്ട്രിക് ഓഫറിംഗായ ചേതക്കിന്റെ അര്‍ബേന്‍ പതിപ്പ് ഈ വര്‍ഷം പുറത്തിറക്കി. ഉയര്‍ന്ന വിലയായിരുന്നു ചേതക്കിനുള്ള ഒരു അപവാദം. വിമര്‍ശനങ്ങള്‍ കാറ്റില്‍ പറത്തിയാണ് കുറഞ്ഞ വിലയ്ക്ക് ചേതക് അര്‍ബേന്‍ വിപണിയിലെത്തിയത്.

bajaj chetak urbane

1.15 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. രണ്ട് വേരിയന്റുകളില്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാണ്.ഹില്‍ ഹോള്‍ഡ്, റിവേഴ്സ് മോഡ്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ടാംപര്‍ അലേര്‍ട്ട്, ഒടിഎ അപ്ഡേറ്റുകള്‍ എന്നിവ ചേതക് അര്‍ബേനില്‍ കൊണ്ടുവന്ന പുതിയ ഫീച്ചറുകളാണ്. നാല് കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം.

More from DriveSpark

Article Published On: Friday, December 29, 2023, 11:00 [IST]
English summary
Top 5 scooters launched in 2023 honda activa 6g smart key to bajaj chetak urbane
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X